വിക്‌സു കൊണ്ട് ഇങ്ങനെ ചെയ്താൽ മാത്രം മതി.!! പല്ലി, പാറ്റ, ഈച്ച, ഉറുമ്പ് എന്നിവ വീടിന്റെ പരിസരത്തു പോലും ഉണ്ടാകില്ല.!!

വീടുകളിൽ പല്ലി, പാറ്റ, ഈച്ച, ഉറുമ്പ് ശല്യമുണ്ടെങ്കിൽ ഒഴിവാക്കാൻ അത്ര എളുപ്പമല്ല. ഇവ ധാരാളം ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. അടുക്കളകൾ, തുറന്നു വെച്ച ഭക്ഷണ സാധനങ്ങൾ, വാതിലുകൾ, ജനലുകൾ എന്നിവിടങ്ങളിലെ നിത്യ സാന്നിധ്യമാണ് പല്ലികലും പാറ്റയും. ഇവയെ നീക്കം ചെയ്യാൻ വിപണിയിൽ ധാരാളം മരുന്നുകൾ ഉണ്ടെങ്കിലും ഇതൊക്കെ പലപ്പോഴും കുഞ്ഞുങ്ങൾക്കും മുതിർന്നവർക്കും

ഒരുപോലെ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ കാരണമാകാറുണ്ട്. പാർശ്യ ഫലങ്ങൾ ഒന്നും ഇല്ലാതെ വീടുകളിൽ തന്നെ ചെയ്യാവുന്ന ചില പൊടി കൈകൾ ഉണ്ട്. വീട്ടിൽ സുലഭമായി കണ്ടു വരുന്ന വസ്തുക്കൾ ഉപയോഗിച്ച് എങ്ങനെ പല്ലി, പാറ്റ എന്നിവയെ തുരത്താം എന്നാണ് നമ്മൾ ഇവിടെ പരിചയപ്പെടാൻ പോകുന്നത്. പനിക്കും ജലദോഷത്തിനും മറ്റുമായി വിക്സ് ഉപയോഗിക്കാത്തവർ ചുരുക്കമായിരിക്കും.

അതുകൊണ്ടു തന്നെ എല്ലാ വീടുകളിലും സുലഭമായി ഇത് ലഭ്യമായിരിക്കും. ഇവിടെ പല്ലി, പാറ്റ പോലുള്ളവയെ അകറ്റാനായി നമ്മൾ വിക്സ് ആണ് ഇവിടെ എടുക്കുന്നത്. അതിനായി ഒരു പാത്രത്തിൽ അൽപ്പം വിക്സ് എടുക്കാം. അതിലേക്ക് ഒരു ടീസ്പൂൺ ബേക്കിംഗ് സോഡയോ ഇട്ട് കൊടുക്കാം. ശേഷം അൽപ്പം നാരങ്ങാ നീര് കൂടി ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കണം. പേസ്റ്റ് രൂപത്തിലാക്കി മറ്റൊരു വലിയ ബൗളിലേക്ക് മാറ്റാം.

അതിലേക്ക് 500 ML ചെറു ചൂടുവെള്ളം ചേർത്ത് നല്ലവണ്ണം മിക്സ് ചെയ്‌താൽ സ്പ്രൈ ബോട്ടിലിലാക്കാം. പാറ്റയും പല്ലിയും അധികമായി കാണപ്പെടുന്ന സ്ഥലത്ത് വീഡിയോയിൽ കാണിക്കുന്ന രീതിയിൽ സ്പ്രേ ചെയ്തു കൊടുക്കാം. എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്.
നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ. ഈ വീഡിയോ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന കരുതുന്നു. CREDIT : JOBY VAYALUNKAL