
പപ്പായ ഉണ്ടെങ്കിൽ ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ.. കപ്ലങ്ങ ഇഷ്ടമില്ലാത്തവരും ഇങ്ങനെ വച്ചാൽ കൊതിയോടെ കഴിക്കും.!! വായിൽ വെള്ളമൂറും പപ്പായ തോരൻ.. | Thani Nadan Papaya Thoran
Thani Nadan Papaya Thoran : നിരവധി ആരോഗ്യ ഗുണങ്ങൾ നിറഞ്ഞതാണ് പപ്പായ. കരോട്ടിൻ, ഫ്ലേവനോയ്ഡുകൾ, വിറ്റാമിൻ സി, വിറ്റാമിൻ ബി തുടങ്ങിയ ആന്റിഓക്സിഡന്റ് പോഷകങ്ങളും ഫൈറ്റോ ന്യൂട്രിയന്റുകളും എല്ലാം അടങ്ങിയ പപ്പായ ആരോഗ്യത്തിന് വളരെ നല്ലതാണ്. പപ്പായ കൊണ്ട് രുചികരമായ നിരവധി വിഭവങ്ങൾ ഉണ്ടാക്കാൻ കഴിയും. പപ്പായ കൊണ്ട് വളരെ എളുപ്പത്തില്‍ തയ്യാറാക്കാന്‍ പറ്റുന്ന വിഭവമാണ് പപ്പായ തോരന്‍.
Ingredients
- Papaya
- Dried Chillies
- Shallots
- Garlic
- Coconut Oil
- Mustard Seed
- Curry Leaves
- Turmeric Powder
- Grated Coconut
- Salt
- Water
സാധാരണത്തേതിൽ നിന്നും വ്യത്യസ്തമായി ഇതുപോലെ ഒരു തവണ ഒന്ന് തയ്യാറാക്കി നോക്കൂ.. വളരെ പെട്ടന്ന് രുചികരമായ പപ്പായ തോരൻ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ആദ്യം തന്നെ 6 വറ്റൽമുളക്, 10 കഷ്ണം ചെറിയഉള്ളി. 5 -6 വെളുത്തുള്ളി എന്നിവ ചതച്ചെടുക്കുക. ഒരു പാൻ വെച്ച് ചൂടാകുമ്പോൾ ഒന്നര ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. ശേഷം ചതച്ചു വെച്ചിരിക്കുന്ന ഉള്ളി, മുളക്, വെളുത്തുള്ളി എന്നിവ ചേർക്കുക. ചെറുതായി മൂത്ത് വരുന്നത് വരെ ഇളക്കുക.
How To Make Thani Nadan Papaya Thoran

ശേഷം ഒരു മൂന്നോ നാലോ തണ്ട് കറിവേപ്പില ഇടുക. ഇവ ഒന്ന് മൂത്ത വരുമ്പോൾ അതിലേക്ക് 3 പച്ചമുളക് നീളത്തിൽ ചെറുതായി അരിഞ്ഞത് കൂടി ചേർക്കുക. ശേഷം കാൽ ടീസ്പൂൺ മഞ്ഞൾ പൊടി കൂടി ചേർക്കണം. മഞ്ഞൾ പൊടിയുടെ പച്ചമണം മാറുമ്പോൾ അതിലേക്ക് അരക്കപ്പ് തേങ്ങാ ചിരകിയത് കൂടി ചേർത്ത് ഒന്ന് വഴറ്റുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർക്കുക. ഈ കൂട്ട് കുറച്ചുനേരം ഇളക്കുക. ശേഷം ഇതിലേക്ക് ഒരു
കപ്പ് പപ്പായ ചെറുതായി അരിഞ്ഞത് കൂടി ഇട്ട് ഇളക്കുക. പപ്പായ വെക്കുന്നതിനായി ഒരല്പം വെള്ളം ഒഴിച്ച് ഇളക്കി ചെറിയ തീയിൽ അടച്ച് വെച്ച് വേവിക്കുക. ഇടക്ക് ഇടക്ക് മൂടി തുറന്ന് വെക്കുന്നത് വരെ ഇളക്കുന്നത് നല്ലതാണ്. ഏകദേശം ഒരു 10 മിനിറ്റിൽ തന്നെ പാചകം ചെയ്തേടുക്കാവുന്ന ഒന്നാണ് പപ്പായ തോരൻ. ചോറിനൊപ്പവും കഞ്ഞിക്കൊപ്പവും കഴിക്കാൻ പറ്റുന്ന രുചികരമായ ഒരു വിഭവമാണ് ഈ പപ്പായ തോരൻ. video credit : Prathap’s Food T V
Thani Nadan Papaya Thoran
Thani Nadan Papaya Thoran – 10 Tips for Perfect Taste
- Choose a firm, raw papaya and peel, remove the seeds, and grate it finely.
- Squeeze out excess water from the grated papaya before cooking.
- Heat coconut oil in a pan and add mustard seeds until they splutter.
- Add curry leaves, dried red chilli, and finely chopped shallots for a traditional flavour.
- Add the grated papaya and a little salt, then mix everything well.
- Cover and cook on low heat until the papaya becomes tender.
- Grind grated coconut, cumin, garlic, and green chilli together without making it too smooth.
- Add the coconut mixture to the cooked papaya and combine gently.
- Cook for a few more minutes without adding excess water so the thoran stays dry and flavourful.
- Serve hot with Kerala matta rice and your favourite curry for a simple nadan meal.