ഗ്യാസും വേണ്ട ഗ്യാസ് സ്റ്റൗവും വേണ്ട.!! ഇനി പാചകം ചെയ്യാൻ മിനുട്ടുകൾ മാത്രം മതി.. 10 പൈസ ചിലവ് ഇല്ല.!! | Tip To Cook Without Gas And Stove

Tip To Cook Without Gas And Stove Malayalam : ദിനംപ്രതി പാചക വാതക വില വർദ്ധിച്ചു വരുന്നത് സാധാരണക്കാരായ ആളുകൾക് താങ്ങാൻ സാധിക്കുന്നതല്ല. അത്തരം സാഹചര്യത്തിൽ ഗ്യാസ് ഉപയോഗം കുറയ്ക്കുക എന്നത് മാത്രമാണ് ഏക മാർഗം. അതിനായി വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു അടുപ്പിന്റെ മാതൃക മനസ്സിലാക്കാം.

അതിനായി ആവശ്യമായിട്ടുള്ളത് ഒരു ഇരുമ്പ് ഷെൽ, സിമന്റ് ബ്രിക്സ് എന്നിവയാണ്. ഈയൊരു അടുപ്പ് തയ്യാറാക്കേണ്ട രീതി എങ്ങനെയാണെന്ന് നോക്കാം. മൂന്ന് സിമന്റ് ബ്രിക്സും ഒരു കഷ്ണവും എടുക്കുക. അതിനുശേഷം മൂന്ന് സിമന്റ് ബ്രിക്സ് വെച്ച് അതിന് ഇടയിൽ ചെറിയ കഷ്ണം ബ്രിക് സെറ്റ് ചെയ്യുക. അതിന് മുകളിലായി തയ്യാറാക്കി വെച്ച ഇരുമ്പ് ഷെല്ല് വയ്ക്കാവുന്നതാണ്.

വീണ്ടും മൂന്ന് സിമന്റ് ബ്രിക്സ് വെച്ച് നേരത്തെ വച്ചതിന്റെ ഓപ്പോസിറ്റ് ഡയറക്ഷനിൽ വരുന്ന രീതിയിൽ ചെറിയ കഷ്ണം സെറ്റ് ചെയ്യുക. ഈയൊരു രീതിയിൽ നാല് ലെയറാണ് സെറ്റ് ചെയ്ത് എടുക്കേണ്ടത്. അതിനുശേഷം മുഴുവൻ കവർ ചെയ്തു നിൽക്കുന്ന രീതിയിൽ രണ്ട് ലെയർ കൂടി വയ്ക്കാവുന്നതാണ്. കട്ടയുടെ അടിയിൽ തീ പിടിപ്പിക്കുമ്പോൾ ചൂട് മുഴുവനായും മുകളിലേക്ക് വരുന്ന രീതിയിലാണ് അടുപ്പ് സെറ്റ് ചെയ്യേണ്ടത്.

ഇങ്ങനെ ചെയ്യുമ്പോൾ ചൂടു മുകളിലേക്ക് വളരെ എളുപ്പത്തിൽ ലഭിക്കുന്നതാണ്. ശേഷം ഒരു കൊള്ളി വിറക് താഴെ കത്തിച്ചു വച്ച് അതിന്റെ ചൂടിൽ തന്നെ അടുക്കളയിലേക്ക് ആവശ്യമായ സാധനങ്ങൾ എല്ലാം പാചകം ചെയ്ത് എടുക്കാവുന്നതാണ്. അടുപ്പിൽ പാചകം ചെയ്യുമ്പോൾ പാത്രങ്ങളിൽ കരി പിടിക്കുന്നത് ഒരു സ്ഥിരം കാഴ്ചയാണ്. അത് ഒഴിവാക്കാനായി പാനും മറ്റും ഉപയോഗിക്കുമ്പോൾ അടിയിൽ അല്പം വെളിച്ചെണ്ണ തടവിയ ശേഷം അടുപ്പിൽ വെച്ചാൽ മതി. അടുപ്പ് ഉണ്ടാക്കുന്ന രീതി വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.Video Credit : Ansi’s Vlog