രാവിലെ ഇനി എന്തെളുപ്പം.!! 1കപ്പ് പച്ചരി ഉണ്ടെങ്കിൽ ഇതൊന്നു ചെയ്തു നോക്കൂ.. ഇത് നിങ്ങളെ ഞെട്ടിക്കും!!| Tasty Kannur Pola Recipe

Tasty Kannur Pola Recipe Malayalam : സ്ഥിരം ദോശയും ഇഡ്ഡലിയും കഴിച്ചു മടുത്തോ? ഇന്ന് നമുക്ക് ഒരു വെറൈറ്റി ഐറ്റം നോക്കിയാലോ. നോമ്പ് കാലത്ത് ഒക്കെ വളരെയധികം ആളുകൾ ഉണ്ടാക്കുന്ന ഒന്നാണ് ഈ കണ്ണൂർ പോള. കേരളത്തിന്റെ പല ഭാഗങ്ങളിലും പല പേരുകളിലാണ് കണ്ണൂർ പോളയെ വിളിക്കുന്നത്. വെള്ളയപ്പം എന്നും വട്ടയപ്പം എന്നും വിളിക്കുന്ന കണ്ണൂർ പോള ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം.

ഒരു പാത്രത്തിൽ രണ്ട് ഗ്ലാസ്സ് പച്ചരി എടുക്കുക. ഇതിന്റെ ഒപ്പം ഒരു ടേബിൾ സ്പൂൺ ഉഴുന്നും ചേർക്കണം. നന്നായി കഴുകി വൃത്തിയാക്കിയതിന് ശേഷം നന്നായി കുതിർക്കണം. ഒരു നാലോ അഞ്ചോ മണിക്കൂർ എങ്കിലും കുതിരാൻ വയ്ക്കണം. അതിന് ശേഷം അര കപ്പ്‌ തേങ്ങാവെള്ളവും രണ്ട് കപ്പ്‌ ചോറും ചേർത്ത് മിക്സിയുടെ ജാറിൽ ഇട്ട് നന്നായി അരച്ചെടുക്കണം. മറ്റൊരു പാത്രത്തിൽ അര കപ്പ്‌ തേങ്ങാവെള്ളം എടുക്കണം.

Kannur Pola

ഇതിലേക്ക് രണ്ട് സ്പൂൺ പഞ്ചസാര, ഒരു ടീസ്പൂൺ യീസ്റ്റ്, മൂന്നു സ്പൂൺ ഇളം ചൂട് വെള്ളം, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് രണ്ട് മിനിറ്റ് വയ്ക്കണം. അതിന് ശേഷം അരച്ച് വച്ചിരിക്കുന്ന മാവ് ഇതിലേക്ക് ചേർത്ത് ഇളക്കി അടച്ചു വയ്ക്കുക. മാവ് നന്നായി പൊങ്ങി വരണം. ശേഷം ഇത് ഒരു സ്റ്റീമറിൽ കുറേശ്ശേ ഒഴിച്ച് വേവിക്കണം. പഴവും തേങ്ങാപ്പാലും പഞ്ചസാരയും വച്ചു ഉണ്ടാക്കുന്ന മധുരസ്റ്റൂവിന്റെ ഒപ്പം കഴിക്കാവുന്ന അടിപൊളി കണ്ണൂർ പോള തയ്യാർ.

കണ്ണൂർ പോളയുടെ മാവ് കലക്കുന്ന വിധവും ആവി കയറ്റുന്ന വിധവും വ്യക്തമായി മനസ്സിലാക്കാൻ വീഡിയോ മുഴുവനായും കാണുക. ഒപ്പം മധുര സ്റ്റൂ ഉണ്ടാക്കുന്ന വിധവും കാണിക്കുന്നുണ്ട്. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. അടിപൊളിയാണേ. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.. Video credit : Irfana shamsheer