എന്റെ ഈശ്വരാ..😳😳 മല്ലിയില വീട്ടിൽ ഉണ്ടായിട്ടും ഈ സൂത്രം ഇതുവരെ അറിഞ്ഞില്ലല്ലോ.?👌👌

പുത്തൻ രുചിക്കൂട്ടുകൾ നമ്മളെല്ലാം പരീക്ഷിക്കാറുണ്ട്. വളരെ എളുപ്പത്തിൽ മല്ലിയില കൊണ്ട് അടിപൊളി രുചിയിൽ ഒരു സ്നാക്ക് തയ്യാറാക്കിയാലോ.? സാധാരണ സ്നാക്കുകളിൽ നിന്നും വ്യത്യസ്തമായി ഇത് കഴിച്ചാൽ വയറെരിച്ചിലോ നെഞ്ചേരിച്ചാലോ ഒന്നും ഉണ്ടാവുകയും ഇല്ല. വീട്ടിൽ എപ്പോഴും ഉണ്ടാകുന്ന ചുരുക്കം ചില ചേരുവകൾ മാത്രം ഉപയോഗിച്ച എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാം.

കുട്ടികൾക്കൊക്കെ തീർച്ചയായും ഇഷ്ടപ്പെടും. എങ്ങനെയാണെന്ന് നോക്കാം. അതിനായി ആദ്യം തന്നെ അൽപ്പം മല്ലിയില നന്നായി കഴുകി എടുക്കാം. ഇത് മിക്സിയുടെ ജാറിൽ ചെറിയ കഷ്ണങ്ങളാക്കി ഇടാം. അതിലേക്ക് 3 അല്ലി വെളുത്തുള്ളിയും അൽപ്പം വെള്ളവും കൂടി ചേർത്ത് നന്നായി അടിച്ചെടുക്കാം. ഇത് ഒരു അരിപ്പ ഉപയോഗിച്ച് അരിച്ചെടുക്കാം. ഇപ്പൊ നല്ല പച്ച നിറമുള്ള വെള്ളം കിട്ടും. ഇത് മാറ്റി വെക്കാം.

മറ്റൊരു പാത്രത്തിൽ ഒരു കപ്പ് വറുത്ത അരിപ്പൊടി, അര കപ്പ് കടലമാവ് ആവശ്യമെങ്കിൽ കുറച്ച് കറുത്ത എള്ള് എന്നിവയും ചേർക്കാം. അൽപ്പം ചെറിയ ജീരകവും കുറച്ച് ഓയിലും ആവശ്യത്തിനുള്ള ഉപ്പ് കൂടി ചേർത്ത് നന്നായി മിക്സ് ചെയ്ത് വെക്കാം. ശേഷം അതിലേക്ക് അടിച്ചു വെച്ചിരിക്കുന്ന മല്ലിയിലയുടെ വെള്ളം കൂടി ചേർത്ത് ചപ്പാത്തിമാവ് കുഴക്കുന്ന രീതിയിൽ കുഴച്ചെടുക്കാം. ശേഷം തയ്യാറാക്കുന്നത് എങ്ങനെയാണെന്ന്

വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. വെറൈറ്റി ടേസ്റ്റി ആയ ഒരു സ്നാക്ക് റെസിപ്പി ആണിത്. ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാൻ മറക്കല്ലേ. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി E&E Creations ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.