സൈനൻസിൽ കെട്ടി കിടക്കുന്ന കഫം ഉരുക്കും ഈ ഒരു ഒറ്റമൂലി പ്രയോഗിച്ചാൽ… മാത്രമല്ല.. ഒട്ടനവധി ഗുണങ്ങളും ഈ ഒറ്റമൂലി കൊണ്ട് ഉണ്ട്.!! | Tulasi kashayam Health Benefits

Tulasi kashayam Health Benefits : സൈനസൈറ്റിസ് ഒരുപാട് പേരെ അലട്ടുന്ന ഒരു പ്രശ്നമാണ്. അത്‌ കാരണം ഉണ്ടാവുന്ന തലവേദന വന്നു കഴിഞ്ഞാൽ പിന്നെ ശബ്ദവും സഹിക്കാൻ കഴിയില്ല, വെളിച്ചം തീരെ പറ്റില്ല. അങ്ങനെ ഉള്ളവർക്ക് സൈനസിൽ കെട്ടി കിടക്കുന്ന ഒരു ഒറ്റമൂലിയാണ് ഇതോടൊപ്പം കാണുന്ന വിഡിയോയിൽ പറയുന്നത്. അതു പോലെ തന്നെ തലകറക്കം, തലക്കനം, ജലദോഷം തുടങ്ങിയ നിരവധി അസുഖങ്ങൾക്ക് ഗുണപ്രദമാണ് ഈ ഒരു ഡ്രിങ്ക്.

കൊച്ചു കുഞ്ഞുങ്ങൾക്ക് പോലും ധൈര്യമായി കൊടുക്കാവുന്ന ഈ ഡ്രിങ്ക് ഉണ്ടാക്കാൻ ആകെ വേണ്ടത് കുറച്ചു തുളസി ഇലയാണ്. ഔഷധങ്ങളുടെ മാതാവ് ആണ് തുളസി. ഒരുപാട് ബുദ്ധിമുട്ടുകൾക്ക് ആശ്വാസമേകാൻ തുളസിക്ക് കഴിയും. കുറച്ചു തുളസിയില നല്ലത് പോലെ കഴുകി വൃത്തിയാക്കി എടുക്കണം. അതോടൊപ്പം തന്നെ കുറച്ചു കറിവേപ്പിലയും കഴുകി വൃത്തിയാക്കി എടുക്കണം. കറിവേപ്പില ഹൃദയസംബന്ധമായ രോഗങ്ങൾക്കും ഷുഗറിനും പ്രഷർ കുറയ്ക്കാനും കാഴ്ച ശക്തി കൂട്ടാനും ഗുണപ്രദമാണ്.

കുറച്ചു വെള്ളമെടുത്ത് ഇതിലേക്ക് അൽപ്പം ഏലയ്ക്കയും ഇലകളും ഇട്ട് നന്നായി തിളപ്പിക്കണം. ഇതിലേക്ക് കൽക്കണ്ടം കൂടി ചേർത്താൽ നല്ലതാണ്. താല്പര്യം ഉള്ളവർക്ക് കുരുമുളക് പൊടിയും കൂടി ചേർക്കാം. ഈ വെള്ളം തിളപ്പിച്ച്‌ പകുതിയായി വറ്റിക്കുക. ഈ കഷായം ചെറു ചൂടോടെ കുടിക്കുന്നത് തൊണ്ട പുകച്ചിലിനും തലവേദനക്കും ചുമക്കും ഒക്കെ നല്ല ആശ്വാസം നൽകും.

ഇതിൽ ഉപയോഗിച്ചിരിക്കുന്ന ചേരുവകൾ എന്തൊക്കെയാണ് എന്നും അളവുകൾ എത്ര ഒക്കെ ആണ് എന്നും അറിയാനായി വീഡിയോ മുഴുവനായും കാണുക. ഈ ഒരു ഡ്രിങ്ക് ഒരിക്കൽ ഉപയോഗിക്കുന്നവർ വീണ്ടും ചുമയോ ജലദോഷമോ വന്നാൽ വീണ്ടും ഇതു തന്നെ ഉപയോഗിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല. Video Credit :Tips Of Idukki