അമ്പമ്പോ.!! പപ്പായ മിക്സിയിൽ ഇങ്ങനെ ചെയ്തു നോക്കൂ.. ഇത് വേറേ ലെവൽ.!! ഇനി എത്ര കിട്ടിയാലും വെറുതെ വിടില്ല.. | Tasty Verity Papaya Snack Recipe

Tasty Verity Papaya Snack Recipe : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി കിട്ടുന്ന പഴങ്ങളിൽ ഒന്നായിരിക്കും പപ്പായ. മിക്ക ആളുകൾക്കും പഴുത്ത പപ്പായ കഴിക്കാൻ ഇഷ്ടമാണെങ്കിലും പച്ചയ്ക്ക് അത് എങ്ങിനെ ഉണ്ടാക്കിയാലും കഴിക്കാൻ താല്പര്യമുണ്ടാകില്ല. എന്നാൽ ധാരാളം ഔഷധ ഗുണങ്ങളുള്ള പപ്പായ ഉപയോഗപ്പെടുത്തി തയ്യാറാക്കാവുന്ന വിഭവങ്ങളെ പറ്റി വിശദമായി മനസ്സിലാക്കാം. പച്ച പപ്പായ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കി

എടുക്കാവുന്ന ഒരു വിഭവമാണ് പപ്പായ ചമ്മന്തി. അതിനായി തൊലി കളഞ്ഞെടുത്ത പപ്പായ ഒരു ഗ്രേറ്റർ ഉപയോഗിച്ച് നന്നായി ചീകിയെടുക്കുക. അതിനുശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് കുറച്ച് എണ്ണ ഒഴിച്ച് കൊടുക്കുക. എണ്ണ നന്നായി ചൂടായി വരുമ്പോൾ അതിലേക്ക് അര ടീസ്പൂൺ അളവിൽ ഉഴുന്നുപരിപ്പ്, കടലപ്പരിപ്പ്, എരുവിന് ആവശ്യമായ പച്ചമുളക് എന്നിവയിട്ട് നല്ലതുപോലെ ഇളക്കി കൊടുക്കുക.

ഇത് നന്നായി മിക്സായി വരുമ്പോൾ അതിലേക്ക് നേരത്തെ ഗ്രേറ്റ് വെച്ച പപ്പായയിൽ നിന്നും അരക്കപ്പ് അളവിൽ പപ്പായ എടുത്ത് ഇട്ടുകൊടുക്കാവുന്നതാണ്. ഇത് നല്ലതുപോലെ നിറം മാറുന്നത് വരെ ഇളക്കി കൊടുക്കണം. ശേഷം പപ്പായയുടെ ചൂട് ഒന്ന് മാറിക്കഴിഞ്ഞാൽ അത് മിക്സിയുടെ ജാറിലേക്കിട്ട് അല്പം തേങ്ങയും, ഒരു ചെറിയ കഷണം പുളിയും, ആവശ്യത്തിന് ഉപ്പും കുറച്ചു വെള്ളവും ചേർത്ത് നല്ലതുപോലെ അടിച്ചെടുക്കുക. അത്യാവശ്യം ലൂസായ രൂപത്തിലാണ് ഇത് കഴിക്കാൻ കൂടുതൽ നല്ലത്.

പിന്നീട് വറുവിന് ആവശ്യമായ കടുകും മുളകും കറിവേപ്പിലയും താളിച്ച് ഒഴിക്കാവുന്നതാണ്. ഇപ്പോൾ രുചികരമായ പപ്പായ ചമ്മന്തി റെഡിയായി കഴിഞ്ഞു. ഗ്രേറ്റ് ചെയ്തുവച്ച ബാക്കി പപ്പായ ഉപയോഗിച്ച് മറ്റൊരു വിഭവം കൂടി തയ്യാറാക്കാൻ സാധിക്കും. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വിശദമായി വീഡോയോയിൽ കാണിച്ചു തരുന്നുണ്ട്. കണ്ടു നോക്കൂ.. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. credit : Pachila Hacks

Rate this post