
ഇത് രണ്ട് സ്‌പൂൺ മാത്രം മതി.!! കൊതുക് വീടിന്റെ പരിസരത്തേക്ക് വരില്ല.. കൊതുക് മാത്രമല്ല പല്ലിയും പാറ്റയും വരെ ഓടിപ്പോകും.!! | To Get Rid Of Mosquito
Use mosquito nets while sleeping.
Burn neem leaves or camphor for repelling.
Apply natural repellents like citronella oil.
Remove stagnant water from surroundings.
Keep windows and doors screened.
Grow mosquito-repellent plants like tulsi.
Use electric mosquito traps indoors.
To Get Rid Of Mosquito : മഴക്കാലമായാൽ കൊതുക് ശല്യം കാരണം വീടിന്റെ ജനാലകളും വാതിലുമെല്ലാം തുറന്നിടാൻ പറ്റാത്ത അവസ്ഥയാണ്. മാത്രമല്ല കൊതുക് പടർത്തുന്ന രോഗങ്ങളും വളരെ കൂടുതലാണ്. സ്ഥിരമായി മരുന്നുകൾ നിറച്ച മെഷീൻ ഇതിനായി ഉപയോഗിക്കുന്നത് അത്ര നല്ല കാര്യമല്ല. അത്തരം സാഹചര്യങ്ങളിൽ കൊതുകിനെ തുരത്താനായി വീട്ടിൽ തന്നെ ചെയ്തു നോക്കാവുന്ന ചില മാർഗങ്ങൾ വിശദമായി മനസ്സിലാക്കാം.
ഇതിൽ ആദ്യത്തെ രീതി ഉള്ളിയും കർപ്പൂരവും ഉപയോഗിച്ചു കൊണ്ട് തയ്യാറാക്കുന്ന ലിക്വിഡ് ആണ്. അതിനായി ഉള്ളിയുടെ തൊലിയെല്ലാം കളഞ്ഞ ശേഷം ചെറിയ കഷണങ്ങളായി അരിഞ്ഞെടുക്കുക. അത് ഒരു മിക്സിയുടെ ജാറിലിട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ശേഷം കുറച്ച് വെള്ളം കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. അതിലേക്ക് രണ്ട് കർപ്പൂരം കൂടി നല്ലതുപോലെ പൊടിച്ചു ചേർക്കുക. ഇത് ജനാലയുടെ ഭാഗങ്ങളിൽ കൊണ്ടു വയ്ക്കുകയാണെങ്കിൽ
അത്തരം ഭാഗങ്ങളിൽ ഉള്ള കൊതുക് ശല്യം ഒഴിവാക്കാനായി സാധിക്കുന്നതാണ്. കൂടുതൽ ദിവസം ഈ ഒരു ലിക്യുഡ് ഉപയോഗപ്പെടുത്താനായി ഒരു കഷ്ണം പഞ്ഞിയോ അല്ലെങ്കിൽ ടിഷ്യൂ പേപ്പറോ ലിക്വിഡിൽ മുക്കി വയ്ക്കാവുന്നതാണ്. ഗാർഡൻ ഏരിയ പോലുള്ള ഭാഗങ്ങളിലുള്ള കൊതുക് കല്യം ഒഴിവാക്കാനായി മണ്ണെണ്ണ ഉപയോഗപ്പെടുത്താവുന്നതാണ്. മണ്ണെണ്ണ നേരിട്ട് ഒഴിക്കുകയല്ല വേണ്ടത്. പകരം ഉപയോഗിക്കാത്ത ഒരു പാത്രം എടുത്ത് അതിലേക്ക് കുറച്ച് മണ്ണെണ്ണ ഒഴിച്ച ശേഷം
വെള്ളം കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. അത് ഒരു സ്പ്രേ ബോട്ടിലിൽ ആക്കിയശേഷം കർട്ടന്റെ ഭാഗങ്ങൾ, ഗാർഡൻ ഏരിയ എന്നിവിടങ്ങളിൽ എല്ലാം സ്പ്രേ ചെയ്ത് കൊടുക്കാവുന്നതാണ്. ഇത്തരം രീതികളിലൂടെ വളരെ എളുപ്പത്തിൽ കൊതുക് ശല്യം ഒഴിവാക്കാനായി സാധിക്കുന്നതാണ്. കൂടുതൽ മനസ്സിലാക്കാനായി വീഡിയോ കാണാവുന്നതാണ്. To Get Rid Of Mosquito Credit : Resmees Curry World