ആക്ഷൻ പ്രേമികളെ.. നഷ്ടപ്പെടുത്തരുത്.!! ടോണി ജായുടെ ഏറ്റവും മികച്ച 5 സിനിമകൾ ഇതാ.!!|Tony Jaa Top 5 Movies

Tony Jaa Top 5 Movies : ജാക്കി ചാനെ പോലെ തന്നെ കേരളക്കരയിൽ ആരാധക കൂട്ടമുള്ള സിനിമാ താരമാണ് ടോണി ജാ.തായ് മാർഷ്യൽ ആർട്സിന്റെ തലതൊട്ടപ്പനായ ടോണി ജാ 2004 മുതലാണ് ഏറെ വിസ്മയിപ്പിക്കാൻ ആരംഭിച്ചത്. ആക്ഷൻ സിനിമ പ്രേമികൾക്ക് കണ്ണിന് കുളിർമയേകുന്ന സിനിമകൾ സമ്മാനിച്ചിട്ടുള്ള നടൻ കൂടിയാണ് ടോണി ജാ. അദ്ദേഹത്തിന്റെ ഏറ്റവും മികച്ച അഞ്ച് സിനിമകളെ നമുക്കൊന്ന് പരിശോധിക്കാം..

5-Kill Zone 2 (2015): ഒരു അണ്ടർ കവർ പോലീസായി കൊണ്ടാണ് ഈ സിനിമയിൽ ടോണി ജാ വേഷമിട്ടിട്ടുള്ളത്. ഇദ്ദേഹത്തിനൊപ്പം ചൈനീസ് നടനായ വു ജിങ്ങും ഒരുമിക്കുന്നുണ്ട്. അങ്ങനെ ഇവർ ഒരു ജയിലിൽ അരങ്ങേറുന്ന കറപ്ഷൻ തടയാൻ വേണ്ടിയാണ് ഇറങ്ങിത്തിരിക്കുന്നത്.ജായും ജിങ്ങും കൂടി ഒരു മാർഷ്യൽ ആർട്സ് വിരുന്ന് തന്നെയാണ് ഈ സിനിമയിൽ ഒരുക്കി വെച്ചിട്ടുള്ളത്. ഒരു മികച്ച അനുഭവം തന്നെയായിരിക്കും ഈ സിനിമ സമ്മാനിക്കുക.

4-Triple Threat (2019): മാർഷ്യൽ ആർട്സിലെ അതിവിദഗ്ധരായ ടോണി ജാ,ടൈഗർ ചെൻ,ഇക്കോ ഉവൈസ് എന്നിവർ ഒരുമിച്ച് അഭിനയിച്ച സിനിമയാണ് ട്രിപ്പിൾ ത്രെട്ട്. ഒരു ടെററിസ്റ്റ് ഗ്രൂപ്പിനെ ഇവർ നേരിടുന്നതാണ് സിനിമയുടെ കഥ പശ്ചാത്തലം. സിനിമയിൽ ഉടനീളം നിരവധി ആക്ഷൻ രംഗങ്ങളാണ് പ്രേക്ഷകരെ കാത്തിരിക്കുന്നത്.മൂന്നുപേരും ഒന്നിനൊന്ന് മികച്ചതായി തങ്ങളുടെ റോളുകൾ ഭംഗിയാക്കിയിട്ടുണ്ട്.

3-The Protector (2005): താൻ വളർത്തുന്ന ആനകളെ തട്ടിക്കൊണ്ടുപോയ ഒരു കൂട്ടം കുറ്റവാളികളെ തിരഞ്ഞ് കണ്ടുപിടിക്കുന്ന ഒരു യുവാവിന്റെ വേഷമാണ് ഈ സിനിമയിൽ ടോണി ജാ അവതരിപ്പിച്ചിരിക്കുന്നത്. ഒരു നോൺ സ്റ്റോപ്പ് ആക്ഷൻ സിനിമ തന്നെയാണ് ഇത്.ഇതിന്റെ ക്ലൈമാക്സിൽ 50-ഓളം വരുന്ന എതിരാളികളെ നേരിടുന്ന ഒരു തകർപ്പൻ ആക്ഷൻ രംഗമാണ് ഒരുക്കി വെച്ചിരിക്കുന്നത്.

2) ONG BAK (2003): തന്റെ ഗ്രാമത്തിലെ ഒരു പുരാതന പ്രതിമ മോഷ്ടിക്കപ്പെടുന്നു. അത് വീണ്ടെടുക്കാൻ വേണ്ടി ബാങ്കോങ്ങിലേക്ക് പോകുന്ന ഒരു യുവയോദ്ധാവിന്റെ വേഷമാണ് ടോണി ജാ അവതരിപ്പിച്ചിരിക്കുന്നത്. അക്ഷരാർത്ഥത്തിൽ ടോണി ജാ ഷോ തന്നെയാണ് ഈ സിനിമയിൽ കാണാൻ കഴിയുക.ടോണി ജായുടെ സ്കില്ലുകൾ മുഴുവനും നമുക്ക് ഈ സിനിമയിൽ ദർശിക്കാൻ കഴിയും.

1)ONG BAK 2 (2008): ആദ്യ ഭാഗത്തിന്റെ പ്രീക്വൽ ആയിക്കൊണ്ടാണ് ഈ സിനിമ വരുന്നത്. മാതാപിതാക്കളെ കൊന്നതിന് പ്രതികാരം ചെയ്യാൻ പോകുന്ന ഒരു യോദ്ധാവിന്റെ വേഷമാണ് ഈ സിനിമയിൽ ടോണി ജാക്ക് ലഭിച്ചിരിക്കുന്നത്. പെർഫെക്റ്റ് മാർഷ്യൽ ആർട്സ് കാണണമെങ്കിൽ ഈ സിനിമ ഒരുതവണ കണ്ടാൽ മതി. ഏറ്റവും മികച്ച ആക്ഷൻ കൊറിയോഗ്രാഫിയാണ് പ്രേക്ഷകരെ ഈ സിനിമയിൽ കാത്തിരിക്കുന്നത്. കണ്ണെടുക്കാൻ കഴിയാത്ത വിധം ഒഴുക്കോടെയുള്ള മനോഹരമായ ആക്ഷൻ രംഗങ്ങൾ ഈ സിനിമയിൽ സുലഭമാണ്.

ഇതൊക്കെയാണ് ടോണി ജായുടെ ഏറ്റവും മികച്ച അഞ്ച് സിനിമകൾ. അതേസമയം വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാവാം.പക്ഷേ ഈ സിനിമകൾ ഒരിക്കലും നഷ്ടപ്പെടുത്താൻ പാടില്ല.