ഇഞ്ചി കറി ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ 😍😍 ചോറുണ്ണാൻ ഇനി മറ്റൊരു കറിയുടെ ആവശ്യമില്ല 😋👌

ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് ഒരു വെറൈറ്റി രീതിയിലുള്ള ഒരു സ്പെഷ്യൽ ഇഞ്ചി കറിയുടെ റെസിപ്പിയാണ്. അപ്പോൾ എങ്ങിനെയാണ് സദ്യ സ്പെഷ്യൽ ഇഞ്ചി കറി തയ്യാറാക്കുന്നത് എന്ന് നോക്കാം. ഇതിനായി നമുക്ക് പ്രധാനമായും ആവശ്യമായിട്ടുള്ളത് 1 കപ്പ് ഇഞ്ചി അരിഞ്ഞതും 1 കപ്പ് ചെറിയ ഉള്ളി അരിഞ്ഞതുമാണ്.

ആദ്യം ഒരു പാൻ അടുപ്പത്തുവെച്ച് അതിൽ കുറച്ചു വെളിച്ചെണ്ണയൊഴിച്ച് ചൂടാക്കുക. എണ്ണ നന്നായി ചൂടായി വരുമ്പോൾ അതിലേക്ക് വട്ടത്തിൽ നുറുക്കിയെടുത്ത ഇഞ്ചി ചേർത്ത് കൊടുത്ത് നല്ലപോലെ മൂപ്പിച്ചെടുക്കുക. ഇഞ്ചി മൂത്തുവരുമ്പോൾ അത് ഒരു പാത്രത്തിലേക്ക് കോരിയിടാവുന്നതാണ്. അടുത്തതായി ഈ എണ്ണയിലേക്ക് വട്ടത്തിൽ അരിഞ്ഞു വെച്ചിട്ടുള്ള കുഞ്ഞുള്ളി ചേർത്തു ഒന്ന് മൂപ്പിച്ചെടുക്കാം.

ചെറിയ ഉള്ളി നല്ലപോലെ മൂത്തുവരുമ്പോൾ അത് പാത്രത്തിലേക്ക് കോരിയിടാവുന്നതാണ്. അതിനുശേഷം 1 പച്ചമുളക് കൂടി അരിഞ്ഞത് ചേർത്ത് ഒന്ന് മൂപ്പിച്ചെടുക്കാം. എന്നിട്ട് ഇത് ഒരു പാത്രത്തിലേക്ക് മാറ്റുക. ഇനി അതേ പാനിലേക്ക് തന്നെ 2 വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ചേർത്തു മൂപ്പിച്ചെടുത്ത് പാത്രത്തിലേക്ക് മാറ്റുക.

ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് മൂപ്പിച്ചെടുത്ത ഇഞ്ചി ചേർത്ത് ഒന്ന് പൊടിച്ചെടുക്കുക. എന്നിട്ട് ഇത് ഒരു പാത്രത്തിലേക്ക് മാറ്റുക. അടുത്തതായി മിക്സിയുടെ ജാറിലേക്ക് മൂപ്പിച്ചെടുത്ത ചെറിയഉള്ളി ചേർത്ത് ഒന്ന് ക്രഷ് ചെയ്തെടുത്ത് അതെ പാത്രത്തിലേക്ക് ഇട്ടുകൊടുക്കുക. ബാക്കി ചേരുവകളും പാചകരീതിയും വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. Video credit: Shabia’s Kitchen