Special Tasty Ghee Rice Recipe : വിശേഷാവസരങ്ങളിൽ മിക്ക വീടുകളിലും തയ്യാറാക്കുന്ന ഒരു വിഭവമായിരിക്കും നെയ്ച്ചോറ്. പല സ്ഥലങ്ങളിലും പല രീതിയിലാണ് നെയ്ച്ചോറ് തയ്യാറാക്കുന്നത്. വളരെ രുചികരമായ രീതിയിൽ നെയ്ച്ചോറ് തയ്യാറാക്കാനായി പരീക്ഷിക്കാവുന്ന ചില ട്രിക്കുകൾ മനസ്സിലാക്കാം. ഈയൊരു രീതിയിൽ നെയ്ച്ചോറ് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ 6 കപ്പ് അളവിൽ ജീരകശാല അരി കഴുകി വൃത്തിയാക്കി
എടുത്തത്, ഒരു ടേബിൾ സ്പൂൺ അളവിൽ നെയ്യ്, ഒരു ടീസ്പൂൺ വെളിച്ചെണ്ണ, ചെറുതായി അരിഞ്ഞെടുത്ത സവാള രണ്ടെണ്ണം, അണ്ടിപ്പരിപ്പ്, മുന്തിരി, ഗ്രാമ്പൂ അഞ്ചെണ്ണം, ഏലക്കായ അഞ്ചെണ്ണം, വഴനയില ഒന്ന്, പട്ട ഒരു കഷണം, ജാതിക്ക ഒന്ന്, കശ കശ കാൽ ടീസ്പൂൺ, കട്ടിയുള്ള തേങ്ങാപ്പാൽ അഞ്ച് ടേബിൾ സ്പൂൺ ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ കഴുകി വൃത്തിയാക്കി വെച്ച അരി വെള്ളത്തിൽ നിന്ന് എടുത്ത് വെള്ളം
മുഴുവൻ വാരാനായി മാറ്റിവയ്ക്കാം. അടി കട്ടിയുള്ള ഒരു പാത്രം അടുപ്പത്ത് വെച്ച് ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് നെയ്യും വെളിച്ചെണ്ണയും ഒഴിച്ചു കൊടുക്കുക. ശേഷം എടുത്തുവച്ച ഏലക്കായ, ഗ്രാമ്പൂ, പട്ട, മറ്റ് മസാല കൂട്ടുകൾ എന്നിവയെല്ലാം ചേർത്തു കൊടുക്കുക. കുറച്ച് സവാള അരിഞ്ഞത് കൂടി ഈ ഒരു സമയത്ത് ചേർത്തു കൊടുക്കാവുന്നതാണ്. അതിനുശേഷം വെള്ളം വാരാനായി വെച്ച അരി കൂടി ഈ ഒരു കൂട്ടിലേക്ക് ചേർത്ത് ഒന്ന് വറുത്തെടുക്കുക. നെയ്ച്ചോറിലേക്ക് ആവശ്യമായ വെള്ളം, ഉപ്പ് എന്നിവ ചേർത്ത് പാത്രം അടച്ചു
വയ്ക്കുക. 15 മുതൽ 20 മിനിറ്റ് സമയം വരെ അടച്ചു വെച്ച് വേവിക്കുമ്പോഴേക്കും അരി നന്നായി വെന്തിട്ടുണ്ടാകും. ഈയൊരു സമയത്ത് ഒരു ചെറിയ കരണ്ടിയിൽ കുറച്ച് നെയ്യൊഴിച്ച് ചൂടാക്കി അണ്ടിപ്പരിപ്പും, മുന്തിരിയും, ഉള്ളിയും വറുത്തെടുക്കുക. ഈയൊരു കൂട്ട് നെയ്ച്ചോറിലേക്ക് ചേർക്കുന്നത് മുൻപായി അല്പം കശ കശയും തേങ്ങാപ്പാലും ചേർത്ത് അഞ്ചു മിനിറ്റ് നേരം കനൽ അടുപ്പിൽ ചോറ് വാഴയില വച്ച് അടച്ചു വയ്ക്കാവുന്നതാണ്. വിളമ്പുന്നതിന് മുൻപായി അണ്ടിപ്പരിപ്പും, മുന്തിരിയും, വറുത്തുവെച്ച ഉള്ളിയും ഇട്ട് ഗാർണിഷ് ചെയ്ത ശേഷം സെർവ് ചെയ്യാം. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. credit : sruthis kitchen