tasty-pachari-appam-snack-recipe malayalam : വീട്ടിൽ എപ്പോഴും ഉണ്ടാകുന്ന ചുരുക്കം ചില ചേരുവകൾ മാത്രം ഉപയോഗിച്ച് എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു കിടിലൻ നാലുമണി പലഹാരം. അൽപ്പം എരിവൊക്കെ ഉള്ള ഈ ഒരു സ്നാക്ക് മാത്രം മതി ചൂട് കട്ടനൊപ്പം പൊളിയാ..കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുമെന്നതിൽ സംശയമില്ല.. ഒന്ന് ട്രൈ ചെയ്തു നോക്കിക്കേ.
- പച്ചരി -1/2 കപ്പ്
- ഇഞ്ചി – ചെറിയ കഷ്ണം
- വെളുത്തുള്ളി – ഒരെണ്ണം
- പച്ചമുളക് -2 എണ്ണം
- ഉരുളന്കിഴങ് – 2 എണ്ണം
- ഓയിൽ
- ഉപ്പ്

അൽപ്പനേരം കുതിർത്തു വെച്ച പച്ചരി,ഇഞ്ചി, വെളുത്തുള്ളി,പച്ചമുളക് എന്നിവ ചേർത്ത് മിക്സിയിൽ അരച്ചെടുക്കാം. പുഴുങ്ങിയ ഉരുളകിഴങ്ങ് ഗ്രേറ്റ് ചെത്ത് വെച്ചതിലേക്ക് ഇത് കൂടി ചേർക്കാം.. ആവശ്യത്തിന് ഉപ്പും മല്ലിയില കൂടി ചേർത്ത് മിക്സ് ചെയ്തു വെക്കാം. കൈയ്യിൽ വെള്ളം നനച്ച ശേഷം ഉരുളകളാക്കി വറുത്തു കോരിയെടുക്കാം.. അൽപ്പം സോസ് കൂടിയുടെങ്കിൽ അപാര ടേസ്റ്റാ..ട്രൈ ചെയ്തു നോക്കൂ..
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mums Daily ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.