
15 മിനുട്ടിൽ അടിപൊളി മുട്ട കറി.!! ഹോട്ടൽ മുട്ടക്കറി ഉണ്ടാക്കാം അതിലും രുചിയിൽ.. നല്ല കുറുകിയ ഗ്രേവിയോടുകൂടിയ കിടിലൻ മുട്ട കറി; | Tasty Mutta Curry Recipe
Tasty Mutta Curry Recipe : രാവിലെ ബ്രേക്ക് ഫാസ്റ്റിന്റെ കൂടെയും അപ്പത്തിന്റെ കൂടെയും നമുക്ക് കഴിക്കാവുന്ന രുചിയേറിയ ഒരു മുട്ടക്കറി എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം. മുട്ടക്കറിയിലേക്ക് ആദ്യം തന്നെ നാല് കോഴിമുട്ട പുഴുങ്ങി തൊണ്ട് കളഞ്ഞു വെക്കുക. പുഴുങ്ങിയ കോഴിമുട്ടയ്ക്ക് കത്തി ഉപയോഗിച്ച് വരഞ്ഞു കൊടുക്കുന്നത് മുട്ടക്കറി മുട്ടയിലേക്ക് നന്നായി മിക്സ് ആയി ഒരു പ്രത്യേക ടേസ്റ്റ് തരുന്നതായിരിക്കും. ഇനി മുട്ടക്കറി തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം.
Ingrediants
- Oil
- Fennel Seed
- Green Chilly
- Curry Leaves
- Onion
- Ginger Garlic Paste
- Chilly Powder
- Turmeric Powder
- Corriander Powder
- Garam Masala
- Tomato
- Salt
- Coconut Milk
- Egg

How To Make Tasty Mutta Curry
അതിനായി ആദ്യം തന്നെ ഒരു പാൻ അടുപ്പത്തേക്ക് വയ്ക്കുക. പാൻ ചൂടായി വരുമ്പോൾ അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ ഓയിൽ ചേർത്ത് കൊടുക്കുക. ഓയിലിന് പകരം നിങ്ങൾക്ക് വെളിച്ചെണ്ണ ചേർത്ത് കൊടുക്കാവുന്നതാണ്. വെളിച്ചെണ്ണ ചൂടായി വരുമ്പോൾ അതിലേക്ക് പെരുംജീരകം ചേർത്ത് പൊട്ടിച്ചെടുക്കാവുന്നതാണ്. ഇനി ഇതിലേക്ക് രണ്ട് പച്ചമുളക് ചെറുതായി അരിഞ്ഞതും കുറച്ചു വേപ്പിലയും ചേർത്ത് ഇളക്കി കൊടുക്കുക.
അതിനുശേഷം രണ്ട് സവാള അരിഞ്ഞത് ചേർത്തു കൊടുക്കാം. സബോള സോഫ്റ്റ് ആയി വരുമ്പോൾ അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് രണ്ട് ടീസ്പൂൺ ചേർത്ത് കൊടുക്കുക. സബോള വഴറ്റി വരുമ്പോൾ അതിലേക്ക് മസാലപ്പൊടികൾ ഓരോന്നായി ചേർത്തുകൊടുക്കാവുന്നതാണ്. ഒരു ടേബിൾ സ്പൂൺ മല്ലിപ്പൊടി,ഒരു ടീസ്പൂൺ മുളകുപൊടി, കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, കാൽ ടീസ്പൂൺ ഗരം മസാല പൊടി ഇവ ചേർത്ത് നന്നായി മിക്സ് ചെയ്യുക.
സബോളയും മസാലയും ചേർന്നു വരുമ്പോൾ അതിലേക്ക് ഒരു വലിയ തക്കാളി അരിഞ്ഞത് ഇട്ടുകൊടുക്കുക ആവശ്യത്തിന് ഉപ്പും അതോടൊപ്പം ചേർക്കുക. തക്കാളി ചേർത്തതിനുശേഷം പാൻ മൂടിവെച്ച് അഞ്ചു മിനിറ്റ് വേവിക്കുക. അതിനുശേഷം ഒരു കപ്പ് തേങ്ങാപ്പാൽ ഇതിലേക്ക് ഒഴിച്ച് രണ്ടു മിനിറ്റോളം വേവിച്ച് പുഴുങ്ങിയ മുട്ട കൂടി ഇതിലേക്ക് ഇട്ടുകൊടുത്താൽ രുചിയൂറും മുട്ടക്കറി റെഡി. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാവുന്നതാണ്. Tasty Mutta Curry Recipe Credit : Kannur kitchen