എന്താ രുചി.!! മിക്സിയിൽ ഒറ്റ കറക്കലിൽ കോവക്കയിൽ ഒരു മാന്ത്രിക രുചി കൂട്ട്.!! ചോറുണ്ണാൻ ഇത് മാത്രം മതി.. | Special Tasty Kovakka Recipe

ivy gourd recipe

Special Tasty Kovakka Recipe : ഒരുപാട് ഔഷധ ഗുണങ്ങളുള്ള ഒന്നാണ് കോവക്ക. പ്രമേഹം പോലുള്ള അസുഖങ്ങളുള്ളവർക്ക് കഴിക്കാവുന്ന വളരെ നല്ലൊരു പച്ചക്കറിയാണിത്. എല്ലാ സീസണിലും നമ്മുടെ മാർക്കറ്റുകളിൽ ലഭ്യമാകുന്ന ഒന്നാണ് കോവക്ക. മാത്രമല്ല നമ്മുടെ പറമ്പുകളിലും പലരും നിസ്സാരമായി നട്ടു വളർത്തുന്ന ഒന്ന് കൂടിയാണിത്. കോവക്ക കൊണ്ട് ഒരു കിടിലൻ റെസിപ്പിയാണ് നമ്മൾ ഇന്ന് തയ്യാറാക്കാം പോകുന്നത്.

ആദ്യം തന്നെ നന്നായി കഴുകി വൃത്തിയാക്കിയ കുറച്ച് കോവക്ക എടുക്കണം. ശേഷം അതിന്റെ രണ്ട് വശങ്ങളും മുറിച്ച്‌ മാറ്റിയ ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് രണ്ടോ മൂന്നോ കഷണങ്ങളാക്കി മുറിച്ചിട്ട് കൊടുക്കണം. ഇവിടെ നമ്മൾ കുറച്ച് പഴുത്ത കോവക്കയാണ് എടുത്തിരിക്കുന്നത്. മൂക്കാത്ത കോവക്കയാണ് എടുക്കുന്നതെങ്കിൽ രുചി കൂടും. ശേഷം ഇതിലേക്ക് അൽപ്പം കറിവേപ്പില കൂടെ ചേർത്ത് ഒന്ന് ചതച്ചെടുക്കാം.

വെള്ളമൊന്നും ഒട്ടും തന്നെ ചേർക്കാതെ രണ്ടോ മൂന്നോ പ്രാവശ്യം ഒന്ന് പൾസ്‌ ചെയ്തെടുത്താൽ മതിയാവും. ചെറിയ കഷണങ്ങൾ ആയി കിടന്നാലും കുഴപ്പമില്ല. ഇനി ഒരു കഷണം സവാള ചെറിയ കഷണങ്ങളാക്കി മുറിച്ചത് എടുക്കണം. ശേഷം ഒരു മൂന്നല്ലി വലിയ വെളുത്തുള്ളിയും അര ടീസ്പൂൺ ചെറിയ ജീരകവും കാൽ ടീസ്പൂൺ മുളക് പൊടിയും കൂടെ ചേർത്ത് കല്ലിലോ മറ്റോ ഇട്ട് നന്നായൊന്ന് ചതച്ചെടുക്കണം. നമ്മുടെ ഈ

റെസിപ്പിക്ക് നല്ല രുചിയും മണവും നൽകുന്നത് ഈ കൂട്ട് തന്നെയാണ്. അടുത്തതായി ഒരു പാനിലേക്ക് ഒരു ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച്‌ കൊടുക്കണം. നിങ്ങൾ ഉപയോഗിക്കുന്ന ഏത് ഓയിൽ വേണമെങ്കിലും എടുക്കാവുന്നതാണ്. വെളിച്ചെണ്ണ നന്നായി ചൂടായി വരുമ്പോൾ ആവശ്യത്തിന് കടുക് ചേർത്ത് പൊട്ടിച്ചെടുക്കാം. കോവക്ക ഇഷ്ടമില്ലാത്തവർ വരെ കഴിച്ച് പോകുന്ന ഈ റെസിപ്പി എന്താണെന്നറിയാൻ വീഡിയോ കണ്ടോളൂ. credit : BeQuick Recipes