സ്വാദിഷ്ടമായ കോവയ്ക്ക മെഴുക്കുപുരട്ടി എളുപ്പത്തിൽ തയ്യാറാക്കാം.!! ഒരു കിണ്ണം ചോറുണ്ണാൻ ഈ ഒരു മെഴുക്കുപുരട്ടി മാത്രം മതി.. | Tasty Kovakka Mezhukkupuratti Recipe

Tasty Kovakka Mezhukkupuratti Recipe : മെഴുക്കുപുരട്ടികൾ പലരീതികളിൽ ഉണ്ടാക്കാറുണ്ടെങ്കിലും കോവയ്ക്ക ഉപയോഗിച്ച് ഉണ്ടാക്കുന്ന മെഴുക്കുപുരട്ടിയുടെ സ്വാദ് ഒന്ന് വേറെ തന്നെയാണ്. പല സ്ഥലങ്ങളിലും പല രീതികളിലായിരിക്കും കോവയ്ക്ക ഉപയോഗിച്ച് മെഴുക്കുപുരട്ടി തയ്യാറാക്കുന്നത്. വളരെ രുചികരമായ രീതിയിൽ കോവയ്ക്ക മെഴുക്കുപുരട്ടി എങ്ങിനെ ഉണ്ടാക്കാമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു മെഴുക്കുപുരട്ടി

തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ കഴുകി വൃത്തിയാക്കി എടുത്ത കോവയ്ക്ക, ചെറിയ ഉള്ളി അഞ്ചു മുതൽ 10 എണ്ണം വരെ, സവാള ഒരെണ്ണം കനം കുറച്ച് അരിഞ്ഞെടുത്തത്, മുളകുപൊടി, മഞ്ഞൾപൊടി, ഉപ്പ്, ചതച്ച മുളക്, കറിവേപ്പില, എണ്ണ ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ കഴുകി വൃത്തിയാക്കി എടുത്ത കോവയ്ക്ക നടുക്ക് പിളർന്ന് നാല് കഷ്ണങ്ങളായി മുറിച്ചെടുക്കുക. കനം കുറഞ്ഞ് കിട്ടാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. ശേഷം സവാള കനം കുറച്ച് അരിഞ്ഞെടുക്കുക. ഇതുരണ്ടും ഒരു പാത്രത്തിലേക്ക് ഇട്ട് അതിലേക്ക്

പൊടികൾ എല്ലാം ചേർത്ത് കൊടുക്കുക. ശേഷം കൈ ഉപയോഗിച്ച് നല്ലതുപോലെ മിക്സ് ചെയ്യുക. എടുത്തുവച്ച ചെറിയ ഉള്ളി തോൽ കളഞ്ഞ് ചതച്ചെടുക്കുക. ഒരു പാൻ അടുപ്പത്ത് വെച്ച് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുക്കുക. എണ്ണ നന്നായി ചൂടായി വരുമ്പോൾ അതിലേക്ക് കറിവേപ്പിലയും ചതച്ചുവച്ച് ഉള്ളിയും ചേർത്തു കൊടുക്കുക. ഇത് നല്ലതുപോലെ മൂത്ത് വരുമ്പോൾ പൊടികൾ ചേർത്ത് മിക്സ് ചെയ്തു വെച്ച കോവയ്ക്ക കൂടി

അതിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ്. ശേഷം നല്ലതുപോലെ ഇളക്കി കരിയാതെ നോക്കുക. ഒട്ടും വെള്ളം ചേർക്കാതെ തന്നെ ഉണ്ടാക്കുന്നതു കൊണ്ട് കോവയ്ക്ക നല്ല ക്രിസ്പായി കിട്ടുന്നതാണ്. മാത്രമല്ല ഈ ഒരു രീതിയിൽ തയ്യാറാക്കുമ്പോൾ മെഴുക്കുപുരട്ടിക്ക് നല്ല രുചിയും ലഭിക്കും. കോവയ്ക്ക കഴിക്കാൻ ഇഷ്ടമില്ലാത്തവർക്ക് പോലും തീർച്ചയായും ഈ ഒരു മെഴുക്കുപുരട്ടി ഇഷ്ടപ്പെടുമെന്ന കാര്യത്തിൽ സംശയം വേണ്ട. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. credit ; MY WORLD BY ANJALI