മുട്ട ഓംലെറ്റ് ഒരുതവണ ഇങ്ങനെ ഉണ്ടാക്കി നോക്കൂ.!! ഇനി മുതൽ ഓംലെറ്റ് ഇങ്ങനെയേ കഴിക്കൂ; വെറും 2 ചേരുവകൾ മാത്രം.. | Special Tasty Omlette Recipe

Special Tasty Omlette Recipe : എല്ലാവർക്കും ഇഷ്ടമുള്ള ഒന്നാണ് എഗ്ഗ് ഓംലെറ്റ്. വെറുതെ ഒന്ന് പൊരിച്ചെടുത്താലും ഇതിന് ഒരു പ്രത്യേക സ്വാദാണ്. അതുകൊണ്ടു തന്നെ എല്ലാവർക്കും മുട്ട ചേർത്തിട്ടുള്ള എല്ലാ വിഭാവങ്ങളും ഇഷ്ടമാണ്. പക്ഷേ ഓംലെറ്റ് പലതരത്തിൽ തയ്യാറാക്കാറുണ്ട്. എങ്ങനെ ഉണ്ടാക്കിയാലും മുട്ടയ്ക്ക് ഒരു പ്രത്യേക സ്വാദ് തന്നെയാണ്.

എണ്ണയിൽ വറുത്തിട്ടും അതുപോലെ പച്ചമുളകും കറിവേപ്പിലയും പച്ചക്കറികളൊക്കെ ചേർത്തിട്ട് തയ്യാറാക്കുന്നവരുമുണ്ട്, പക്ഷേ വ്യത്യസ്തമായിട്ട് ഒരു വിഭവം ആണ്‌ ഇവിടെ തയ്യാറാക്കുന്നത്. ഇത് നിങ്ങൾ ഒരു തവണ കഴിച്ചു കഴിഞ്ഞാൽ പിന്നെ എന്നും ഇത് മാത്രമേ കഴിയുള്ളൂ. ആദ്യം മൂന്ന് മുട്ട പൊട്ടിച്ച് ഒരു പാത്രത്തിലേക്ക് ഒഴിക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പും,

കുരുമുളകു പൊടി ആവശ്യമുള്ളവർക്ക് അതും ചേർത്ത് കൊടുത്ത് നന്നായിട്ട് ഇതിനെ ഒന്ന് ബീറ്റ് ചെയ്തെടുക്കുക. സ്പൂണു കൊണ്ട് അല്ലെങ്കിൽ ഒരു സാധാരണ വീട്ടിൽ ഉള്ള ബീറ്റർ കൊണ്ട് ഇളക്കിയാൽ മാത്രം മതിയാവും. അതിനുശേഷം ഇതിലേക്ക് ചേർക്കേണ്ടത് ഒരു കപ്പ് പാലാണ്. പാല് കൂടെ ഒഴിച്ച് യോജിപ്പിക്കുക. ശേഷം ഇതിനെ ഒരു പാത്രത്തിലേക്ക് ഒഴിച്ചു കൊടുക്കുക.

ഒഴിച്ചു കഴിഞ്ഞാൽ പിന്നെ ഇത് ആവിയിലാണ് വേവിച്ചെടുക്കുന്നത്. ആവിയിൽ ഇത് വേവിച്ചു കഴിഞ്ഞിട്ട് ഒരു പാത്രത്തിലേക്ക് മാറ്റി കഴിയുമ്പോൾ നല്ലപോലെ പൊങ്ങി പഞ്ഞി പോലെ നിങ്ങൾക്ക് കാണാവുന്നതാണ്. നല്ല രുചികരവുമാണിത് വളരെ ഹെൽത്തിയുമാണ് കുരുമുളകിന്റെ ചെറിയൊരു സ്വാദും ഉപ്പും ഒക്കെ ചേർത്തിട്ട് വളരെ ടേസ്റ്റിയാണ്. Special Tasty Omlette Recipe Credit : Mums Daily