വേനൽകാലത്തെ ദാഹമകറ്റാൻ ഇത് ഒരു ഗ്ലാസ് മാത്രം മതി.!! തണ്ണിമത്തൻ കൊണ്ടുള്ള ഈ മാജിക് ഡ്രിങ്ക് കുടിച്ചു കൊണ്ടേ ഇരിക്കും.. | Tasty Watermelon Coconut Milk Drink Recipe

Tasty Watermelon Coconut Milk Drink Recipe : ഈ വേനൽക്കാലത്ത് വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാവുന്ന ഒരു പാനീയത്തെ പറ്റിയാണ് ഇന്ന് പരിചയപ്പെടാൻ പോകുന്നത്. അധികം ഇൻഗ്രീഡിയൻസ് ഒന്നും ആവശ്യമില്ലാതെ തന്നെ നിമിഷ നേരങ്ങളിൽ ഇത് നമുക്ക് തയ്യാറാക്കി എടുക്കാൻ സാധിക്കും. അതിനായി ആവശ്യമുള്ളവ ഒരു തണ്ണിമത്തന്റെ പകുതിയും കണ്ടൻസ്ഡ് മിൽക്ക്, നല്ല കട്ടിയുള്ള തേങ്ങാപ്പാൽ എന്നിവയാണ്.

അധികം മധുരം ഒന്നും ചേർക്കാതെ തന്നെ വളരെ രുചികരമായ പാനീയം ആർക്കും വീട്ടിൽ തയ്യാറാക്കാവുന്നതാണ്. പ്രത്യേകിച്ച് ഈ ചൂടുകാലത്ത് കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ ഡ്രിങ്ക് നോമ്പ് തുറക്കും മറ്റും ഉപയോഗിക്കാൻ സാധിക്കും. ഇനി എങ്ങനെയാണ് ഈ പാനീയം തയ്യാറാക്കുന്നത് എന്ന് നോക്കാം… അതിനായി ആദ്യം തന്നെ ചെയ്യേണ്ടത് ഒരു തണ്ണിമത്തൻ പകുതിയായി മുറിച്ച് എടുക്കുകയാണ്.

അതിനുശേഷം ഇതിൽ നിന്ന് തവിയോ മറ്റോ ഉപയോഗിച്ച് തണ്ണിമത്തൻ ചിരണ്ടി എടുക്കാവുന്നതാണ്. തണ്ണിമത്തൻ എല്ലാ ഭാഗവും ഇങ്ങനെ എടുക്കാം. അതിനുശേഷം ഒരു ബൗളിലേക്ക് തണ്ണിമത്തൻ ഇട്ട് കൊടുക്കാം. നന്നായി ഇത് ഒന്ന് കുത്തി ഉടച്ചെടുക്കാം. വലിയ കഷണങ്ങളായി കിടക്കുമ്പോൾ കുടിക്കുവാൻ ബുദ്ധിമുട്ടുണ്ടാകും. അതുമാത്രമല്ല കണ്ടൻസ്ഡ് മിൽക്കും തേങ്ങാപ്പാലും തന്നെ എല്ലാ ഭാഗത്തേക്കും

വ്യാപിക്കുന്നതിനും ഇത് തന്നെയാണ് നല്ലത്. അതിനുശേഷം നല്ല കട്ടിയുള്ള തേങ്ങാപ്പാൽ 2 കപ്പ് ഇതിലേക്ക് ചേർത്തു കൊടുക്കാം. ശേഷം ഒരു കപ്പ് കണ്ടൻസ്ഡ് മിൽക്കും ഒഴിച്ചു കൊടുക്കാം. മധുരം അധികം വേണ്ടവരാണ് എങ്കിൽ കണ്ടൻസ്ഡ് മിൽക്കിന്റെ അളവ് കൂടുതൽ എടുക്കാവുന്നതാണ്. തേങ്ങാപ്പാലിനു പകരം കവറു പാലും ഉപയോഗിക്കാവുന്നതാണ്. അതിനുശേഷം ഇത് തണുപ്പിച്ചശേഷമോ ഐസ്ക്യൂബിട്ടോ സെർവ് ചെയ്യാം. Tasty Watermelon Coconut Milk Drink Recipe Credit : Ayesha’s Kitchen