ഇതാണ് മക്കളെ ഒറിജിനൽ പുട്ടിന്റെ മാജിക്.!! മിനിറ്റുകൾക്കുള്ളിൽ പഞ്ഞികെട്ട് പോലെ സോഫ്റ്റ് ആയ സൂപ്പർ പുട്ട്; 25 വർഷം കൊണ്ട് ജനലക്ഷങ്ങൾ വളർത്തിയ റെസിപ്പി.!! | Tasty Perfect Puttu Recipe

Tasty Perfect Puttu Recipe : പുട്ടും കടലക്കറിയും മലയാളികളുടെ പ്രിയപ്പെട്ട ഭക്ഷണങ്ങളിൽ ഒന്നാമനാണ്. പുട്ടും കടലക്കറിയും ഇഷ്ടപ്പെടാത്ത മലയാളികൾ വളരെ കുറവായിരിക്കും. എന്നാപ്പിന്നെ അതെങ്ങനെ ഉണ്ടാക്കാമെന്ന് നോക്കിയാലോ. ഒരു കപ്പ് പുട്ട് പൊടി എടുത്ത് ആവശ്യത്തിന് ഉപ്പ് ചേർത്ത് ചെറു ചൂടുവെള്ളത്തിൽ നനക്കുക.

പുട്ട് നനക്കാൻ ചെറു ചൂടുവെള്ളം ഉപയോഗിക്കുന്നത് പുട്ട് സോഫ്റ്റ്‌ ആവാൻ സഹായിക്കും. 10 മിനിറ്റിന് ശേഷം നനച്ചു വെച്ച പൊടി മിക്സിയിലിട്ട് ചെറുതായി ഒന്ന് കറക്കിയെടുക്കുക. കൂടെ നമ്മുടെ സീക്രെട് ചേരുവ ആയ വെളിച്ചെണ്ണ 1 ടേബിൾസ്പൂൺ ചേർക്കുക. പുട്ടുകുടത്തിൽ വെള്ളം വച്ചു തിളക്കുമ്പോൾ പുട്ടുകുറ്റിയിൽ ആദ്യം ഒരു ടേബിൾസ്പൂൺ ചിരവിയ തേങ്ങയും പിന്നെ കുറച്ചു പുട്ട് പൊടിയും ലെയർ ആയി ഇടുക.

മൂടി വെച്ച് ആവി വരുമ്പോൾ ഒരു 2 മിനിറ്റ് കൂടി വെയിറ്റ് ചെയ്തു വാങ്ങി വെച്ചാൽ മതിയാവും. അസ്സൽ പുട്ട് റെഡി. ഇനി കടല കറി ഉണ്ടാകുന്നതെങ്ങനെ എന്ന് നോക്കാം. തലേദിവസം വെള്ളത്തിലിട്ടുവച്ച കടല കുക്കറിൽ ആവശ്യത്തിന് വെള്ളം ഒഴിച്ച് കൂടെ ചെറുതായി അരിഞ്ഞ സവാള, ഇഞ്ചി, ചുവന്നുള്ളി, തക്കാളി, കറിവേപ്പില ആവശ്യത്തിന് ഉപ്പ് അര ടീസ്പൂൺ മഞ്ഞൾ പൊടി,

1 ടീസ്പൂൺ മുളകുപൊടി, 4 ടീസ്പൂൺ മല്ലിപൊടി, 2 കഷ്ണം കരുവാപട്ട, 3 ഏലക്ക, എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്ത് വേവിക്കുക. ഈ സമയം കൊണ്ട് കറിയിൽ ചേർക്കേണ്ട മസാലയുണ്ടാക്കാം. 2 ടേബിൾസ്പൂൺ തേങ്ങയും കുറച്ചു കുരുമുളകും ജീരകവും ഗരം മസാലയും ചേർത്ത് നന്നായി അരക്കുക. ബാക്കി വിവരങ്ങൾക്ക് വീഡിയോ കാണൂ. Tasty Perfect Puttu Recipe Credit : Nisha’s Home Cooking!!!