
പത്തുമണി ചെടി പടർന്ന് പന്തലിച്ചു പൂക്കൾ ഉണ്ടാകാനായി ഈയൊരു രീതി പരീക്ഷിച്ചു നോക്കൂ..! റിസൾട്ട് നിങ്ങളെ ഞെട്ടിക്കും..!! | Tips To Plant Pathumani Chedi
Choose well-drained soil and a sunny spot. Plant cuttings or healthy saplings. Water moderately and avoid overwatering. Prune regularly to encourage bushy growth. Add compost monthly for vibrant blooms. Protect from strong winds and heavy rain. Tips To Plant Pathumani Chedi: മിക്ക വീടുകളിലും പൂന്തോട്ടങ്ങളിൽ ഇടം പിടിച്ചിട്ടുള്ള പൂക്കളിൽ ഒന്നായിരിക്കും 10 മണി ചെടി. കാഴ്ചയിൽ വളരെ ഭംഗിയും അതേസമയം പരിപാലനം വളരെ കുറവും ആവശ്യമുള്ള ഈ ഒരു ചെടി ഒരിക്കൽ നട്ടുവളർത്തി കഴിഞ്ഞാൽ അതിൽ നിന്നും എപ്പോഴും പൂക്കൾ ഉണ്ടായിക്കൊണ്ടേയിരിക്കും എന്നതാണ് പ്രത്യേകത. എന്നാൽ ചെടി നട്ടുകഴിഞ്ഞ് കൃത്യമായ പരിചരണം നൽകാതെ ഇരിക്കുമ്പോൾ അതിൽ നിന്നും ആവശ്യത്തിനുള്ള പൂക്കൾ ലഭിക്കാറില്ല. അതിന്റെ കാരണങ്ങളും അവ ഇല്ലാതാക്കി ചെടിനിറച്ചു പൂക്കൾ ഉണ്ടാകാനുള്ള കുറച്ചു ടിപ്പുകളും വിശദമായി മനസ്സിലാക്കാം.
എളുപ്പത്തിൽ വളർത്തിയെടുക്കാവുന്ന ഒരു ചെടിയാണെന്ന് കരുതി പലരും 10 മണിചെടി നടുമ്പോൾ പല കാര്യങ്ങൾക്കും വലിയ പ്രാധാന്യം നൽകാറില്ല. അവയിൽ ഒന്നാണ് ചെടിക്ക് ആവശ്യമായ പോട്ടിങ് മിക്സ് തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കാതെ ഇരിക്കുന്നത്. ചെടി നട്ടുപിടിപ്പിക്കുന്നതിന് മുമ്പായി തന്നെ പോട്ടിംഗ് മിക്സിനുള്ള തയ്യാറെടുപ്പുകൾ എടുക്കണം. അതിനായി കരിയിലയും മണ്ണും നല്ല രീതിയിൽ ഇളക്കി മിക്സ് ചെയ്ത് കുറച്ചുദിവസം റസ്റ്റ് ചെയ്യാനായി വയ്ക്കാം. കരിയില നല്ല രീതിയിൽ മണ്ണിലേക്ക് പൊടിഞ്ഞു പിടിച്ചു കഴിഞ്ഞാൽ അത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് ഏറ്റവും അടിത്തട്ടിൽ ഉള്ള മണ്ണെടുത്ത് ചെടിച്ചട്ടിയുടെ മുക്കാൽഭാഗം വരെ നിറച്ചു കൊടുക്കാവുന്നതാണ്.

- Select a sunny location with good air circulation.
- Use well-drained, fertile soil for planting.
- Plant healthy cuttings or saplings.
- Water moderately; avoid waterlogging.
- Apply organic compost monthly.
- Prune regularly for bushy growth.
- Protect from heavy rain and strong winds.
ചെടി നടാനായി എടുക്കുന്ന ചട്ടിയുടെ ചുവട്ടിൽ ഹോളുണ്ടോ എന്ന കാര്യം ഉറപ്പുവരുത്തണം. മണ്ണിലേക്ക് ചാരപ്പൊടി, ചാണകപ്പൊടി എന്നിവ കൂടി മിക്സ് ചെയ്തു കൊടുക്കുകയാണെങ്കിൽ വളരെയധികം നല്ലതാണ്. ശേഷം എടുത്തുവച്ച പത്തു പത്തുമണിയുടെ തൈകൾ വ്യത്യസ്ത ഭാഗങ്ങളിലായി നട്ടുപിടിപ്പിക്കുക. ഒരേ നിറത്തിലുള്ള പൂക്കൾക്ക് പകരമായി വ്യത്യസ്ത തരത്തിലുള്ള തൈകൾ ചട്ടിയിൽ നട്ടുപിടിപ്പിക്കുകയാണെങ്കിൽ കൂടുതൽ ഭംഗി ലഭിക്കും.
കൃത്യമായ അകലങ്ങളിൽ തൈ നട്ടുപിടിപ്പിച്ചതിനു ശേഷം ആവശ്യത്തിനുള്ള വെള്ളം ഒഴിച്ചു കൊടുക്കുക. അതോടൊപ്പം 10 ദിവസത്തിൽ ഒരിക്കലെങ്കിലും കഞ്ഞിവെള്ളവും ചാരവും മിക്സ് ചെയ്ത കൂട്ട് ഫെർമെന്റ് ചെയ്തു ഒഴിച്ചുകൊടുക്കാവുന്നതാണ്. കൂടാതെ ജൈവവള കമ്പോസ്റ്റ് ചാണകപ്പൊടി ചാരപ്പൊടി എന്നിവയും കൃത്യമായ ഇടവേളകളിൽ നൽകുകയാണെങ്കിൽ ചെടി നിറച്ചും പൂക്കൾ ഉണ്ടാകുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Tips To Plant Pathumani Chedi Video Credits: MALANAD WAYANAD