കൊളസ്‌ട്രോളും ഷുഗറും പമ്പ കടക്കും!! ഒരൊറ്റ കാ‍ന്താരി മുളക് ഇതുപോലെ കഴിച്ചാൽ മതി.. | Tabasco Pepper Health Benefits

Tabasco Pepper Health Benefits : വലിപ്പത്തിൽ ചെറുതും എരിവിൽ മുമ്പനും ആണ് കാന്താരി മുളക്. മലയാളികളുടെ പ്രിയപ്പെട്ടവൻ. വിറ്റാമിൻ സിയുടെ കലവറ ആയ കാന്താരി മുളകിന്റെ ജന്മം ദേശം അമേരിക്ക ആണെന്ന് എത്ര പേർക്ക് അറിയാം. ഹൃദയ സംരക്ഷണത്തിനും രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും ഗുണകരമാണ്. വെള്ള പച്ച നീല ഉണ്ട ഇങ്ങനെ പല നിറത്തിലും രൂപത്തിലും ലഭിക്കുന്ന കാന്താരികളിൽ പച്ച കാന്താരിക്കാണ് എരിവ് കൂടുതലായി ഉള്ളത്.

ഇതിൽ അടങ്ങിയിരിക്കുന്ന ക്യാപ്‌സിസിൻ നമുക്ക് ദോഷമായ എൽ ഡി എൽ കൊളെസ്ട്രോൾ, ട്രൈഗ്ളിസറൈഡും കുറയ്ക്കാൻ സഹായിക്കുന്നു. വിനാഗിരിയിൽ ഇട്ടു വയ്ക്കുന്ന കാ‍ന്താരി ദിവസവും ഒന്നോ രണ്ടോ കഴിക്കുന്നത് നല്ലതാണ്. കാ‍ന്താരി മുളകും നെല്ലിക്കയും ഒന്നിച്ചു ചമ്മന്തി അരച്ച് കഴിക്കുന്നതതും നല്ലതാണ്.രക്തത്തിലെ ഹീമോഗ്ലോബിൻ വർദ്ധിപ്പിക്കാനും ഈ ഇത്തിരിക്കുഞ്ഞൻ സഹായിക്കും. അങ്ങനെ ഹൃദയത്തെ സംരക്ഷിക്കാൻ വളരെ ഫലപ്രദമാണ് കാന്താരി മുളക്.

ഒപ്പം ശ്വാസകോശ രോഗങ്ങളിലും സംരക്ഷണം നൽകുന്ന ഇതിൽ അടങ്ങിയിരിക്കുന്ന പൊട്ടാഷ്യം ഫോസ്ഫറസ് എന്നിവ ബി പി നിയന്ത്രിക്കാനും അയൺ ഹീമോഗ്ലോബിൻ ഉത്പാദനത്തിനും സഹായിക്കുന്നതിന്റെ ഒപ്പം ബാക്റ്റീരിയൽ ഫംഗൽ ഇൻഫെക്ഷനുകൾക്ക് എതിരെയും പ്രവർത്തിക്കും. നമ്മുക്ക് ദഹനപ്രക്രിയ എളുപ്പമാക്കാനും വേദന സംഹാരിയായും ഇത് സഹായിക്കുന്നു. എന്നാൽ അധികമായാൽ അമൃതും വിഷം എന്ന് പറയുന്നത് പോലെ തന്നെയാണ്

കാന്താരി മുളകിന്റെ കാര്യവും. അതു പോലെ തന്നെ ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും കാന്താരി മുളക് ഉപയോഗിക്കുന്നത് കുട്ടികളിൽ ത്വക്ക് രോഗം ഉണ്ടാക്കാൻ കാരണമാക്കുന്നതാണ്.കൊളസ്ട്രോളിന് മാത്രമല്ല. രക്തസമ്മർദ്ദം കുറയ്ക്കാനും പ്രമേഹം കുറയ്ക്കാനും കാന്താരി മുളക് നല്ലൊരു മരുന്നാണ്. ഇൻസുലിൻ ഉത്പാദിപ്പിക്കാനും ഗ്ളൂക്കോസ് നിയന്ത്രിക്കാനും ഒക്കെ സഹായിക്കുന്ന കാന്താരി മുളകിന്റെ ഗുണവും ദോഷവും വിശദമായി വീഡിയോയിൽ പറയുന്നുണ്ട്. credit : EasyHealth