ഇതുണ്ടെങ്കിൽ ഗ്യാസും വേണ്ട ഇൻഡക്ഷൻ കുക്കറും വേണ്ട.!! ഇനി പാചകം ചെയ്യാൻ മിനിറ്റുകൾ മാത്രം മതി.. ചെടിച്ചട്ടി കൊണ്ട് കിടിലൻ അടുപ്പ് ഉണ്ടാക്കാം.!! | Tip To Make Easy Wood Stoves
Tip To Make Easy Wood Stoves : ഗ്യാസും ഇൻഡക്ഷനും വേണ്ട ചെടിച്ചട്ടി ഉപയോഗിച്ച് അടുപ്പ് തയ്യാറാക്കാം! പാചകവാതക വില ദിനംപ്രതി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ സാധാരണക്കാരായ ആളുകൾക്ക് ഉയർന്ന വില കൊടുത്ത് മാസാമാസം ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യുക എന്നത് എളുപ്പമുള്ള കാര്യമല്ല. അതിനു പരിഹാരമായി ഇൻഡക്ഷൻ സ്റ്റൗ ഉപയോഗിച്ചാലും കരണ്ട് ബില്ലിന് ഒരു വലിയ തുക നൽകേണ്ടി വരും. എന്നാൽ ഇതൊന്നും ഇല്ലാതെ വളരെ എളുപ്പത്തിൽ
ഒരു ചെടിച്ചട്ടി ഉപയോഗിച്ച് എങ്ങനെ അടുപ്പ് തയ്യാറാക്കി എടുക്കാം എന്നാണ് ഇവിടെ വിശദമാക്കുന്നത് അടുക്കളയിലേക്ക് ആവശ്യമായ എന്ത് ഭക്ഷണവിഭവങ്ങളും ഈയൊരു അടുപ്പിൽ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ തയ്യാറാക്കി എടുക്കാവുന്നതാണ്. അതിനായി യാതൊരു ചിലവും വരുന്നില്ല. ഈയൊരു അടുപ്പ് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ളത് അത്യാവശ്യം വലിപ്പത്തിലുള്ള ഒരു ചെടിച്ചട്ടി, അതിനകത്ത് ഇറക്കിവയ്ക്കാൻ
വലിപ്പത്തിൽ ഒരു പെയിന്റിന്റെ പാട്ട, ഒരു ചെറിയ പാട്ട, അകത്ത് നിറയ്ക്കാൻ ആവശ്യമായ ബേബി മെറ്റൽ അല്ലെങ്കിൽ ഇഷ്ടിക പൊടിച്ചത് ഇത്രയുമാണ്. ആദ്യം ചെയ്യേണ്ടത് ചെടിച്ചട്ടിയുടെ മുൻവശത്തായി വിറക് വയ്ക്കുന്നതിന് ഒരു ഹോൾ ഇട്ട് നൽകണം. ഇത് കൃത്യമായി വരച്ച് ഒരു മാർബിൾ കട്ടർ അല്ലെങ്കിൽ ഹാമർ ഉപയോഗിച്ച് പൊട്ടിച്ച് എടുക്കാവുന്നതാണ്. അതിനു ശേഷം അകത്ത് ഇറക്കി വയ്ക്കാനായി വലിയ പാട്ടയുടെ അടിവശം കട്ട് ചെയ്യുക. മുകളിലേക്ക് കൂടുതൽ നീളമുണ്ടെങ്കിൽ ആ ഒരു ഭാഗവും ചട്ടിയുടെ വട്ടത്തിൽ മുറിച്ച് മാറ്റണം. ശേഷം ഇതിന്റെ നാല് വശവും ബേബി മെറ്റൽ ഇട്ട് സെറ്റ് ചെയ്തു കൊടുക്കുക. ഇത്രയും ചെയ്താൽ അടുപ്പ് റെഡിയായി കഴിഞ്ഞു.
മുഗൾഭാഗത്ത് ഗ്യാസിന്റെ ബർണർ വച്ച് സെറ്റ് ചെയ്യാവുന്നതാണ്. ഗ്യാസ് അടുപ്പ് റെഡിയായി കഴിഞ്ഞാൽ അടി ഭാഗത്ത് രണ്ടോ മൂന്നോ ചെറിയ വിറകു കഷണങ്ങൾ കത്തിച്ച് ചൂടാകാനായി ഇട്ടു കൊടുക്കാവുന്നതാണ്. അപ്പോൾ അതിൽ നിന്നും മുകളിലേക്ക് ചൂട് വന്നു തുടങ്ങും. അടുക്കളയിലേക്ക് ആവശ്യമായ ഏതു ഭക്ഷണ വിഭവങ്ങൾ വേണമെങ്കിലും ഈ ഒരു ചൂടിൽ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ തയ്യാറാക്കി എടുക്കാവുന്നതാണ്. അടുപ്പ് തയ്യാറാക്കേണ്ട രീതി വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.Video Credit : Vichus Vlogs