കറുമുറെ കൊറിക്കാൻ നല്ല ക്രിസ്പി റവ ചിപ്സ് 😍😍 ഈ ഒരൊറ്റ ചേരുവ കൂടി ചേർത്താൽ അടിപൊളി ടേസ്റ്റിൽ വെറും 5 മിനിറ്റിൽ റെഡി ആക്കാം 😋👌|Tasty special Rava Chips Recipe

Tasty Rava Chips Recipe malayalam : റവ കൊണ്ട് വളരെ രുചികരമായ പലഹാരം തയ്യാറാക്കാം. ഇത് നാലുമണി പലഹാരം ആയി കഴിക്കാൻ വളരെ നല്ലതാണ്. ബോക്സിൽ കൊടുത്തു വിടാനും ഏത് സമയത്ത് വേണമെങ്കിലും കൊറിച്ചു കൊണ്ടിരിക്കാനും പറ്റിയ വിഭവം ആണ്‌ റവ ചിപ്പ്സ്. ബോട്ടിലിൽ സൂക്ഷിച്ചാൽ കുറേ ദിവസം കഴിക്കാം. ചായയോടൊപ്പം വളരെ നല്ലതാണ് ഈ ടേസ്റ്റി റവ ചിപ്പ്സ്. നല്ല ക്രിസ്പി ആയിട്ടുള്ള ഇത്

സാധാരണ തയ്യാറാക്കുന്ന പലഹാരങ്ങളിൽ നിന്നും വ്യത്യസ്തമാണ്. കൂടാതെ പെട്ടെന്ന് തയ്യാറാക്കി എടുക്കാനും സാധിക്കും. തയ്യാറാക്കാൻ ആദ്യമായി വേണ്ടത് റവയാണ്. റവ മിക്സിയുടെ ജാറിൽ ഒന്ന് പൊടിച്ചെടുക്കുക, നന്നായിട്ട് പൊടിച്ചതിനു ശേഷം അതിലേക്ക് ഉപ്പും, മുളകുപൊടിയും കൂടി ചേർത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് കുഴച്ചെടുക്കുക. അതിലേക്ക് ഒരു സ്പൂൺ വെളിച്ചെണ്ണയും

tasty rava chips recipe malayalam

കൂടി ചേർത്ത് വീണ്ടും നന്നായിട്ട് കുഴച്ച് മിക്സ് ചെയ്ത് അര മണിക്കൂർ റെസ്റ്റ് ചെയ്യാൻ മാറ്റി വയ്ക്കുക. ശേഷം ഇത് നന്നായി പരത്തിയെടുക്കുക. പരത്തി കഴിഞ്ഞാൽ പിന്നെ ഏതെങ്കിലും ഒരു ഷേപ്പ് ആക്കി എടുക്കുകയാണ് അടുത്ത പണി. ചെറിയ ചെറിയ രൂപത്തിൽ ആക്കി കഴിയുമ്പോൾ തയ്യാറാക്കി വെച്ചിട്ടുള്ള ഓരോന്നായിട്ട് ചൂടായ എണ്ണയിൽ ചേർത്തു കൊടുത്തു വറുത്തെടുക്കാവുന്നതാണ്.

വളരെ രുചിയുമായ ഈ ഒരു പലഹാരം തയ്യാറാക്കി എടുക്കുന്നത് എങ്ങനെയാണെന്നുള്ള വിശദമായ വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. സ്വാധിഷ്ടമായ ഈ വിഭവം എല്ലാവര്ക്കും ഇഷ്ടപ്പെടും തീർച്ച. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ. Video credits : Rathna’s Kitchen