ഓട്ടട ഇതുവരെ നന്നായില്ലെങ്കിൽ ഇനി ഇതുപോലെ ചെയ്തു നോക്കൂ 😍😍 ആർക്കും അറിയാത്ത ഈ ചേരുവ കൂടി ചേർത്താൽ പെർഫെക്ട് ഓട്ടട എളുപ്പം ഉണ്ടാക്കാം😋👌 |Tasty Ottada appam Recipe

Tasty Ottada appam Recipe malayalam : മുട്ടപ്പത്ത, ഓട്ടയപ്പം, മണ്ണോടപ്പം, അരിയപ്പം എന്നൊക്ക വിളിക്കുന്ന ഓട്ടട പെർഫെക്റ്റായി ഉണ്ടാക്കാൻ ഉള്ള വഴിയിതാ. ഒന്നര കപ്പ് പച്ചരി മൂന്ന് മണിക്കൂർ കുതിർത്തു വെക്കുക. കഴുകി വൃത്തിയാക്കി മിക്സിയുടെ ജാറിലേക്ക് ഇടുക. അരക്കപ്പ് തേങ്ങയും ആവശ്യത്തിന് ഉപ്പും വെള്ളവും (ഏകദേശം 1 cup)
ചേർത്ത് കട്ടിയിൽ അരച്ചെടുക്കുക. ഒരു മുട്ട ചേർത്ത് വീണ്ടു അരക്കുക.

നല്ല കട്ടിയിൽ വേണം മാവ് അരക്കാൻ. വെള്ളം കൂടിപ്പോയാൽ അരിപ്പൊടി ചേർത്ത് പാകപ്പെടുത്താവുന്നതാണ്. ഓട്ടട ചുട്ടെടുക്കാൻ മണ്ണിന്റെ കട്ടിയുള്ള ചട്ടിയാണ് വേണ്ടത്. ഈ ചട്ടി ഡിഷ്‌വാഷ് കൊണ്ടോ മറ്റോ കഴുകരുത്. ഉപയോഗം ശേഷവും മുന്പും ചട്ടി കഴുകണം. ഉപയോഗശേഷം ഒരു കവറിൽ നന്നായി പൊതിഞ്ഞു സൂക്ഷിക്കണം. ആദ്യമായി ചട്ടി വാങ്ങുമ്പോൾ 5-6 ദിവസം തുടർച്ചയായി

,

ചോറു വെക്കുമ്പോൾ അടപ്പായി ഉപയോഗിച്ച് മയക്കിയെടുക്കാവുന്നതാണ്. ചട്ടിനല്ല കട്ടിയുള്ളതാകാൻ ശ്രദ്ധിക്കണം. നല്ല ചൂട് കിട്ടാനും ഏറെക്കാലം ഈടുനിൽക്കാനും ഇത് സഹായിക്കും.തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.അതിനായി ചട്ടി ഫുൾ ഫ്‌ളൈമിൽ ഇട്ട് നന്നായി ചൂടായ ശേഷം ഒരു തവ മാവ് ഒഴിച്ച് കൊടുക്കാം. അടയിൽ ഹോളുകൾ വരുമ്പോൾ അടച്ചുവെച് വേവിക്കുക

ഇങ്ങനെ ഓരോ അടയും ചുട്ടെടുക്കുക. ചൂടോടെ നെയ്യൊഴിച്ചു കഴിക്കാം. തേങ്ങാപാലും പഞ്ചാസ്സാരയും കൂട്ടിയോ, ചിക്കൻ കറിയോ, എല്ലാം ഓട്ടടയുടെ കൂടെ നല്ല കോമ്പിനേഷൻ ആണ്. ഓട്ടട ഒട്ടി പിടിക്കുകയാണെങ്കിൽ മുട്ടത്തോട് കൊണ്ട് ഓടിൽ ഉരസി നന്നായി തുടച്ചു നോക്കാവുന്നതാണ്. നല്ല ചൂടോടെ തന്നെ ഓട്ടട ചുട്ടെടുക്കുകയും വേണം. credit : Recipesmine by shaji