റവയും ഉരുളക്കിഴങ്ങും ഉണ്ടെങ്കിൽ എളുപ്പത്തിലുണ്ടാക്കാം ഈ ടേസ്റ്റി സ്നാക്ക് 😍😍 നാലുമണി കട്ടനൊപ്പം പൊളിയാണ് 👌👌|Tasty Potato Rava Fingers Recipe

Tasty Potato Rava Fingers Recipe malayalam : നമ്മൾ എല്ലാവരും വൈകുന്നേരങ്ങളിൽ പല തരത്തിലുള്ള ഈവനിങ് സ്നാക്ക് ഉണ്ടാക്കാറുണ്ടല്ലേ. ഇന്ന് മറ്റൊരു ടേസ്റ്റി ആയിട്ടുള്ള സ്നാക്ക് ഉണ്ടാക്കുന്നതെങ്ങയെന്ന് നോക്കിയാല്ലോ. അതിനായി ആദ്യം തന്നെ ഒരു പാൻ എടുക്കണം അതിലേക്ക് രണ്ടു കപ്പ് വെള്ളം ഒഴിച്ചു കൊടുക്കണം. അതിനു ശേഷം 1/2 ടീസ്പൂൺ ഉപ്പും ചേർത്ത് ഒന്ന് ഇളക്കി കൊടുത്ത ശേഷം 2 ടീസ്പൂൺ എണ്ണയും ചേർത്ത് കൊടുക്കണം.

വെള്ളം നന്നായി തിളച്ചതിനു ശേഷം 1 കപ്പ് റവ ചേർത്ത് നന്നായി ഇളക്കണം. നല്ല കട്ടിയിൽ വേണം റവ വാട്ടി സൈറ്റാക്കിയെടുക്കാൻ. അതിനു ശേഷം റവ മറ്റൊരു ബൗളിലേക്ക് മാറ്റിയതിന് ശേഷം വേവിച്ച് വെച്ചിരിക്കുന്ന ഉരുളകിഴങ്ങ് നന്നായി ഗ്രൈന്റ് ചെയ്ത് റവയിലേക്ക് ചേർക്കണം. ഒപ്പം തന്നെ ആവശ്യത്തിന് ഉപ്പും, 2 ടീസ്പ്പൂൺ ചില്ലി ഫ്ലേയ്ക്ക്സ്, 2 ടീസ്പ്പൂൺ മല്ലിയിലയും എരുവനുസരിച്ച് പച്ചമുളകും

മഞ്ഞൾപ്പൊടിയും 2 ടീസ്പ്പൂൺ നല്ല ജീരകവും ചേർത്ത് നന്നായി കുഴച്ചെടുക്കണം. അതിനു ശേഷം കൈയിൽ കുറച്ച് വെള്ളിച്ചെണ്ണ പുരട്ടിയതിന് ശേഷം മാവ് ഒരേ ഷെയ്പ്പിൽ പരത്തിയെടുക്കണം. പരത്തി കഴിഞ്ഞാൽ അടുപ്പിൽ മറ്റൊരു ചീന ചട്ടിയോ പാനോ വെച്ചു കൊടുക്കണം. ആവിശ്യത്തിന് വെള്ളിച്ചെണ്ണ ഒഴിച്ചുകെടുക്കണ്ണം. എണ്ണ ചൂടായതിനു ശേഷം ഒരു ഗോൾഡൻ ബ്രവുൺ ആവുന്നത് വരെ നല്ല ക്രിസ്പ്പിയായി

മെരിയിച്ചെടുക്കണം. ഇതോടെ നമ്മുടെ ടേസ്റ്റി സ്‌നാക്ക് റെഡിയായി കഴിഞ്ഞു. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. ഈ വീഡിയോ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന കരുതുന്നു. ഉപകരപ്രദമായാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാൻ മറക്കല്ലേ..credit : Sheeba’s Recipes