ട്രെൻഡിങ് ആയ സ്റ്റീമിഡ് പുട്ട് പൊടി കടയിൽ നിന്നും വാങ്ങേണ്ട റേഷൻ അരി ഉപയോഗിച്ച് വീട്ടിൽ ഉണ്ടാക്കാം.!! | Steamed PuttPodi Recipe

Steamed PuttPodi Recipe Malayalam : ” ഒരു ഗ്ലാസ്സ് പുട്ടുപൊടിക്ക് ഒരു ഗ്ലാസ്സ് വെള്ളം. ” മമ്ത മോഹൻദാസ് അഭിനയിച്ച ഡബിൾ ഹോർസ് പുട്ടു പൊടിയുടെ പരസ്യം കണ്ട് ഞെറ്റി ചുളിച്ച കൂട്ടത്തിൽ നിങ്ങളും ഉണ്ടോ? ഇതെങ്ങനെ സാധിക്കും എന്ന് ചിന്തിച്ചിട്ടുണ്ടോ? ഇനി വല്ല മായം ചേർത്തതാവുമോ? ഒത്തിരി വില ആയിരിക്കുമോ എന്നൊക്കെ ചിന്തിച്ചിട്ടില്ലേ? നമുക്ക് ഒരു കാര്യം ചെയ്താലോ? വീട്ടിൽ തന്നെ നമുക്കും ഈ സ്റ്റീമിങ് പുട്ട് പൊടി ഉണ്ടാക്കി നോക്കാം അല്ലേ. അതും റേഷൻ അരി ഉപയോഗിച്ച്.

അതിനായി ഒന്നര നാഴി റേഷൻ അരി നന്നായി കഴുകിയിട്ട് 15 മിനിറ്റ് കുതിർക്കണം. അതിന് ശേഷം വെള്ളം വാർത്തു കളയണം. ഈ അരി ഒരു സ്റ്റീമർ അല്ലെങ്കിൽ ഓട്ടപാത്രത്തിൽ വച്ച് ആവി കയറ്റി എടുക്കാം. അതിനു ശേഷം ചൂടാറാനായി ഒരു പാത്രത്തിൽ നിരത്തി വയ്ക്കാം. ചൂടാറിയതിന് ശേഷം ഈ അരിയെ തരി തരി ആയിട്ട് പൊടിച്ചെടുക്കണം. പൊടിച്ചെടുത്ത അരി നന്നായി വറുക്കുക. പുട്ടുപൊടിയുടെ അത്രയും തന്നെ വെള്ളം ഒഴിച്ചു കുറച്ച് സമയം അടച്ചു വയ്ക്കണം.

Steamed Puttpodi

കുറച്ചു കഴിഞ്ഞ് നോക്കുമ്പോഴേക്കും പുട്ടുപൊടിയും വെള്ളവും നന്നായി യോജിച്ചിട്ടുണ്ടാവും. ആവശ്യത്തിന് ഉപ്പും ചേർത്ത് ഒന്ന് കുഴച്ചതിന് ശേഷം പുട്ടു കുറ്റിയിൽ നാളികേരത്തിന് ഒപ്പം നിറച്ച് ആവി കയറ്റണം. നല്ല രുചിയുള്ള സ്റ്റീമിംഗ് പുട്ടു പൊടി തയ്യാർ. പുട്ടു പൊടി ഉണ്ടാക്കാനായി വറുത്ത് പൊടിക്കുന്നത് എങ്ങനെ എന്ന് വിശദമായി അറിയാനായി വീഡിയോ മുഴുവനായും കാണാൻ മറക്കരുതേ. അപ്പോൾ എല്ലാവരും വീട്ടിൽ ഉണ്ടാക്കി നോക്കുമല്ലോ.

വലിയവർക്കും കുട്ടികൾക്കും ഒരു പോലെ ഇഷ്ടമാവുന്ന പലഹാരമായി മാറും ഈ സ്റ്റീമിങ് പുട്ട്. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. അടിപൊളിയാണേ. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.. Video credit : NOUFA’S KITCHEN

Rate this post