കറണ്ട് ലാഭം.!! ഒരു പ്ലാസ്റ്റിക് കുപ്പികൊണ്ട് ഇങ്ങനെ ചെയ്‌താൽ.. കിച്ചണിലിരുന്ന് വാട്ടർ ടാങ്കിലെ വെള്ളത്തിന്റെ അളവ് കൃത്യമായി അറിയാം.!!

Easy Tip To Find Water Level in Tank : നമ്മുടെ വീട്ടമ്മമാർക്ക് ഏറെ പ്രയോജനപ്രദമായ ഒരു ടിപ്പാണ് നമ്മൾ ഇന്ന് ചർച്ച ചെയ്യാൻ പോകുന്നത്. നമുക്കറിയാം നമ്മുടെ വീടുകളിൽ വാട്ടർ ടാങ്കിലെ വെള്ളം തീർന്ന് പോകുന്നത് നമ്മൾ തിരിച്ചറിയുന്നത് ടാങ്കിലെ വെള്ളം തീരുന്നതിന് ശേഷമായിരിക്കും. ടാപ്പ് തുറക്കുമ്പോൾ വെള്ളം ഇല്ലാത്ത അവസ്ഥ വരുമ്പോളാണ് നമ്മൾ മോട്ടർ ഓൺ ആക്കാൻ ഓടാറ്. എന്നാൽ ഇങ്ങനെ വരുമ്പോൾ പലപ്പോഴും നമുക്ക് പണി

കിട്ടാറുമുണ്ട്. കറന്റ് ഇല്ലാത്ത സമയങ്ങളിൽ ആണ് ഇങ്ങനെ സംഭവിക്കുന്നതെങ്കിൽ പലപ്പോഴും വെള്ളമില്ലാതെ നമ്മൾ ബുദ്ധിമുട്ടാറുമുണ്ട്. എന്നാൽ ടാങ്കിലെ വെള്ളം തീർന്നോ എന്നറിയാൻ ഇടയ്ക്കിടെ ടെറസിൽ പോയി നോക്കുന്നതും ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ ഇതിനൊരു പരിഹാരമായി കുപ്പി കൊണ്ടിങ്ങനെ ചെയ്താൽ കിച്ചണിലിരുന്ന് ടെറസിലെ വാട്ടർ ടാങ്കിലെ വെള്ളത്തിന്റെ അളവറിയാം.

ഈ കാര്യം ചെയ്യാൻ നമുക്ക് വെറും രണ്ട് കുപ്പി മതി. ഇങ്ങനെ ചെയ്താൽ അമിതമായി വെള്ളം ഒഴുകിപ്പോകുന്നത് തടയാനും കറന്റ് ലാഭിക്കാനും സാധിക്കും. ഒരു രൂപ പോലും ചിലവില്ലാതെ ഇത്രയും ഉപകാരപ്രദമായ ഈ ട്രിക്ക് എങ്ങനെ ചെയ്യാമെന്ന് നോക്കാം. ഇവിടെ നമ്മൾ രണ്ടാം നിലയിലുള്ള ടാങ്കിലെ വെള്ളത്തിന്റെ അളവാണ് താഴെ അടുക്കളയിലിരുന്ന് അറിയാൻ പോകുന്നത്. ഇതിനായി ആദ്യം രണ്ട് പ്ലാസ്റ്റിക്

ബോട്ടിലുകളെടുക്കുക. ശേഷം രണ്ട് കുപ്പികളിലും വെള്ളം നിറക്കണം. ഒരു കുപ്പിയിൽ മുക്കാൽ ഭാഗവും മറ്റേതിൽ കാൽ ഭാഗവുമാണ് വെള്ളം നിറക്കേണ്ടത്. കുപ്പികൾ നല്ല മുറുകെ അടച്ച ശേഷം പ്ലാസ്റ്റിക്കിന്റെ നല്ല ബലമുള്ള നൂലെടുക്കുക. ഇനി ടാങ്കിൽ പ്രവർത്തികമാവുന്ന ഈ ട്രിക്ക് നമുക്ക് ബക്കറ്റിൽ ഒന്ന് പരീക്ഷിച്ചു നോക്കാം. ഈ ട്രിക്ക് എന്താണെന്നറിയണ്ടേ??? താഴെ കാണുന്ന വീഡിയോ കണ്ടോളൂ… credit : Ansi’s Vlog