ഈ സൂത്രമറിഞ്ഞാൽ ഇനി ഇങ്ങനെ മാത്രമേ പാത്രം കഴുകൂ.!! കുന്നോളം പാത്രമുണ്ടെങ്കിലും ഒറ്റ മിനിറ്റിൽ കഴുകിയെടുക്കാം.!! | Tip To Clean Kitchen Utensils

simple tips for cleaning kitchen utensils

Tip To Clean Kitchen Utensils : അടുക്കള ജോലികൾ എളുപ്പത്തിൽ തീർക്കുക എന്നത് എല്ലാവരും ആഗ്രഹിക്കുന്ന കാര്യമായിരിക്കും. എന്നാൽ മിക്കപ്പോഴും എണ്ണ മെഴുക്കു പിടിച്ച പാത്രങ്ങളും മറ്റും കഴുകി വൃത്തിയാക്കാനായിരിക്കും കൂടുതൽ സമയവും എടുക്കുന്നത്. അത്തരം സാഹചര്യങ്ങളിൽ പരീക്ഷിച്ചു നോക്കാവുന്ന ചില ടിപ്പുകൾ അറിഞ്ഞിരിക്കാം. മീൻ, ഇറച്ചി പോലുള്ള സാധനങ്ങൾ വറുത്തെടുത്തു കഴിഞ്ഞാൽ പാനിന്റെ

അടിയിൽ എണ്ണ മെഴുക്ക് പിടിച്ചിരിക്കുന്നത് ഒരു പതിവ് കാഴ്ചയാണ്. ഇത് കഴുകാനായി എടുക്കുമ്പോൾ മറ്റു പാത്രങ്ങളിലേക്ക് കൂടി എണ്ണയുടെ ഭാഗം വീണാൽ പിന്നീട് പാത്രങ്ങൾ വൃത്തിയാക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. അതുകൊണ്ടുതന്നെ അത്തരം പാത്രങ്ങൾ കഴുകി വൃത്തിയാക്കുന്നതിന് മുൻപായി ഒരു ടിഷ്യൂ പേപ്പർ ഉപയോഗിച്ച് മെഴുക്ക് പൂർണമായും തുടച്ചെടുക്കാം. അതിനുശേഷം കഴുകുകയാണെങ്കിൽ എളുപ്പത്തിൽ

വൃത്തിയാക്കി എടുക്കാവുന്നതാണ്. മറ്റൊരു ടിപ്പാണ് കുറച്ച് ചൂട് വെള്ളം ആ പാത്രങ്ങളിൽ കഴുകുന്നതിന് മുൻപായി ഒഴിച്ചുവെക്കുക എന്നത്. അങ്ങനെ ചെയ്യുമ്പോൾ പാത്രം കഴുകുന്നതിന് മുൻപ് തന്നെ എണ്ണമയമെല്ലാം ഇളകി വെള്ളത്തിൽ അലിഞ്ഞിട്ടുണ്ടാകും. പാത്രങ്ങൾ കഴുകാനായി ഒരുപാട് ഡിഷ് വാഷ് ലിക്വിഡ് ആവശ്യമായി വരുമ്പോൾ ചെയ്തു നോക്കാവുന്ന ഒരു ടിപ്പാണ് അടുത്തത്. ഫ്രിഡ്ജിൽ ഉണങ്ങിയതോ അല്ലെങ്കിൽ

പഴയതോ ആയ നാരങ്ങയുണ്ടെങ്കിൽ അത് മിക്സിയുടെ ജാറിലേക്ക് ചെറിയ കഷണങ്ങളായി അരിഞ്ഞിടുക. അതിലേക്ക് ഒരു ടീസ്പൂൺ ബേക്കിംഗ് സോഡയും അല്പം സോപ്പ് ലിക്വിഡും ഒഴിച്ച് അടിച്ചെടുക്കുക. ഈയൊരു ലിക്വിഡ് കുപ്പിയിലാക്കി സൂക്ഷിക്കാം. അടുക്കളയിൽ സ്ഥിരമായി ഉപയോഗിക്കുന്ന പാനുകളുടെ പിടി ഇളകിയിരിക്കുന്നത് പതിവായിരിക്കും. അതിന് ഒരു സൂത്രം ചെയ്യാം. ഇത്തരം കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. credit : Ansi’s Vlog