
കള്ള് ചേർക്കാതെ നല്ല പഞ്ഞി പോലെ കള്ളപ്പം വീട്ടിൽ തന്നെ ഉണ്ടാക്കാം; ഇതൊന്നു ചേർത്ത് നോക്കൂ… | Tasty And Soft Homemade Kallappam
Tasty And Soft Homemade Kallappam: ഈസ്റ്റർ പോലുള്ള വിശേഷാവസരങ്ങളിൽ മാത്രമല്ല സാധാരണ ദിവസങ്ങളിലും നമ്മുടെയെല്ലാം വീടുകളിൽ പ്രഭാതഭക്ഷണത്തിനായി തിരഞ്ഞെടുക്കുന്ന പലഹാരങ്ങളിൽ ഒന്നായിരിക്കും അപ്പം. മാവ് മുൻകൂട്ടി തയ്യാറാക്കി വെക്കുകയാണെങ്കിൽ വളരെ എളുപ്പത്തിലും രുചികരവുമായി ഉണ്ടാക്കിയെടുക്കാവുന്ന ഒരു പലഹാരമാണ് അപ്പമെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകില്ല. എന്നാൽ ഉപയോഗിക്കുന്ന ചേരുവകളുടെ അളവിലുള്ള വ്യത്യാസവും മാവ് ഫെർമെന്റ് ചെയ്യുന്ന രീതിയിലെ വ്യത്യാസങ്ങളുമെല്ലാം അപ്പത്തിന്റെ രുചി വ്യത്യാസങ്ങൾക്കുള്ള കാരണങ്ങളാണ്. നല്ല രുചിയോടു കൂടിയ പതുപതുത്ത അപ്പം തയ്യാറാക്കാനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം.
Ingrediants
- Raw Rice
- Sabudani
- Water
- Aval
- Sugar
- Cardamom
- Yeast

How To Make Tasty And Soft Homemade Kallappam
കുറഞ്ഞത് 10 മണിക്കൂറെങ്കിലും അരി കുതിരാനായി ഇട്ടുവച്ചാൽ മാത്രമാണ് അപ്പത്തിനായി മാവ് അരയ്ക്കുമ്പോൾ അത് ഉദ്ദേശിച്ച രീതിയിൽ അരഞ്ഞു കിട്ടുകയുള്ളൂ. രണ്ട് കപ്പ് പച്ചരി നല്ലതുപോലെ കഴുകി വൃത്തിയാക്കി വെള്ളത്തിൽ കുതിരാനായി ഇട്ട് വയ്ക്കുക. അതോടൊപ്പം രണ്ട് ടേബിൾ സ്പൂൺ അളവിൽ ചൊവ്വരി കൂടി നല്ലതുപോലെ കഴുകിയശേഷം വെള്ളത്തിൽ ഇട്ടുവയ്ക്കണം. രണ്ടു ചേരുവകളും നല്ലതുപോലെ വെള്ളത്തിൽ കിടന്ന് കുതിർന്നു വന്നു കഴിഞ്ഞാൽ മാവ് അരയ്ക്കുന്നതിനുള്ള കാര്യങ്ങൾ ചെയ്തെടുക്കാം. ആദ്യം തന്നെ കുതിരാനായി വെച്ച അരിയും ചൊവ്വരിയും മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക. അരക്കപ്പ് അളവിൽ വെള്ള അവൽ എടുത്ത് രണ്ടുതവണ കഴുകിയശേഷം അതും അരിയോടൊപ്പം ചേർത്തു കൊടുക്കണം. കൂടാതെ മധുരത്തിന് ആവശ്യമായ പഞ്ചസാര, രണ്ട് ഏലക്കയുടെ കുരു എന്നിവയും ആവശ്യത്തിന് വെള്ളവും ചേർത്ത് മാവ് ഒട്ടും തരിയില്ലാത്ത രീതിയിൽ അരച്ചെടുക്കുക.
അരച്ചെടുത്ത മാവിൽ നിന്നും ഒരു കരണ്ടി അളവിൽ മാവെടുത്ത് അതിലേക്ക് ആവശ്യത്തിന് വെള്ളവും ഒഴിച്ച് പാവുകാച്ചി എടുക്കണം. പാവു കാച്ചിയതിന്റെ ചൂട് മാറിക്കഴിയുമ്പോൾ അത് മിക്സിയുടെ ജാറിലേക്ക് ഇട്ട് അല്പം യീസ്റ്റ് കൂടി ചേർത്ത് ഒന്നുകൂടി പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഈയൊരു കൂട്ടുകൂടി അരച്ചുവച്ച മാവിനോടൊപ്പം ചേർത്ത് നല്ല രീതിയിൽ ഇളക്കിയശേഷം കുറഞ്ഞത് 6 മണിക്കൂറെങ്കിലും ഫെർമെന്റ് ചെയ്യാനായി മാറ്റിവയ്ക്കണം. ഈയൊരു രീതിയിൽ ബാറ്റർ തയ്യാറാക്കി അപ്പം ഉണ്ടാക്കുകയാണെങ്കിൽ നല്ല രുചിയും സോഫ്റ്റ്നസും ലഭിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട. കൂടുതൽ മനസ്സിലാക്കാനായി വീഡിയോ കാണാവുന്നതാണ്. Video Credits : Priya’s Cooking World