ലോംഗ് റേഞ്ച് Tata Nexon EV ഏപ്രിൽ 20 ന് ഇന്ത്യയിൽ അവതരിപ്പിക്കും; സവിശേഷതകൾ അറിഞ്ഞിരിക്കാം.|TATA Nexon EV.

ടാറ്റ മോട്ടോഴ്‌സ് അവരുടെ ലോംഗ് റേഞ്ച് പതിപ്പുകൾ ഉൾപ്പെടുന്ന Nexon EV, Tigor EV എന്നീ രണ്ട് പുതിയ EV മോഡലുകൾ ലോഞ്ച് ചെയ്യാൻ തയ്യാറെടുക്കുന്നു. അതിൽ, Nexon EV 2022 ഏപ്രിൽ 20-ന് ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. 400Km റേഞ്ച് വാഗ്ദാനം ചെയ്യുന്ന 40 kWh ബാറ്ററി പാക്ക് 2022 Tata Nexon EV-യിൽ പ്രതീക്ഷിക്കുന്നു. കൂടുതൽ കരുത്തുറ്റ 6.6 kW എസി ചാർജറും ഈ കാറിലുണ്ട്.

റിയർ ഡിസ്‌ക് ബ്രേക്കുകൾ, പുതിയ റീജനറേറ്റീവ് ബ്രേക്കിംഗ് മോഡുകൾ, വെന്റിലേറ്റഡ് സീറ്റുകൾ, ക്രൂയിസ് കൺട്രോൾ, പാർക്ക് മോഡ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ഇഎസ്പി) തുടങ്ങിയ മറ്റ് അപ്‌ഗ്രേഡുകളും ലോംഗ് റേഞ്ച് പതിപ്പിൽ ഉണ്ടായേക്കും. ഔദ്യോഗിക ടെസ്റ്റ് സൈക്കിളിൽ കാറിന്റെ റേഞ്ച് 400 കിലോമീറ്ററായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ, വരാനിരിക്കുന്ന മോഡലിൽ നിന്ന് 300-320 കിലോമീറ്റർ റിയൽ വേൾഡ് റേഞ്ച് പ്രതീക്ഷിക്കാം.

നിലവിലുള്ള Nexon EV ഒറ്റ ചാർജിൽ ഏകദേശം 200-220 കിലോമീറ്റർ റേഞ്ച് നൽകുന്നു. നിലവിൽ വിപണിയിലുള്ള Nexon EV-ക്ക് 30.2kWh ബാറ്ററി പായ്ക്കാണുള്ളത്. എന്നാൽ, പുറത്തിറങ്ങാനൊരുങ്ങുന്ന 2022 Nexon EV-യിൽ 40kWh ബാറ്ററി പായ്ക്ക് ആണ് ഉപയോഗിച്ചിരിക്കുന്നത്, ഇത് പുതിയ മോഡലിന്റെ ഫ്ലോർ പ്ലാനിലും ബൂട്ട് സ്‌പെയ്‌സിലും ചില മാറ്റങ്ങൾ കൊണ്ടുവരും.

നെക്‌സോണിന്റെ നിലവിലുള്ള 312 കിലോമീറ്റർ റേഞ്ചുള്ള മോഡലുമായി താരതമ്യം ചെയ്യുമ്പോൾ, 2022 Tata Nexon EV-ക്ക് വിപണിയിലുള്ള നിലവിലെ മോഡലിനേക്കാൾ വിലയിൽ 3-4 ലക്ഷം രൂപ വർധനവ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. അതിനാൽ വരാനിരിക്കുന്ന 2022 Tata Nexon EV ലോംഗ് റേഞ്ചിന്റെ അടിസ്ഥാന വേരിയന്റിന്റെ വില ഏകദേശം 18 ലക്ഷം രൂപയിൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കാം. |TATA Nexon EV.