
വെരിക്കോസ് വെയിൻ കുറയാൻ ഒരു ചെറിയ ഇഞ്ചി മതി! നടക്കാൻ പോലും ബുദ്ധിമുട്ടുന്നവർക്ക് വലിയ ആശ്വാസം; കാലിലെ വേദനയും വീക്കവും കുറയ്ക്കാൻ ടിപ്പ്.. | Varicose Veins Treatment Home Made
Varicose Veins Treatment Home Made
Varicose Veins Treatment Home Made : കാലിന്റെ പലഭാഗങ്ങളിലായി നീല നിറത്തിൽ ഞരമ്പ് കൂടി നിൽക്കുന്നത് പല ആളുകളിലും കണ്ടുവരാറുള്ള ഒരു രോഗാവസ്ഥയാണ്. പലരും ഇത് വളരെ നിസ്സാരമായി കാണുന്ന ഒരു അസുഖമാണ് എങ്കിലും അതുമൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ വളരെ വലുതാണ്. അരയുടെ താഴെ ഭാഗത്തേക്ക് കൃത്യമായ രീതിയിൽ രക്തയോട്ടം ലഭിക്കാത്തതാണ് ഇത്തരത്തിലുള്ള വെയ്നുകൾ രൂപപ്പെടുന്നതിനുള്ള പ്രധാന കാരണം. നീലനിറത്തിൽ ഞരമ്പുകൾ തടിച്ച് തൂങ്ങി നിൽക്കുന്ന ഈയൊരു അവസ്ഥയെയാണ് വെരിക്കോസ് വെയിൻ എന്ന് പറയപ്പെടുന്നത്.
ഈയൊരു അസുഖം കൊണ്ട് ബുദ്ധിമുട്ടുന്നവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട കുറച്ചു കാര്യങ്ങൾ വിശദമായി മനസ്സിലാക്കാം.ഹൃദയത്തിന്റെ വാൽവിൽ നിന്നും അരയുടെ താഴെ ഭാഗത്തേക്കുള്ള രക്തയോട്ടം കുറയുന്നത് മൂലമാണ് പ്രധാനമായും വെരിക്കോസ് വെയിൻ എന്ന രോഗാവസ്ഥ കാണപ്പെടുന്നത്. കൂടുതൽ സമയം ഇരുന്നോ,നിന്നോ ജോലി ചെയ്യുന്നവരിലും ഡ്രൈവർമാരിലും ഈ ഒരു രോഗാവസ്ഥ കൂടുതലായി കാണപ്പെടുന്നു. കൃത്യമായ ചികിത്സ എടുക്കുകയാണെങ്കിൽ മാറ്റിയെടുക്കാവുന്ന ഒന്നാണ് വെരിക്കോസ് വെയിൻ എങ്കിലും പലരും അതിനെ ആവശ്യത്തിനുള്ള ശ്രദ്ധ നൽകാറില്ല.
കൃത്യമായ വ്യായാമം ഭക്ഷണരീതികളിലുള്ള മാറ്റങ്ങൾ എന്നിവയെല്ലാം ചിട്ടപ്പെടുത്തി വെരിക്കോസ് വെയിനിനെ പൂർണ്ണമായും മാറ്റിയെടുക്കാവുന്നതാണ്. ഈയൊരു അസുഖം മൂലം ബുദ്ധിമുട്ടുന്നവർ ഭക്ഷണത്തിൽ ബെറീസ് അഥവാ ക്രാൻബറി, ബ്ലൂബെറി, ചെറി,മുന്തിരി,ആപ്പിൾ പോലുള്ള പഴങ്ങളെല്ലാം കൂടുതലായി ഉൾപ്പെടുത്താൻ ശ്രമിക്കുക. അതോടൊപ്പം തന്നെ ഇഞ്ചിനീര് അടങ്ങിയ ഭക്ഷണങ്ങൾ ഇഞ്ചിയിട്ട് തിളപ്പിച്ച ചായ എന്നിവയെല്ലാം ഭക്ഷണത്തിന്റെ ഭാഗമാക്കാവുന്നതാണ്. കൂടാതെ ഇഞ്ചി ചൂടാക്കി ചുക്കിന്റെ രൂപത്തിലും ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്.
വെരിക്കോസ് വെയിൻ കൊണ്ട് ബുദ്ധിമുട്ടുന്നവർ രാത്രി കിടക്കുമ്പോൾ കാൽപാദങ്ങൾ മുകളിലേക്ക് വരുന്ന രീതിയിൽ രണ്ടോ മൂന്നോ തലയിണകൾ ക്രമീകരിച്ച് അതിനു മുകളിലേക്ക് കാലെടുത്തുവെച്ച് കിടക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. കാലുവേദന കുറയ്ക്കാനായി ഉഴിച്ചിൽ ചെയ്യുമ്പോൾ മുകളിൽ നിന്നും താഴേക്ക് ചെയ്യുന്നതിന് പകരമായി താഴെ നിന്നും മുകളിലേക്കാണ് ചെയ്യേണ്ടത്. വെരിക്കോസ് വെയിനുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Varicose Veins Treatment Home Made Video Credit : Hi My Doctor