
ബിരിയാണി മാറി നിൽക്കും രുചിയൂറും ഈ തേങ്ങ ചോറിനു മുന്നിൽ; അസാധ്യ രുചിയിൽ ഒരു തേങ്ങാപ്പാൽ റൈസ് തയ്യാറാക്കാം! | Special Tasty Coconut Rice
Special Tasty Coconut Rice: എല്ലാദിവസവും ഒരേ രുചിയിലുള്ള ഭക്ഷണങ്ങൾ കഴിച്ച് മടുത്തവരായിരിക്കും നമ്മളിൽ കൂടുതൽ ആളുകളും. ചോറും കറികളും അല്ലെങ്കിൽ ബിരിയാണിയും ചിക്കനും എന്നിങ്ങനെ മിക്ക വീടുകളിലും ഒരു സ്ഥിരമായ മെനു ഉണ്ടാക്കി അത് അനുസരിച്ചായിരിക്കും ഭക്ഷണം പാചകം ചെയ്യുന്നത്. എന്നാൽ വീട്ടിലുള്ള സാധനങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് തന്നെ കുറച്ച് വ്യത്യസ്തമായി തയ്യാറാക്കാവുന്ന തേങ്ങ ചോറിനെ പറ്റി അധികമാർക്കും അറിയുന്നുണ്ടാവില്ല. അത് ഉണ്ടാക്കേണ്ട രീതിയെ പറ്റിയും ഉപയോഗിക്കേണ്ട ചേരുവകളെ പറ്റിയും വിശദമായി മനസ്സിലാക്കാം.
Ingrediants
- Coconut
- Water
- Ghee
- Cinnamon
- Cloves
- Cardamom
- Dry Fruits
- Onion
- Green Chilly
- Ginger
- Garlic
- Corriander Leaves
- Jeera Rice
- Tomato
- Salt

How To Make Special Tasty Coconut Rice
കഴിക്കാൻ വളരെയധികം രുചിയുള്ള തേങ്ങാ ചോറ് ഉണ്ടാക്കിയെടുക്കാനും വളരെയധികം എളുപ്പമാണ്. ആദ്യം തന്നെ ഒരു വലിയ തേങ്ങ അതിന്റെ പാല് മുഴുവനായും പിഴിഞ്ഞ് ആവശ്യത്തിന് വെള്ളവും ചേർത്ത് ലൂസ് പരുവത്തിൽ ആക്കിയെടുത്ത് മാറ്റിവയ്ക്കുക. ഒരു കുക്കർ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ആറ് ടേബിൾസ്പൂൺ അളവിൽ നെയ്യ് ഒഴിച്ചു കൊടുക്കുക. നെയ്യ് ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് പട്ട, ഗ്രാമ്പു, ഏലക്ക എന്നിവയും ഇഷ്ടമുള്ള ഡ്രൈ ഫ്രൂട്ട്സും, മുന്തിരിയും ഇട്ട് നല്ലതുപോലെ ഒന്ന് മിക്സ് ചെയ്തെടുക്കുക. ശേഷം ഒരു വലിയ സവാള നീളത്തിൽ അരിഞ്ഞെടുത്തതും രണ്ട് പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവയും ചേർത്ത് പച്ചമണം പോകുന്നത് വരെ ഒന്ന് വഴറ്റുക. അതോടൊപ്പം തന്നെ ഒരു പിടി അളവിൽ മല്ലിയില കൂടി ചേർത്തു കൊടുക്കാവുന്നതാണ്.
സവാളയും മറ്റു ചേരുവകളും ചെറുതായി ഒന്ന് വഴണ്ടു തുടങ്ങുമ്പോൾ അതിലേക്ക് എടുത്തുവച്ച തേങ്ങാപ്പാൽ ഒഴിച്ചു കൊടുക്കാവുന്നതാണ്. തേങ്ങാപ്പാൽ ചെറുതായി ഒന്ന് തിളച്ചു തുടങ്ങുമ്പോൾ അതിലേക്ക് വെള്ളം പൂർണമായും കളഞ്ഞ് ക്ലീൻ ചെയ്തു വെച്ച ജീരകശാല അരി ചേർത്ത് നല്ലതുപോലെ ഒന്ന് ഇളക്കി കൊടുക്കുക. ശേഷം ചോറിലേക്ക് ആവശ്യമായ ഉപ്പും ഒരു തക്കാളി നാലായി മുറിച്ചതും ചേർത്ത് കുക്കർ ഒരു വിസിൽ വരുന്നതുവരെ അടച്ചുവെച്ച് വേവിക്കാം. വിസിൽ വന്ന് 5 മിനിറ്റിനു ശേഷം കുക്കർ തുറന്നു നോക്കുമ്പോൾ ചോറ് നല്ല രീതിയിൽ സെറ്റായി കിട്ടിയിട്ടുണ്ടാകും. വളരെയധികം രുചികരവും എന്നാൽ ഉണ്ടാക്കാൻ എളുപ്പമുള്ളതുമായ ഈ ഒരു തേങ്ങാ ചോറിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credits : A5 food corner