കപ്പ കുക്കറിൽ ഇങ്ങനെ ഇടൂ.!! 5 മിനുട്ടിൽ മൊരിഞ്ഞ വട റെഡി.. ചൂട് കട്ടനൊപ്പം പൊളിയാണ്.!! | Tasty Crispy Kappa Vada Recipe

Tasty Crispy Kappa Vada Recipe : ഇഡ്ഡലിയോടൊപ്പവും,ദോശയോടൊപ്പവും എന്ന് വേണ്ട ഒരു ഈവനിംഗ് സ്നാക്ക് എന്ന രീതിയിൽ പോലും എല്ലാവർക്കും കഴിക്കാൻ ഇഷ്ടമുള്ള ഒരു വിഭവമായിരിക്കും വട. സാധാരണയായി ഉഴുന്ന് അരച്ചാണ് വട ഉണ്ടാക്കുന്നത്. എന്നാൽ ഉഴുന്ന് ഉപയോഗിക്കാതെ തന്നെ നല്ല ക്രിസ്പായ ടേസ്റ്റിയായ വട എങ്ങനെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ വട തയ്യാറാക്കാനായി

ആവശ്യമായിട്ടുള്ള ചേരുവകൾ വലിയ കപ്പ നാലു മുതൽ അഞ്ചെണ്ണം വരെ തോലു കളഞ്ഞ് വൃത്തിയാക്കി ചെറിയ കഷണങ്ങളായി മുറിച്ചെടുത്തത്, ഇഞ്ചി,പച്ചമുളക്, കറിവേപ്പില, ഉപ്പ്, മുളകുപൊടി, കുരുമുളകുപൊടി, അരിപ്പൊടി, വറുത്തെടുക്കാൻ ആവശ്യമായ എണ്ണ ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ കഴുകി വൃത്തിയാക്കി വച്ച കപ്പ കുക്കറിലേക്ക് ഇട്ട് ആവശ്യത്തിന് ഉപ്പും, വെള്ളവും ഒഴിച്ചതിനു ശേഷം അടച്ച് വേവിച്ചെടുക്കുക. കുറഞ്ഞത് ഒരു നാല് വിസിൽ എങ്കിലും അടിപ്പിച്ച്

എടുക്കേണ്ടി വരും. ഈയൊരു സമയം കൊണ്ട് വടയിലേക്ക് ആവശ്യമായ ഉള്ളി ചെറുതായി അരിഞ്ഞെടുക്കുക. അതുപോലെ ഇഞ്ചി, പച്ചമുളക് എന്നിവ ചെറുതായി അരിഞ്ഞു വയ്ക്കുക. കറിവേപ്പിലയും ചെറുതായി അരിഞ്ഞെടുത്ത് മാറ്റിവയ്ക്കണം. കുക്കറിന്റെ വിസിലെല്ലാം പോയി കഴിയുമ്പോൾ കപ്പ ഒരു തവി ഉപയോഗിച്ച് നല്ലതുപോലെ ഉടച്ചെടുക്കുക. അതിലേക്ക് അരിഞ്ഞു വച്ച ഉള്ളിയും, പച്ചമുളകും,ഇഞ്ചിയും, കറിവേപ്പിലയും ചേർത്തു കൊടുക്കുക.

അതോടൊപ്പം തന്നെ മുളകുപൊടിയും, കുരുമുളകുപൊടിയും, ഉപ്പും ചേർത്ത് മിക്സ് ചെയ്യുക. വട നല്ലതുപോലെ ക്രിസ്പായി കിട്ടാൻ അരിപ്പൊടി കൂടി ചേർത്ത് കൈ ഉപയോഗിച്ച് നല്ലതുപോലെ കുഴച്ചെടുക്കുക. ശേഷം സാധാരണ ഉഴുന്നു വട ഉണ്ടാക്കുന്ന അതേ ആകൃതിയിൽ മാവ് പരത്തി എടുക്കാവുന്നതാണ്. ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ എണ്ണയൊഴിച്ചു കൊടുക്കുക. ശേഷം തുളയിട്ടു വച്ച വടകൾ അതിലേക്ക് ഇട്ട് കൃസ്പായി വറുത്തെടുക്കാവുന്നതാണ്. വളരെയധികം രുചികരവും അതേസമയം ഹെൽത്തിയുമായ കപ്പവട റെഡിയായി കഴിഞ്ഞു. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. credit : Malappuram Thatha Vlogs by Ayishu