Special Verity Steamed Chakka Recipe : ചക്കയുടെ കാലമായാൽ അത് ഉപയോഗിച്ച് വ്യത്യസ്ത വിഭവങ്ങൾ തയ്യാറാക്കുന്നവരാണ് നമ്മൾ മലയാളികൾ. എന്നാൽ പലർക്കും ചക്കയുടെ ഔഷധഗുണങ്ങളെ പറ്റി കൃത്യമായ ധാരണ ഉണ്ടായിരിക്കുകയില്ല. അതായത് ഷുഗർ, അമിതമായ വണ്ണം എന്നിവ കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് ചക്ക ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ കാണാനായി സാധിക്കും. ഇത്തരത്തിൽ എല്ലാവർക്കും കഴിക്കാവുന്ന വളരെ
രുചികരമായ ഹെൽത്തിയായ ചക്കപൊടി ഉപയോഗിച്ച് തയ്യാറാക്കാവുന്ന പുട്ടിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ചക്ക ഉപയോഗിച്ച് പുട്ട് തയ്യാറാക്കാനായി ആദ്യം തന്നെ പൊടി തയ്യാറാക്കി സൂക്ഷിക്കേണ്ടതുണ്ട്. അതിനായി ഒന്നുകിൽ ചക്കച്ചുള വെയിലത്ത് വെച്ച് ഉണക്കിയെടുക്കുകയോ അതല്ലെങ്കിൽ കുരുവെല്ലാം കളഞ്ഞ് നേർത്ത കഷണങ്ങളായി അരിഞ്ഞ ശേഷം ആവി കയറ്റി എടുക്കുകയോ ചെയ്യാവുന്നതാണ്. വെയിലത്ത് വെച്ച് ഉണക്കിയെടുക്കുന്നതാണ് കൂടുതൽ നല്ലത്.
അതല്ല ആവി കയറ്റി എടുക്കുന്ന രീതിയാണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ ചക്ക ആവി കയറ്റി എടുത്ത ശേഷം വെയിലത്ത് വെച്ച് മൂന്നോ നാലോ ദിവസം ഉണക്കി എടുക്കുകയാണ് ചെയ്യുന്നത്. ചക്ക നല്ലതുപോലെ ഉണങ്ങി വന്നു കഴിഞ്ഞാൽ അത് ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് നല്ലതുപോലെ പൊടിച്ചെടുക്കുക. ശേഷം ഒരു അരിപ്പ ഉപയോഗിച്ച് ഒട്ടും തരികൾ ഇല്ലാതെ മറ്റൊരു പാത്രത്തിലേക്ക് ചക്കപ്പൊടി അരിച്ചെടുക്കാവുന്നതാണ്. ഇത് എയർ ടൈറ്റ് ആയ ഒരു കണ്ടെയ്നറിൽ സൂക്ഷിക്കുകയാണെങ്കിൽ ഒരു വർഷത്തോളം കേടാകാതെ
ഉപയോഗിക്കാവുന്നതാണ്. ശേഷം പുട്ട് തയ്യാറാക്കാനായി പൊടി ഒരു പാത്രത്തിലേക്ക് ഇട്ട് അതിലേക്ക് ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് സാധാരണ പുട്ടിനു കുഴക്കുന്നത് പോലെ സെറ്റാക്കി വയ്ക്കുക. അതിനുശേഷം പുട്ട് ആവി കയറ്റാനുള്ള വെള്ളം അടുപ്പത്ത് വെച്ച് പുട്ടുകുറ്റിയിലേക്ക് തേങ്ങയും പൊടിയും ഇട്ട് കൊടുക്കുക. പിന്നീട് സാധാരണ പുട്ടിനു ചെയ്യുന്ന അതേ രീതിയിൽ ആവി കയറ്റി എടുക്കാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. credit : Pachila Hacks