ഇത് രണ്ട് സ്‌പൂൺ മാത്രം മതി.!! കൊതുക് വീടിന്റെ പരിസരത്തേക്ക് വരില്ല.. കൊതുക് മാത്രമല്ല പല്ലിയും പാറ്റയും വരെ ഓടിപ്പോകും.!! | Tip To Get Rid Of Rats Mosquitoues

Tip To Get Rid Of Rats Mosquitoues : വീടിന്റെ ഉൾഭാഗവും,പുറംഭാഗവും എപ്പോഴും വൃത്തിയാക്കി സൂക്ഷിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് പല്ലി,പാറ്റ പോലുള്ള ജീവികളുടെ ശല്യം കാരണം അടുക്കള ഭാഗമെല്ലാം എളുപ്പത്തിൽ വൃത്തികേട് ആകാറുണ്ട്. അതിനായി പല വഴികളും പരീക്ഷിച്ച് ഉദ്ദേശിച്ച ഫലം ലഭിക്കാത്തവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം.

പല്ലി, പാറ്റ, ചിലന്തി എന്നിവയുടെ ശല്യം ഇല്ലാതാക്കാനായി അടുക്കളയിൽ ഉപയോഗിക്കുന്ന കാന്താരി മുളകും,ഉള്ളിയും ഉപയോഗപ്പെടുത്താവുന്നതാണ്. അതിനായി ഒരു മിക്സിയുടെ ജാറിലേക്ക് കാന്താരി മുളകും തൊലി കളഞ്ഞെടുത്ത ഉള്ളിയും ഇട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഒരു പേപ്പറിൽ കുറച്ച് കർപ്പൂരം ഇട്ട് അതുകൂടി പൊടിച്ച് ഈയൊരു കൂട്ടിലേക്ക് ചേർത്തു കൊടുക്കണം. ഈയൊരു ലിക്വിഡിലേക്ക് കുറച്ച് ഹാർപ്പിക് കൂടി ചേർത്ത ശേഷം അരിച്ചെടുത്ത് ഒരു സ്പ്രേ ബോട്ടിലിൽ ആക്കാം.

പല്ലി, പാറ്റ എന്നിവയുടെ ശല്യം കൂടുതലായി കാണുന്ന ഭാഗങ്ങളിൽ ഈയൊരു വെള്ളം സ്പ്രേ ചെയ്തു കൊടുക്കാവുന്നതാണ്. അതുപോലെ പുറത്തു നിന്നുമുള്ള കൊതുക് ശല്യം ഒഴിവാക്കാനായി മണ്ണെണ്ണ ഉപയോഗപ്പെടുത്താവുന്നതാണ്. അതിനായി വെള്ളത്തിലേക്ക് മണ്ണെണ്ണ ഒഴിച്ച ശേഷം നല്ലതുപോലെ മിക്സ് ചെയ്ത് ഒരു സ്പ്രേ ബോട്ടിലിൽ ആക്കുക. കൊതുക് കൂടുതലായും വരാൻ സാധ്യതയുള്ള ജനാലയുടെ ഭാഗങ്ങളിലും മറ്റും ഈയൊരു വെള്ളം വെക്കുകയാണെങ്കിൽ അത്തരം ഭാഗങ്ങളിൽ നിന്നും കൊതുകിനെ തുരത്താനായി സാധിക്കുന്നതാണ്.

സ്ഥിരമായി വീടുകളിൽ കണ്ടുവരാറുള്ള എലിശല്യം ഒഴിവാക്കാനായി ഇനി വിഷം ഉപയോഗിക്കേണ്ടതില്ല. അതിനു പകരമായി ഒരു ടീസ്പൂൺ അളവിൽ ആട്ടപ്പൊടിയും പഞ്ചസാരയും നെയ്യും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ ഹാർപ്പിക് കൂടി ചേർത്ത് നല്ലതുപോലെ കുഴയ്ക്കുക. ഈയൊരു കൂട്ട് എലി വരുന്ന ഭാഗങ്ങളിൽ ഉരുളകളാക്കി കൊണ്ടു വയ്ക്കുകയാണെങ്കിൽ അത് എലി കഴിക്കുകയും അതുവഴി അവയുടെ ശല്യം പൂർണ്ണമായും ഇല്ലാതാക്കാനായി സാധിക്കുകയും ചെയ്യും. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Tip To Get Rid Of Rats Mosquitoues credit : FIZA’S WORLD