വെറും 5 മിനിറ്റിൽ ഒരു അടിപൊളി പലഹാരം 😋👌 ഇതിൻറെ രുചി വേറെ ലെവൽ തന്നെ 👇👇

ഇപ്പോൾ ചക്കയുടെ കാലമാണല്ലോ.. വിവിധതരം വിഭവങ്ങൾ ചക്കകൊണ്ട് നമ്മൾ പരീക്ഷിക്കാറുണ്ട്. വളരെ എളുപ്പത്തിൽ വീട്ടിൽ ഇപ്പോഴും ലഭ്യമാകുന്ന ചുരുക്കം ചില ചേരുവകൾ മാത്രം ഉപയോഗിച്ചു പെട്ടെന്ന് തന്നെ ചക്ക കൊണ്ടുള്ള ഈ വിഭവം റെഡി ആക്കി എടുക്കാം. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു. എങ്ങനെയാണെന് നോക്കാം.

  • പഴുത്ത ചക്ക – 15 ചുള
  • തേങ്ങാ ചിരകിയത് – 1 കപ്പ്
  • പഞ്ചസാര – കാൽ കപ്പ്
  • മൈദ – ഒരു കപ്പ്
  • ഏലക്ക പൊടി – കാൽ സ്പൂൺ
  • ഉപ്പ് – ഒരു നുള്ള്
  • ബേക്കിംഗ് സോഡ – ഒരു നുള്ള്

ചക്ക ചുള കുരുകളഞ്ഞെടുത്തത് ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കാം. മിക്സി ജാറിലേക്ക് ഇട്ടു കൊടുക്കാം. അതിലേക്ക് പഞ്ചസാര, തേങ്ങാ ചിരകിയതും കൂടി ചേർത്ത് പേസ്റ്റ് പരുവത്തിൽ നന്നായി അരച്ചെടുക്കാം. ഇത് ഒരു ബൗളിലേക്ക് മാറ്റാം. അതിലേക്ക് മൈദയും അൽപ്പം ഏലക്ക പൊടിയും കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യണം. ശേഷം അൽപ്പം ബേക്കിംഗ് സോഡാ, ഒരു നുള്ള് ഉപ്പ് കൂടി ചേർത്താൽ ബാറ്റെർ തയ്യാറായി.

വറുത്തെടുക്കാനായി പാൻ ചൂടായി വരുമ്പോൾ എണ്ണ ഒഴിച്ച് കൊടുക്കാം. കുറേശ്ശേ ആയി മാവ് കോരിയൊഴിച്ച് നന്നായി വറുത്തെടുക്കാം. തിരിച്ചും മരിഹിറ്റും വേവിച്ചാൽ അടിപൊളി സ്നാക്ക് റെഡി. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ കാണിച്ചു തരുന്ന്. ഒന്ന് കണ്ടു നോക്കൂ.
വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. credit : Amma Secret Recipes