
തൈറോയ്ഡ് ഉണ്ടെങ്കിൽ ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ ഇവയാണ്.!! ഇത് ഉണ്ടെങ്കിൽ തൈറോയ്ഡ് എളുപ്പം മാറ്റാം.. | Thyroid Disease Treatment At Home
Thyroid Disease Treatment At Home : ഒരു പ്രായം കഴിഞ്ഞാൽ മിക്ക ആളുകളിലും കണ്ടുവരുന്ന പ്രധാന രോഗങ്ങളിൽ ഒന്നാണ് തൈറോയ്ഡ് ഗ്രന്ഥിയുമായി ബന്ധപ്പെട്ട അസുഖങ്ങൾ. പലരും കരുതുന്നത് തൈറോയ്ഡ് എന്നു പറയുന്നത് ഒരു അസുഖമാണ് എന്നതാണ്. എന്നാൽ അത് നമ്മുടെ ശരീരത്തിലെ ഹോർമോണുകളുടെ സന്തുലിതാവസ്ഥ നിയന്ത്രിക്കുന്ന ഒരു ഗ്രന്ഥി മാത്രമാണ്. അതിനാൽ തന്നെ തൈറോയ്ഡ് ഗ്രന്ഥികൾ നിന്നും ഉത്പാദിപ്പിക്കപ്പെടുന്ന ഹോർമോണുകളുടെ വ്യതിയാനം പല രീതിയിലുള്ള അസുഖങ്ങളും ഉണ്ടാക്കു ന്നതിന് കാരണമാകുന്നു.
അവയിൽ ഏറ്റവും പ്രധാനപ്പെട്ടവയാണ് തൈറോയ്ഡിന്റെ അളവ് കൂടുന്നത് മൂലം ഉണ്ടാകുന്ന ഹൈപ്പർ തൈറോയ്ഡിസം, കുറയുന്നത് മൂലം ഉണ്ടാകുന്ന ഹൈപ്പോതൈറോയിഡിസം, തൈറോയ്ഡ് ഗ്രന്ഥികൾക്കുണ്ടാകുന്ന വീക്കം ഇവയാണ് ഗോയിറ്റർ എന്ന് അറിയപ്പെടുന്നത്. ഇവ കൂടാതെ വളരെ അപൂർവമായി കാണപ്പെടുന്ന തൈറോയ്ഡ് ഗ്രന്ഥിയിൽ ഉണ്ടാകുന്ന ക്യാൻസർ എന്നിവയെല്ലാം. കൃത്യമായ ജീവിതശൈലി രീതികൾ പിന്തുടർന്നുകൊണ്ട് ഇത്തരം അസുഖങ്ങളെയെല്ലാം നമുക്ക് ജീവിതത്തിൽ നിന്നും മാറ്റിയെടുക്കാനായി സാധിക്കും. അതിനായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം.
തൈറോയ്ഡിന്റെ ഉൽപാദനം കൂടുന്നത് മൂലം കഴിക്കുന്ന ഭക്ഷണമെല്ലാം ഈയൊരു ഗ്രന്ഥിയുടെ പ്രവർത്തനത്തിനായി ഉപയോഗപ്പെടുത്തുന്ന അവസ്ഥയാണ് ഹൈപ്പർ തൈറോയിഡിസം. അതുപോലെ തൈറോയ്ഡിന്റെ അളവ് കുറയുമ്പോഴും അത് പലതരം ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുന്നു. തൈറോയ്ഡ് രോഗികളിൽ പ്രധാനമായും കാണപ്പെടുന്ന ലക്ഷണങ്ങളാണ് പെട്ടെന്ന് ഉണ്ടാകുന്ന ചൂടും തണുപ്പും മാറി വരുന്ന അവസ്ഥ. അമിതമായ വിശപ്പ്, ദാഹം എന്നിവയെല്ലാം. കൃത്യമായ ബ്ലഡ് ടെസ്റ്റ് നടത്തി അസുഖം കണ്ടെത്തിയതിനു ശേഷം ഭക്ഷണരീതികളിലും ജീവിതശൈലിയിലും മാറ്റങ്ങൾ കൊണ്ടുവരികയാണെങ്കിൽ തൈറോയ്ഡുമായി ബന്ധപ്പെട്ട അസുഖങ്ങളെ ചെറുത്തുനിർത്താനായി സാധിക്കും. അതുപോലെ പലർക്കും
ഉള്ള സംശയങ്ങളാണ് തൈറോയ്ഡ് രോഗമുള്ളവർക്ക് ക്യാബേജ്, കോളിഫ്ലവർ പോലുള്ള ഭക്ഷണങ്ങൾ കഴിക്കാൻ പാടുമോ എന്നത്. വറുത്തും പൊരിച്ചും ഇത്തരം ഭക്ഷണങ്ങൾ കഴിക്കുന്നതിനു പകരമായി അവ വേവിച്ചു കഴിക്കുകയാണെങ്കിൽ ഇവ തൈറോയ്ഡ് ഗ്രന്ഥികളെ യാതൊരു രീതിയിലും ബാധിക്കുകയില്ല. കൂടാതെ പാലും പാലുൽപന്നങ്ങളും ഭക്ഷണത്തിൽ കൂടുതൽ അളവിൽ ഉൾപ്പെടുത്താനും ഇത്തരം രോഗികൾ ശ്രദ്ധിക്കണം. ഇവയ്ക്ക് പുറമേ ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ടത് മദ്യപാനം പൂർണ്ണമായും ഒഴിവാക്കുക, ചായ,കാപ്പി പോലുള്ള പാനീയങ്ങളുടെ ഉപയോഗം കുറയ്ക്കുക. ഇക്കാര്യങ്ങളെല്ലാം കൃത്യമായി ശ്രദ്ധിച്ചു പിന്തുടരുകയാണെങ്കിൽ തൈറോയ്ഡുമായി ബന്ധപ്പെട്ട രോഗങ്ങളെ പേടിക്കേണ്ടതില്ല. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Thyroid DiseaseTreatment At Home Credit : Hi My Doctor
Thyroid Disease Treatment at Home – 10 Tips for Better Thyroid Health
- Take Prescribed Medicine – If you have been prescribed thyroid medicine, take it exactly as directed by your doctor.
- Eat a Balanced Diet – Include vegetables, fruits, whole grains, protein, and healthy fats in your regular meals.
- Use Iodized Salt – Get adequate iodine through normal dietary sources, but avoid taking extra iodine supplements unless advised by a doctor.
- Stay Physically Active – Regular walking or suitable exercise can support overall health and energy levels.
- Maintain Healthy Sleep – Aim for consistent, good-quality sleep to support general wellbeing.
- Stay Hydrated – Drink enough water throughout the day.
- Avoid Unproven Remedies – Herbal drinks or home remedies cannot replace thyroid treatment prescribed by a healthcare professional.
- Monitor Thyroid Levels – Follow your doctor’s advice on TSH and other thyroid blood tests.
- Maintain a Healthy Weight – Balanced nutrition and regular activity can help support a healthy weight.
- Consult a Doctor Regularly – Thyroid conditions such as hypothyroidism and hyperthyroidism require different treatments, so persistent symptoms should be medically evaluated.