വീട്ടിൽ റവ ഉണ്ടോ.?? ഒരു ഗ്ലാസ് റവ ഇതുപോലെ എണ്ണയിൽ ഇട്ടാൽ കാണു മാജിക് 😀👌

വീട്ടിൽ റവ ഉണ്ടോ.? കുതിർത്തു വയ്ക്കാതെ സമയം കളയാതെ ഗസ്റ്റ് വന്നാലോ നിമിഷങ്ങൾ മതി എളുപ്പത്തിൽ തന്നെ മൃദുവായ മറ്റൊരു പലഹാരം തയ്യാറാക്കി എടുക്കാം. ചൂട് കട്ടനൊപ്പം അടിപൊളിയാണ്. അധികം ചേരുവകളൊന്നും ആവശ്യമില്ല. വീട്ടിൽ എപ്പോഴും ഉണ്ടാകുന്ന ചുരുക്കം ചില ചേരുവകൾ മാത്രം ഉപയോഗിച്ച് എളുപ്പത്തിൽ ഉണ്ടാക്കാം. ഈ റെസിപ്പി എങ്ങനെ തയ്യാറാക്കും എന്ന് നോക്കാം.

ആദ്യം തന്നെ ഒരു ഗ്ലാസ് റവ ആണ് വേണ്ടത്. അത് മിക്സിയുടെ ജാറിൽ ഇട്ട് ശേഷം നന്നായി പൊടിച്ചെടുക്കുക. പൊടിച്ച റവ ഒരു പാത്രത്തിലേക്ക് മാറ്റിയ ശേഷം അതിലേക്ക് ഒരു സ്പൂൺ ഇഞ്ചി, രണ്ട് പച്ചമുളക്, 1/2 സ്പൂൺ കായപ്പൊടി, 1 സ്പൂൺ കുരുമുളകുപൊടി, 1 സ്പൂൺ ജീരകം, ആവശ്യത്തിന് ഉപ്പ്, 1 കപ്പ്തൈര് വെള്ളം ഇത്രയും ചേർത്ത് നന്നായി കുഴച്ചെടുക്കുക. തൈരിനു പകരം വെള്ളം വേണമെങ്കിലും ചേർക്കാം. ഇതെല്ലാം

കൈകൊണ്ട് നന്നായി കുഴച്ച് ഉരുട്ടി എടുക്കുക. കൈയിൽ വച്ച് പരത്തി അതിനുശേഷം നടുവിലൊരു ഹോൾ ഇട്ടു സാധാരണ ഉഴുന്നുവടയുടെ ഷേപ്പിൽ ആക്കിയെടുക്കുക. ചീനച്ചട്ടി ചൂടാകുമ്പോൾ അതിലേക്ക് ആവശ്യമായ എണ്ണ ഒഴിച്ച് നന്നായി ചൂടായി കഴിയുമ്പോൾ റെഡി ആക്കിയ വടകളെല്ലാം അതിലേക്ക് ഇട്ട് നന്നായി വറുത്തെടുക്കുക. ഉഴുന്ന് വട ഉണ്ടാക്കാൻ എടുക്കുന്ന അതേ സമയം തന്നെ ഈ വട

റെഡി ആകാൻ എടുക്കും. സോഡാപ്പൊടി ചേർക്കുകയാണെങ്കിൽ കൂടുതൽ മൃദുവായി കിട്ടും.അങ്ങനെ വളരെയെളുപ്പത്തിൽ റവ കൊണ്ട് നല്ല സോഫ്റ്റ് ആയ നല്ല ടേസ്റ്റിയായ വട തയ്യാറാക്കി എടുക്കാം. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ. ഈ വീഡിയോ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന കരുതുന്നു. credit : Grandmother Tips