മല്ലിയില,കറിവേപ്പില പോലുള്ളവ ഇനി കാലങ്ങളോളം ഇരുന്നാലും കെടാവില്ല; ഫ്രഷായി സൂക്ഷിക്കാൻ ഈയൊരു ട്രിക്ക് മതി..!! | Storing Coriander Leaf Tip

Storing Coriander Leaf Tip : അടുക്കള ആവശ്യങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത സാധനങ്ങളിൽ ചിലതാണല്ലോ മല്ലിയില കറിവേപ്പില പോലുള്ള ഇലകളെല്ലാം. എന്നാൽ കടകളിൽ നിന്നും ഇവ കൂടുതൽ അളവിൽ വാങ്ങിക്കൊണ്ടുവന്നതിന് ശേഷം അവ കേടാകാതെ സൂക്ഷിക്കുക എന്നത് പലപ്പോഴും ഒരു ബുദ്ധിമുട്ടേറിയ കാര്യമാണ്. മാത്രമല്ല ഇവയുടെയെല്ലാം അളവ് വളരെ കുറച്ചു മാത്രം ഉപയോഗിക്കേണ്ടതു കൊണ്ട് തന്നെ കൂടുതൽ അളവിൽ വാങ്ങിക്കൊണ്ടു വരുമ്പോൾ അത് പെട്ടെന്ന് അളിഞ്ഞു പോവുകയാണ് ചെയ്യുന്നത്.

എന്നാൽ എത്ര അളവ് കൂടുതലാണെങ്കിലും മല്ലിയില, കറിവേപ്പില,പുതിനയില എന്നിവയെല്ലാം ഫ്രഷായി സൂക്ഷിക്കാൻ ചെയ്തു നോക്കാവുന്ന കുറച്ചു കിടിലൻ ട്രിക്കുകൾ വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ ഒരു വലിയ വെള്ളത്തിന്റെയൊ മറ്റോ പ്ലാസ്റ്റിക് ബോട്ടിൽ എടുത്ത് അതിന്റെ നടുഭാഗത്തായി വട്ടത്തിൽ കട്ട് ചെയ്ത് എടുക്കുക. ഇത്തരത്തിൽ കട്ട് ചെയ്ത് എടുക്കുന്ന പ്ലാസ്റ്റിക് കുപ്പിയുടെ ഇരുവശങ്ങളും നമുക്ക് ആവശ്യമാണ്. ശേഷം താഴെ ഭാഗത്തായി കുറച്ച് വെള്ളവും വിനാഗിരിയും ഒഴിച്ച് ഒന്ന് മിക്സ് ചെയ്യുക.

അതിനുശേഷം തണ്ടോടുകൂടിയ മല്ലിയില അല്ലെങ്കിൽ ഏത് ഇലയാണോ സൂക്ഷിക്കേണ്ടത് അത് കുപ്പിയുടെ അടപ്പിന്റെ മുകളിലൂടെ വലിച്ച് വെള്ളത്തിലേക്ക് നിൽക്കുന്ന രീതിയിൽ സെറ്റ് ചെയ്തു കൊടുക്കുക. ഇത്തരത്തിൽ സെറ്റ് ചെയ്ത് എടുക്കുന്ന പ്ലാസ്റ്റിക് കുപ്പിയുടെ മുകളിലായി ഒരു കവർ ഉപയോഗിച്ച് പൂർണമായും കവർ ചെയ്ത ശേഷം അത് ഫ്രിഡ്ജിനകത്ത് സൂക്ഷിക്കുക. ആവശ്യമുള്ള സമയത്ത് ഒരു കത്രിക ഉപയോഗിച്ച് കട്ട് ചെയ്തെടുക്കുകയാണെങ്കിൽ ഇല എല്ലാ സമയവും ഫ്രഷ് ആയി തന്നെ ഇരിക്കുന്നതാണ്.

മറ്റൊരു രീതി മല്ലിയില അല്ലെങ്കിൽ കറിവേപ്പില തണ്ടിൽ നിന്നും പൂർണമായും അടർത്തിയെടുത്ത ശേഷം ഒരു പാത്രത്തിൽ അല്പം വെള്ളവും വിനാഗിരിയും മിക്സ് ചെയ്ത് അതിൽ ഇട്ടു വയ്ക്കുക. ഇത്തരത്തിൽ ഇട്ടുവയ്ക്കുന്ന മല്ലിയില അല്ലെങ്കിൽ കറിവേപ്പില ഒരു ഐസ് ട്രെയിലേക്ക് മാറ്റി കുറച്ചു വെള്ളം കൂടി ഒഴിച്ച് വയ്ക്കുകയാണെങ്കിൽ അത് ക്യൂബ് രൂപത്തിൽ സൂക്ഷിച്ചു വയ്ക്കാവുന്നതാണ്. ആവശ്യമുള്ള സമയത്ത് ഐസ്ക്യൂബ് കുറച്ചുനേരം വെള്ളത്തിൽ ഇട്ടുവച്ചതിനുശേഷം ഉപയോഗിക്കുകയാണെങ്കിൽ ഇലയായി തന്നെ എളുപ്പത്തിൽ ഉപയോഗപ്പെടുത്തുകയും ചെയ്യാ. ഇത്തരം ട്രിക്കുകൾ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.Storing Coriander Leaf Tip Credit : Ansi’s Vlog