മായമില്ലാത്ത രസം പൊടി ഞൊടിയിടയിൽ വീട്ടിൽ തന്നെ തയ്യാറാക്കാം.!! സദ്യയിലേതുപോലെ രസം ഉണ്ടാക്കാൻ കിടിലൻ രുചിക്കൂട്ട് 😋👌|tasty-rasam-powder-recipe

“രസം” എല്ലാവർക്കും ഇഷ്ടമാണ്. ‘രസം’ ഇല്ലാതെ ഒരു സദ്യയും പൂർണമാകില്ല. എന്നാൽ ആവശ്യമായ സാധനങ്ങൾ അപ്പപ്പോൾ പൊടിച്ചെടുത്ത് ഉപയോഗിക്കാൻ പലർക്കും മടിയാണ്. ഈ അവസരത്തില്‍ എപ്പോള്‍ വേണമെങ്കിലും ഉപയോഗിക്കാവുന്ന തരത്തില്‍ രസം പൊടി വീട്ടിൽ തന്നെ നിങ്ങള്‍ക്ക് ഉണ്ടാക്കാൻ സാധിച്ചാലോ. ഇതാ രസം പൊടി ഉണ്ടാക്കുന്ന വിധം…

  • വറ്റൽ മുളക് – 8 എണ്ണം
  • ജീരകം – 1/ 2 ടീസ്പൂൺ
  • മല്ലി – 1 ടീസ്പൂൺ
  • കായം – ഒരു ചെറുത്
  • കുരുമുളക് – 1 ടീസ്പൂൺ
  • തുവരപ്പരിപ്പ് – 1 ടീസ്പൂൺ
  • കറിവേപ്പില – 1 തണ്ട്

മായം കലർത്താത്ത ശുദ്ധമായ രസം നമുക്കും ഉണ്ടാക്കാം. തയ്യാറാക്കാനായി ചൂടായ പാനിലേക്കു ഒരു കഷ്ണം കായം ചെറുതായൊന്നു വറുത്തെടുക്കാം. ശേഷം വറ്റൽ മുളക്, ജീരകം, മല്ലി, തുവരപ്പരിപ്പ് എന്നിവ ഓരോന്നായി ചൂടാക്കി എടുക്കണം. കുരുമുളകും കറിവേപ്പില കൂടി ഇതുപോലെ വറുത്തെടുക്കാം. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Garam Masala ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.