നാളെ അഷ്ടമി രോഹിണി.!! മറക്കാതെ ഈ വഴിപാട് ചെയ്താൽ മനസിലുള്ള ഏത് ആഗ്രഹവും നടക്കും.. ജീവിതം രക്ഷപെടും; നൂറ് ശതമാനം ഉറപ്പ്.!! | Sree Krishna Jayanthi Astrology

Sree Krishna Jayanthi Astrology : കഷ്ടകാലസമയത്ത് ഭഗവാനെ കൂട്ടുപിടിക്കുക എന്നത് മാത്രമാണ് ഏക ആശ്രയം. ഈ വർഷത്തെ അഷ്ടമി രോഹിണി ദിവസം ഇങ്ങ് എത്തിക്കഴിഞ്ഞു. കാലങ്ങളായി മനസ്സിൽ കൊണ്ടുനടക്കുന്ന ആഗ്രഹങ്ങൾ നടക്കാനായി അഷ്ടമി രോഹിണി ദിവസം ഭഗവാന് ചെയ്യേണ്ട വഴിപാടുകളെ പറ്റി വിശദമായി മനസ്സിലാക്കാം. ഏതൊരു വഴിപാട് ചെയ്യുന്നതിന് മുൻപായും ശ്രീകൃഷ്ണ ഭഗവാനെ മനസ്സുരുകി പ്രാർത്ഥിക്കുക എന്നതാണ്

ആദ്യം ചെയ്യേണ്ട കാര്യം. യാതൊരു കളങ്കവും ഇല്ലാതെ പൂർണ്ണമനസ്സോടുകൂടി ഭഗവാനെ പ്രാർത്ഥിക്കുകയാണെങ്കിൽ നിങ്ങളുടെ ഏത് ആഗ്രഹവും നടക്കുക തന്നെ ചെയ്യും. ഈയൊരു ദിവസം ഭഗവാനെ നേരിട്ട് കണ്ട് പ്രാർത്ഥിക്കാനായി പ്രത്യേകം സമയം കണ്ടെത്തുക. ഭഗവാനെ പ്രാർത്ഥിക്കാനായി വ്രതം എടുക്കുകയോ വ്രതം എടുക്കാതെ പ്രാർത്ഥിക്കുകയോ ചെയ്യാം. വ്രതം എടുക്കുന്നവർ പഴവും ജലവും മാത്രം പാനം ചെയ്തു കൊണ്ടാണ് ഈ ഒരു ദിവസം അനുഷ്ഠിക്കേണ്ടത്. വിവാഹം നടക്കാതെ വിഷമിക്കുന്നവർക്ക്

അഷ്ടമിരോഹിണി ദിവസം അമ്പലത്തിൽ പോയി ഭഗവാനെ പ്രാർത്ഥിക്കുകയാണെങ്കിൽ അത് എളുപ്പത്തിൽ നടന്നു കിട്ടും. അതുകൂടാതെ സന്താന ഭാഗ്യം ഇല്ലാത്തവർ, മറ്റ് ദുരിതങ്ങൾ അനുഭവിക്കുന്നവർ എന്നിവർക്കെല്ലാം ഈ ഒരു ദിവസം ഭഗവാനെ കണ്ട് തന്റെ ആഗ്രഹങ്ങൾ മനസ്സുരുകി ഭഗവാനോട് അറിയിക്കാവുന്നതാണ്. ശ്രീകൃഷ്ണ ജയന്തി ദിവസം ചെയ്യേണ്ട രണ്ട് പ്രത്യേക വഴിപാടുകളാണ് ഉള്ളത്. ഇതിൽ ഏതെങ്കിലും ഒന്നെങ്കിലും തീർച്ചയായും ചെയ്യാനായി ശ്രമിക്കുക. ഇതിൽ ആദ്യത്തെ വഴിപാട് ഭഗവാന്

പാൽപ്പായസം നേരുക എന്നതാണ്. കൃഷ്ണ ഭഗവാന്റെ പ്രിയപ്പെട്ട വഴിപാടുകളിൽ ഒന്നാണ് പാൽപ്പായസം. അമ്പലത്തിൽ പോകാൻ സാധിക്കാത്തവർക്ക് വീട്ടിൽ തന്നെ പായസം ഉണ്ടാക്കി ഭഗവാനെ നേദിക്കുകയും ചെയ്യാം. മറ്റൊരു വഴിപാട് ഭഗവാന് നെയ് വിളക്ക് സമർപ്പിക്കുന്നതാണ്. മനസ്സിൽ ഏതെങ്കിലും ആഗ്രഹങ്ങൾ നടക്കാതെ കിടക്കുന്നുണ്ടെങ്കിൽ തീർച്ചയായും ഈ ഒരു വഴിപാട് നടത്തുന്നതു വഴി അതിന് ഫലം ലഭിക്കുക തന്നെ ചെയ്യും. വഴിപാടുകളെ പറ്റി കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. credit ; Infinite Stories