ഒന്ന് തൊട്ടാൽ മതി.!! ഏത് കട്ട കറ ഇളക്കി കളയുന്ന പാത്രം കഴുകുന്ന ലിക്വിഡ് വീട്ടിൽ തന്നെ ഉണ്ടാക്കാം.!! 5 പൈസ ചിലവില്ല!! | To Make Homemade Dishwash Liquid

To Make Homemade Dishwash Liquid : സാധാരണയായി പാത്രങ്ങൾ കഴുകുന്നതിനുള്ള ലിക്വിഡ് കടകളിൽ നിന്നും വാങ്ങുന്ന പതിവായിരിക്കും നമ്മുടെയെല്ലാം വീടുകളിൽ ഉള്ളത്. എന്നാൽ വളരെ കുറവ് ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി നല്ല രീതിയിൽ ഒരു ഡിഷ് വാഷ് ലിക്വിഡ് എങ്ങനെ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ സോപ്പ് ലിക്വിഡ് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള

സാധനങ്ങൾ നാരങ്ങ പത്തു മുതൽ 15 എണ്ണം വരെ, വിനാഗിരി, ഉപ്പ്, ബേക്കിംഗ് സോഡ, ആവശ്യത്തിന് വെള്ളം ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ ഒരു കുക്കർ എടുത്ത് ചെറുനാരങ്ങ അരിഞ്ഞത് അതിലേക്ക് ഇട്ടു കൊടുക്കുക. കുക്കറിലേക്ക് ആവശ്യത്തിന് വെള്ളം കൂടി ചേർത്ത് മൂന്ന് വിസിൽ അടിപ്പിച്ച് എടുക്കണം.വിസിൽ പോയ ശേഷം കുക്കറിൽ നിന്നും വെള്ളം മാത്രമായി അരിച്ചെടുത്ത് മാറ്റിവയ്ക്കാം.

അതിനുശേഷം നാരങ്ങ മിക്സിയുടെ ജാറിലേക്ക് ഇട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കാം. നാരങ്ങ അരയ്ക്കുന്ന സമയത്ത് നേരത്തെ മാറ്റിവെച്ച വെള്ളം കുറേശ്ശെയായി അതിലേക്ക് ചേർത്ത് വേണം അരച്ചെടുക്കാൻ. നാരങ്ങ മുഴുവനായും അരച്ചെടുത്ത ശേഷം അത് മറ്റൊരു പാത്രത്തിലേക്ക് അരിച്ചെടുക്കാവുന്നതാണ്. ഈയൊരു കൂട്ടിലേക്ക് ഒരു ടീസ്പൂൺ അളവിൽ ഉപ്പും, വിനാഗിരിയും കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക.

വീണ്ടും കുക്കർ അടുപ്പത്ത് വെച്ച് അതിലുള്ള ലിക്വിഡ് നല്ലതുപോലെ തിളപ്പിച്ച് എടുക്കണം. ഈയൊരു സമയത്ത് ഒരു ടീസ്പൂൺ അളവിൽ ബേക്കിംഗ് സോഡ കൂടി കൂട്ടിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ്. ഇത് നന്നായി തിളച്ച് കുറുകി ചൂടാറി കഴിയുമ്പോൾ ഒരു കുപ്പിയിൽ ആക്കി സൂക്ഷിക്കാവുന്നതാണ്. കൂടുതൽ ദിവസം സോപ്പ് ലിക്വിഡ് കേടായി പോകാതെ സൂക്ഷിക്കാനാണ് ഈ ഒരു രീതിയിൽ ചെയ്യുന്നത്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. credit :