
വ്യത്യസ്തമായ രുചിക്കൂട്ടിൽ പഞ്ഞി പോലെ ഇഡലി; ഇഡലി പൂ പോലെ സോഫ്റ്റ് ആയി കിട്ടാൻ മാവ് അരക്കുമ്പോൾ ഈ ഒരു രീതി ചെയ്തു നോക്കൂ…!! | Tips To Get Soft Idli
Tips To Get Soft Idli: നമ്മുടെയെല്ലാം വീടുകളിൽ മിക്കവാറും എല്ലാ ദിവസവും പ്രഭാതഭക്ഷണത്തിനായി തയ്യാറാക്കുന്ന പലഹാരങ്ങളിൽ ഒന്നായിരിക്കും ഇഡ്ഡലി. എന്നാൽ മാവിന്റെ കൺസിസ്റ്റൻസിയിൽ ഉള്ള വ്യത്യാസം കൊണ്ടോ ഫെർമെന്റ് ആകാത്തത് കൊണ്ടോ ഒക്കെ പലപ്പോഴും ഇഡലി വളരെയധികം ഹാർഡ് ആയി പോകാറുണ്ട്. അത് ഇല്ലാതെ നല്ല സോഫ്റ്റ് ഇഡലി കിട്ടാനായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം.
Ingredients
- Raw Rice
- Fenugreek
- Urad
- Salt
- Idli Batter
How To Make Soft Idli
ആദ്യം തന്നെ പച്ചരി നല്ലതുപോലെ കഴുകി വൃത്തിയാക്കി കുതിരാനായി വെള്ളത്തിൽ ഇട്ടു വയ്ക്കുക. ഇതേ രീതിയിൽ ഉഴുന്നും ഉലുവയും കൂടി കഴുകി എടുത്തുവെക്കണം. ഈ ചേരുവകളെല്ലാം കുറഞ്ഞത് 6 മണിക്കൂറെങ്കിലും വെള്ളത്തിൽ കുതിരാനായി ഇട്ടുവയ്ക്കേണ്ടതുണ്ട്. ശേഷം ഒരു ഗ്രൈൻഡർ അല്ലെങ്കിൽ മിക്സിയുടെ ജാറിലേക്ക് എടുത്തു വച്ച ചേരുവകൾ കുറേശ്ശെയായി ചേർത്ത് ഒട്ടും തരിയില്ലാതെ അരച്ചെടുക്കുക. മാവ് ഫെർമെന്റ് ചെയ്തെടുക്കാനായി ഒരു മൺപാത്രം ഉപയോഗിക്കുകയാണെങ്കിൽ കൂടുതൽ നല്ലതാണ്.
ഫെർമെന്‍റ് ചെയ്യാനായി വെക്കുന്നതിന് മുൻപായി തലേദിവസം ബാക്കി വന്ന മാവ് വീട്ടിലുണ്ടെങ്കിൽ അത് ഫ്രിഡ്ജിൽ സൂക്ഷിച്ച് മുകളിലെ വെള്ളം മാത്രം ഊറ്റിക്കളഞ്ഞ ശേഷം ഈയൊരു മാവിനോടൊപ്പം ചേർത്ത് കൊടുക്കാവുന്നതാണ്. ആറ് മുതൽ 8 മണിക്കൂർ വരെ മാവ് ഫെർമെന്റ് ചെയ്തശേഷം ആവശ്യത്തിന് ഉപ്പും ചേർത്ത് ഇഡലി തയ്യാറാക്കുകയാണെങ്കിൽ ഇരട്ടി രുചിയും, സോഫ്റ്റ്നസും ലഭിക്കുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credits : Mallus In Karnataka
Tips To Get Soft Idli
Soft Idli is a classic South Indian steamed rice cake, known for its light, fluffy texture and delicate flavor. Made from a fermented batter of parboiled rice and urad dal (black gram), idlis are a healthy, gluten-free breakfast staple. The soaked rice and dal are ground to a smooth consistency, combined, and left to ferment overnight. This natural fermentation gives the idlis their signature softness and slight tang. The batter is poured into idli molds and steamed until puffed and cooked through. Soft idlis pair wonderfully with sambar, coconut chutney, or a spicy chutney powder for a wholesome, satisfying meal.