ചിക്കൻ റോസ്റ്റ് നിങ്ങൾ പ്രതീക്ഷിക്കുന്നതിന്റെ ഇരട്ടി രുചിയിൽ! കാറ്ററിംഗ് സ്റ്റൈൽ ചിക്കൻ റോസ്റ്റ് ഇനി വീട്ടിലും എളുപ്പം തയ്യാറാക്കാം!! | Tasty Catering Chicken Roast

Tasty Catering Chicken Roast: നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള കറികളിൽ ഒന്നായിരിക്കും ചിക്കൻ റോസ്റ്റ് . എന്നാൽ ഉപയോഗിക്കുന്ന ചേരുവകളിലുള്ള വ്യത്യാസങ്ങൾ കൊണ്ട് ഓരോ ഇടങ്ങളിലും വ്യത്യസ്ത രുചികൾ ആയിരിക്കും ചിക്കൻ റോസ്റ്റ്ന് ലഭിക്കുന്നത്. എല്ലാവരും ആഗ്രഹിക്കുന്ന ഒരു കാര്യമായിരിക്കും കാറ്ററിംഗ് സ്റ്റൈൽ ചിക്കൻ റോസ്റ്റ് ഒരിക്കലെങ്കിലും വീട്ടിലും തയ്യാറാക്കണം എന്നത്. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം.

Ingredients

  • Chicken
  • Kashmiri Chiily Powder
  • Chilly Powder
  • Pepper Powder
  • Onion
  • Curry Leaves
  • All Purpose Flour
  • Fennel Seed
  • Garam Masala
  • Oil
  • Salt

How To Make Tasty Catering Chicken Roast

ആദ്യം തന്നെ എടുത്തുവച്ച ചിക്കനിൽ നിന്നും പകുതിയെടുത്ത് അതിലേക്ക് കുറച്ചു വെള്ളവും ഉപ്പും ചേർത്ത് നല്ലതുപോലെ വേവിച്ചെടുക്കുക. അടി കട്ടിയുള്ള ഒരു പാത്രം അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് എണ്ണയൊഴിച്ച് കൊടുക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ സവാള ഇട്ട് നല്ലതുപോലെ മൂപ്പിച്ചെടുക്കുക. മാറ്റി വച്ച ചിക്കനിലേക്ക് ബാക്കിയുള്ള പൊടികളെല്ലാം ചേർത്ത്, കുറച്ച് വെളിച്ചെണ്ണയും കറിവേപ്പിലയും കൂടി മിക്സ് ചെയ്ത് കൈ ഉപയോഗിച്ച് നല്ലതുപോലെ മിക്സ് ചെയ്ത് മാറ്റിവയ്ക്കണം. ഉള്ളി മൂത്ത് വന്നു കഴിയുമ്പോൾ ആ ചിക്കൻ കൂടി അതിലേക്ക് ചേർത്ത് അടച്ചുവെച്ച് വേവിക്കുക.

ചിക്കൻ വെന്ത് വന്നു കഴിഞ്ഞാൽ അതിനെ ഒരു ഭാഗത്തേക്ക് മാറ്റി നടുവിലായി മൈദയും, ഗരം മസാലയും ഇട്ട് ഒന്ന് പച്ചമണം പോകുന്നത് വരെ വഴറ്റുക. അതിലേക്ക് ചിക്കൻ കൂടി മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കുക. ശേഷം എടുത്തുവച്ച ചിക്കന്റെ സ്റ്റോക്ക് പാത്രത്തിലേക്ക് ഒഴിച്ച് കുറച്ചുനേരം കൂടി അടച്ചുവെച്ച് വേവിച്ചാൽ രുചികരമായ കാറ്ററിങ് സ്റ്റൈൽ ചിക്കൻ റോസ്റ്റ് റെഡിയായി കഴിഞ്ഞു. കൂടുതൽ മനസ്സിലാക്കാനായി വീഡിയോ കാണാവുന്നതാണ്.

Tasty Catering Chicken Roast

Tasty Catering-style Chicken Roast is a signature dish celebrated for its bold flavors, perfect spice balance, and mouthwatering aroma. Tender chicken pieces are marinated in a blend of hand-ground spices, ginger, garlic, and fresh herbs, then slow-roasted until golden and flavorful. The roast is enriched with caramelized onions, curry leaves, and a touch of coconut oil, giving it a distinct Kerala flair. Rich, spicy, and deeply satisfying, this chicken roast is a favorite at weddings, family functions, and special events. Served hot with ghee rice, Kerala porotta, or chapathi, it embodies the essence of Tasty Catering’s culinary excellence.

Read Also : ഇതാണ് മക്കളെ 10 ലക്ഷം ആളുകൾ കണ്ട വിജയം ഉറപ്പായ റെസിപ്പി!! അരി കുതിർക്കണ്ട; ചോറോ അവലോ ഒന്നും വേണ്ട.. വെറും അര മണിക്കൂറിൽ അരികുമൊരിഞ്ഞ പാലപ്പം..

0/5 (0 Reviews)