ഒരു കപ്പ് കഞ്ഞിവെള്ളം ഉണ്ടോ.? വസ്ത്രങ്ങളിലെ കരിമ്പൻ ഇളക്കി കളഞ്ഞ് വെട്ടി തിളങ്ങാൻ ഇത് മാത്രം മതി.!! | Tip To Remove Karimban
Tip To Remove Karimban : വെള്ള വസ്ത്രങ്ങളിൽ പറ്റി പിടിച്ചിരിക്കുന്ന കരിമ്പനയും, കറകളും കളയുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് കുട്ടികൾ സ്ഥിരമായി ഉപയോഗിക്കുന്ന സ്കൂൾ യൂണിഫോമെല്ലാം ഇത്തരത്തിൽ വൃത്തിയാക്കി എടുക്കുക എന്നത് വളരെയധികം ബുദ്ധിമുട്ടേറിയ കാര്യമാണ്. എന്നാൽ,കരിമ്പനയും മഞ്ഞക്കറകളുമെല്ലാം വളരെ എളുപ്പത്തിൽ കളയാനായി
പരീക്ഷിക്കാവുന്ന ചില ടിപ്പുകൾ അറിഞ്ഞിരിക്കാം. ഇതിൽ ആദ്യമായി ഉപയോഗിക്കുന്ന രീതി കഞ്ഞിവെള്ളവും സോപ്പുപൊടിയും ഉപയോഗിച്ചുള്ള മെത്തേഡ് ആണ്. അതിനായി ഒരു പാത്രത്തിൽ മുക്കാൽ ഭാഗത്തോളം കഞ്ഞിവെള്ളം എടുത്ത് നല്ലതുപോലെ തിളപ്പിക്കണം. വെള്ളം നന്നായി തിളച്ചു തുടങ്ങുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ സോപ്പ് പൊടിയും, രണ്ട് ടീസ്പൂൺ അളവിൽ ക്ലോറിനും
ചേർത്തു കൊടുക്കുക. ഈയൊരു കൂട്ട് നന്നായി തിളച്ച് വരുമ്പോൾ അതിലേക്ക് കറ കളയേണ്ട തുണി ഇട്ടുകൊടുക്കാവുന്നതാണ്. വീണ്ടും 5 മിനിറ്റ് നേരം വെള്ളം തിളപ്പിച്ചതിനു ശേഷം സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്. തുണിയിട്ടു വച്ച വെള്ളം ഒരു രാത്രി മുഴുവൻ അതേ രീതിയിൽ തന്നെ സൂക്ഷിച്ചു വച്ച ശേഷം പിറ്റേദിവസം സാധാരണ തുണികൾ അലക്കുന്നത് പോലെ അലക്കി എടുക്കാവുന്നതാണ്. ഇപ്പോൾ കരിമ്പന എല്ലാം പോയി
തുണി വൃത്തിയായിട്ടുണ്ടാകും. തുണികളിൽ പറ്റിപ്പിടിച്ചിരിക്കുന്ന മഞ്ഞ കറകൾ കളയാനായി ചെയ്യാവുന്ന ഒരു രീതി അറിഞ്ഞിരിക്കാം. ഒരു കപ്പ് എടുത്ത് അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ ബേക്കിംഗ് സോഡാ, അര മുറി നാരങ്ങയുടെ നീര്, ഒരു ടീസ്പൂൺ സോപ്പുപൊടി, കുറച്ചു ചൂട് വെള്ളം എന്നിവ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം എങ്ങനെയാണെന്ന് അറിയാൻ വീഡിയോ കണ്ടുനോക്കൂ.. ഉപകാരപ്പെടും തീർച്ച. credit : Ansi’s Vlog