തക്കാളി, മുളക്, വഴുതനക്ക് ഇതൊരെണ്ണം മാത്രം മതി.!! ചെടിയിലെ രോഗ കീടബാധ അകറ്റാൻ ഇങ്ങനെ ചെയ്താൽ മതി..

Tip To Use Aspirin For Tomato And Chilli Plants : നമ്മുടെ പനിയും തലവേദനയും വേദന കുറയ്ക്കുന്നതിനു വേണ്ടി ഉപയോഗിക്കുന്ന ഒരു മരുന്നാണ് ആസ്പിരിൻ. അതുപോലെ ഹൃദയ സംബന്ധപരമായ രോഗങ്ങൾ ഉള്ളവരും രക്തം കട്ട പിടിക്കാതിരിക്കുന്നതിന് ആസ്പിരിൻ ഉപയോഗിക്കുന്നു. ഇങ്ങനെയുള്ള ആസ്പിരിനെ പച്ചക്കറി കൃഷികളിൽ എങ്ങനെ ഉപയോഗപ്പെടുത്താം എന്നുള്ളതിനെ കുറിച്ച് ഒന്ന് നോക്കാം.

ചെടികൾക്ക് കീടങ്ങളും രോഗങ്ങളും ബാധിക്കുമ്പോൾ അവയെ പ്രതിരോധിക്കാൻ ആവശ്യമായി വേണ്ടുന്ന ഒരു കെമിക്കലാണ് സാലിസിലിക് ആസിഡ്. ഈ സാലിസിറ്റിക് ആസിഡ് ആസ്പിരിൻ ടാബ്ലറ്റുകളിൽ ധാരാളം അടങ്ങിയിരിക്കുന്നു തക്കാളി ചെടികൾ വളർന്നു തുടങ്ങുമ്പോൾ നമുക്കറിയാം. അതിന്റെ ചില ഇലകളിലൊക്കെ മഞ്ഞ നിറത്തിലോ ബ്രൗൺ നിറത്തിലോ ഉള്ള കുത്തു കുത്തുകൾ പോലെ വന്ന് അത് ഇല മുഴുവൻ വ്യാപിച്ച് ഇല ഉണങ്ങി കരിഞ്ഞു പോയി

അത് ആ ചെടികളുടെ എല്ലാ ഇലകളെയും തന്നെ ബാധിച്ച് ആ ചെടി മൊത്തം നശിക്കുന്ന ഒരു സാഹചര്യം ഉണ്ടാകാറുണ്ട്. ഇങ്ങനെ ഉണ്ടാകാറുള്ള ഈ സാഹചര്യത്തിൽ ഇവയെ പ്രതിരോധിക്കുന്നതിന് വേണ്ടി ആസ്പിരിൻ നമുക്ക് ചെടികളിൽ പ്രയോഗിച്ചു കൊടുക്കാവുന്നതാണ്. കൂടാതെ ചെടികളുടെ വളർച്ച കൂടുന്നതിനും ഇവ സഹായിക്കുന്നുണ്ട്. ചെറിയ തൈകൾ മാറ്റി നട്ടതിനു ശേഷം രണ്ടാഴ്ച കഴിയുമ്പോൾ ഉപയോഗിച്ചു തുടങ്ങാം.

തക്കാളിക്ക് മാത്രമല്ല മറ്റ് എല്ലാ വെള്ളരി വർഗ്ഗ വിഭാഗം ചെടികൾക്കും ഉപയോഗിക്കാവുന്നതാണ്. മൂന്നാഴ്ച വീതം ഇടവിട്ട് നമുക്ക് ഇവ ചെടികൾക്ക് ഉപയോഗിച്ചു കൊടുക്കാവുന്നതാണ്. ഇവ എങ്ങനെയാണ് ചെടികളിൽ ഉപയോഗിക്കേണ്ടത് എന്നും പ്രയോഗിക്കേണ്ടത് എന്നും ഇവ ചെടികളിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് വിശദമായി അറിയാൻ വീഡിയോ മുഴുവനായും നിങ്ങൾ തീർച്ചയായും കണ്ടു നോക്കൂ.. Video credit : Chilli Jasmine