ആർക്കും അറിയാത്ത ഈ സൂത്രം ചെയ്താൽ മതി.!! വെറും 5 മിനിറ്റിൽ കേടായ മിക്സി ജാർ വീട്ടിൽ തന്നെ എളുപ്പം ശരിയാക്കി എടുക്കാം!! | To Replace Mixi Jar Easy Tips
To Replace Mixi Jar Easy Tips : നമ്മുടെയെല്ലാം വീടുകളിലെ അടുക്കളകളിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണല്ലോ മിക്സി. പണ്ടുകാലങ്ങളിൽ അരയ്ക്കാനുള്ള ആവശ്യങ്ങൾക്ക് പ്രധാനമായും അമ്മിക്കല്ലാണ് ഉപയോഗപ്പെടുത്തിയിരുന്നത്. എന്നാൽ ഇന്ന് ജോലിത്തിരക്കു കാരണം മിക്ക വീടുകളിലും അമ്മി ഉപയോഗിച്ചുള്ള അരവിനൊന്നും സമയം കിട്ടാറില്ല. അതുകൊണ്ടു തന്നെ മിക്സിയില്ലാത്ത വീടുകൾ നമ്മുടെ നാട്ടിൽ നന്നേ കുറവാണ് എന്നുതന്നെ പറയേണ്ടിവരും. ഉപയോഗിക്കാൻ വളരെ എളുപ്പമാണെങ്കിലും ജാറുകൾ കേടുവന്നാൽ മിക്സി കൊണ്ട് പ്രയോജനമൊന്നും ഇല്ലാത്ത അവസ്ഥയാണ്.
പിന്നീട് കേടായ ജാറുകൾ കടയിൽ കൊണ്ടുപോയി ശരിയാക്കി എടുക്കേണ്ടതായി വരാറുണ്ട്. എന്നാൽ ആർക്കുവേണമെങ്കിലും വളരെ എളുപ്പത്തിൽ കേടായ മിക്സിയുടെ ജാർ എളുപ്പത്തിൽ ശരിയാക്കി എടുക്കാൻ സാധിക്കും, അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. മിക്സിയുടെ ജാറുകൾ വർക്കാകാതെ ഇരിക്കാനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന് അവയുടെ ബേസ് കേടുവന്ന് ദ്രവിച്ചു പോകുന്നതായിരിക്കും. അത്തരം സാഹചര്യങ്ങളിൽ അത് കടകളിൽ കൊണ്ടുപോയി ശരിയാക്കുകയാണെങ്കിൽ ഒരു വലിയ തുക ചിലവഴിക്കേണ്ടതായി വരാറുണ്ട്.
അതേസമയം ഒരു സ്ക്രൂഡ്രൈവർ, ഫെവി ക്വിക്ക് എന്നിവ ഉപയോഗപ്പെടുത്തി വളരെ എളുപ്പത്തിൽ ഒരു പുതിയ ബേസ് നിങ്ങൾക്ക് തന്നെ ജാറിൽ ഫിറ്റ് ചെയ്തു പിടിപ്പിക്കാനായി സാധിക്കും. അതിനായി ആദ്യം തന്നെ ഉൾഭാഗത്തേക്ക് നിൽക്കുന്ന മൂന്ന് സ്ക്രൂകൾ പൂർണമായും അഴിച്ചെടുക്കുക. അതിനുശേഷം മിക്സിയുടെ അടിയിലായി കാണുന്ന കറങ്ങുന്ന ഭാഗം, അതോടൊപ്പം ഉള്ള വാഷറുകൾ എന്നിവയെല്ലാം പതിയെ അഴിച്ചെടുക്കാനായി സാധിക്കും. ഇത്തരത്തിൽ എല്ലാ ഭാഗങ്ങളും പൂർണ്ണമായി അഴിച്ചെടുത്തു കഴിഞ്ഞാൽ ബേസിന്റെ കേടായ ഭാഗം കാണാനായി സാധിക്കും.
അത് മുഴുവനായും മാറ്റേണ്ടതായി വരും. അതുകൊണ്ടു തന്നെ ഒരു പുതിയ ബേസ് മിക്സിയുടെ ജാറിന്റെ അതേ അളവിൽ വാങ്ങി വയ്ക്കുക. ശേഷം ജാറിന്റെ പുറകുവശത്ത് ഫെവി ക്വിക്ക് അപ്ലൈ ചെയ്തശേഷം പുതിയ ബേസ് ഒട്ടിച്ചു കൊടുക്കുക. പിന്നീട് സ്ക്രൂകൾ, വാഷർ എന്നിവയെല്ലാം പഴയ രീതിയിൽ തന്നെ ഫിറ്റ് ചെയ്തു കൊടുക്കുക. ഇത്തരത്തിൽ കേടായ മിക്സിയുടെ ജാറുകൾ നിങ്ങൾക്ക് തന്നെ എളുപ്പത്തിൽ ശരിയാക്കി എടുക്കാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. To Replace Mixi Jar Easy Tips Credit : EasyTek Electronics