കൈ നനക്കാതെ ഓട്ടോമാറ്റിക് ആയി മോപ്പ് നനച്ചെടുക്കാം.!! എത്ര വലിയ വീടും മിനിറ്റുകൾക്കുള്ളിൽ ക്ലീൻ ആക്കാംഇത് കണ്ടാൽ നിങ്ങൾ ഞെട്ടും.!! | Thara Thudakkan Easy Tips Using Pvc Pipe

Thara Thudakkan Easy Tips Using Pvc Pipe : സാധാരണയായി നമ്മുടെയെല്ലാം വീടുകളിൽ തറ തുടക്കാനുള്ള മോപ്പ് കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും ഉണ്ടാവുക. ഇത്തരത്തിൽ വാങ്ങുന്ന മോപ്പ് കുറച്ചു ദിവസത്തെ ഉപയോഗം കൊണ്ട് തന്നെ പെട്ടെന്ന് കേടായി പോകുന്നതും ഒരു പതിവ് കാഴ്ചയാണ്. എന്നാൽ നിലം തുടയ്ക്കാനുള്ള മോപ്പ് വളരെ കുറച്ച് സാധനങ്ങൾ ഉപയോഗിച്ച് വീട്ടിൽ തന്നെ നിർമ്മിച്ചെടുക്കാൻ സാധിക്കും. അത്

എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. മോപ്പ് നിർമ്മിച്ചെടുക്കാൻ ആവശ്യമായ സാധനങ്ങൾ ഒരു ഇഞ്ച് വട്ടവും 14 ഇഞ്ച് നീളവും വരുന്ന രീതിയിലുള്ള ഒരു പിവിസി പൈപ്പ്, ഒരു ടീ ഷേപ്പിലുള്ള പിവിസി പൈപ്പ്, രണ്ട് എൻഡ് ക്യാപ്പ്, തുടയ്ക്കാനാവശ്യമായ തുണി ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ അളവ് പറഞ്ഞത് അനുസരിച്ചുള്ള ഒരു പിവിസി പൈപ്പ് എടുത്ത് അതിന്റെ നടുഭാഗത്തായി ഒരു സ്കെയിൽ ഉപയോഗിച്ച് കുറച്ച് ഗ്യാപ്പിൽ രണ്ടു വരകൾ ഇട്ടുകൊടുക്കുക. പൈപ്പിന്റെ അറ്റം വരെ വരുന്ന രീതിയിലാണ് വരകൾ

ഇട്ടുകൊടുക്കേണ്ടത്. അതേ വരകളിലൂടെ ഒരു ആക്സോ ബ്ലേഡ് ഉപയോഗപ്പെടുത്തി മുറിച്ചെടുക്കുക. ഇപ്പോൾ പൈപ്പിന്റെ നടുഭാഗത്ത് ഒരു ചെറിയ ഗ്യാപ്പ് വരുന്നതാണ്. അതിന് ശേഷം പൈപ്പിനകത്തേക്ക് കയറ്റുന്നതിന് ആവശ്യമായ തുണി കഷ്ണങ്ങൾ നീളത്തിൽ മുറിച്ചെടുക്കുക. അവയുടെ നടുഭാഗം കെട്ടിയതിനു ശേഷം പൈപ്പിന്റെ ഉള്ളിലൂടെ വലിച്ചെടുത്ത് അറ്റം വരെ സെറ്റ് ചെയ്ത് എടുക്കുക. അതിനുശേഷം ടീ ഷേപ്പിലുള്ള പിവിസി പൈപ്പ് എടുത്ത് അത് നടുഭാഗത്തായി ഫിക്സ് ചെയ്തു കൊടുക്കുക. അതിന്റെ മുകളിലായി ഒരു ചെറിയ

ഹോളു കൂടി ഇട്ട് അവിടെയാണ് കോൽ ഭാഗം പിടിപ്പിക്കേണ്ടത്. അതുപോലെ പിവിസി പൈപ്പിന്റെ രണ്ട് അറ്റവും കവർ ചെയ്യാനായി എൻഡ് ക്യാപ്പ് ഉപയോഗപ്പെടുത്താം. പൈപ്പ് മുറിക്കുമ്പോൾ ഒരു ഭാഗത്തിന്റെ അറ്റം മുറിഞ്ഞു പോകുന്നതിനാൽ ആ ഭാഗത്ത് ഒരു ചെറിയ കഷണം പീ വീ സി പൈപ്പ് ഫിക്സ് ചെയ്ത ശേഷം മാത്രമേ എൻഡ് ക്യാപ്പ് ഇടാൻ സാധിക്കുകയുള്ളൂ. അതനുസരിച്ച് അഡ്ജസ്റ്റ് ചെയ്ത് കൊടുക്കുക. ഈയൊരു ഭാഗത്ത് കൂടെയാണ് തുടയ്ക്കാനാവശ്യമായ വെള്ളം ഒഴിച്ച് കൊടുക്കേണ്ടത്. ഇത്രയും ചെയ്തു കഴിഞ്ഞാൽ പിവിസി പൈപ്പ് ഉപയോഗിച്ചുള്ള മോപ്പ് റെഡിയായി കഴിഞ്ഞു. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Thara Thudakkan Easy Tips Using Pvc Pipe credit : Ansi’s Vlog