ഒരോ നക്ഷത്രക്കാർക്കും അടുത്ത ഒരു വർഷം എങ്ങനെ..? അറിയാം സമ്പൂർണ്ണ വർഷഫലം.!! | Varshafalam 2023

Varshafalam 2023 malayalam : 2023 പുതുവർഷത്തെ സ്വീകരിക്കുമ്പോൾ വ്യത്യസ്ത നാളുകാരുടെ സമ്പൂർണ്ണ വർഷഫലം എന്തായിരിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.മേട കൂറിൽ ഉള്ള അശ്വതി ഭരണി കാർത്തിക(ആദ്യ കാൽ ഭാഗം )ഉള്ള നാളുകാർക്ക് ജനുവരി മാസത്തോടെ കണ്ടക ശനിയുടെ ദോഷങ്ങൾ കുറയുന്നതാണ്.ഏപ്രിൽ മാസത്തോടെ മേട കൂറുകാർ അനുഭവിക്കുന്ന വിഷമങ്ങൾക്ക് ചെറിയ ഒരു അറുതി വരുന്നതാണ്.ശനി, ഞായർ ദിവസങ്ങളിൽ ഉള്ള ശിവ ക്ഷേത്ര ദർശനം മേട കൂറുകാരുടെ ദുരിതങ്ങളിൽ

നിന്നുമുള്ള മോചനത്തിൽ നിന്ന് വഴിയൊരുക്കും.മേട മാസത്തിനു ശേഷം പുതിയ ജോലി, വീട് വക്കൽ എന്നിവയെ പറ്റിയെല്ലാം ചിന്തിച്ച് തുടങ്ങാവുന്നതാണ്. കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണി, മകിയിരം നാളുകളുടെ ആദ്യഭാഗവും വരുന്ന ഇടവ കൂറുകാർക്ക് ജനുവരി മുതൽ കണ്ടക ശനി ആരംഭിക്കുന്നതാണ്.എന്നാൽ ഇത് അത്ര ഉപദ്രവകരമായിരിക്കില്ല. ദൂര യാത്രകൾ, ജാമ്യം നിൽക്കൽ എന്നിവ ഒഴിവാക്കിനായി ശ്രദ്ധിക്കുക.സ്വന്തമായി ബിസിനസ്‌

തുടങ്ങാൻ ആഗ്രഹിക്കുന്നവർ ഏപ്രിൽ മാസത്തിനു ശേഷം മാത്രം അതേ പറ്റി ചിന്തിച്ചാൽ മതി.അയ്യപ്പ ക്ഷേത്ര ദർശനം, ദേവിയെ ഭജിക്കൽ എന്നിവയെല്ലാം ദുരിതങ്ങളിൽ നിന്നും കര കയറാനായി സഹായിക്കിന്നതാണ്. മകിയിരത്തിന്റെ അവസാന പകുതിയും, തിരുവാതിര, പുണർതം നക്ഷത്രങ്ങളുടെ ആദ്യപകുതിയും ഉൾപ്പെടുന്ന മിഥുന കൂറ് കാർക്ക് ആഗ്രഹ സാഫല്യം പൂർണ അർത്ഥത്തിൽ നടക്കണമെന്നില്ല. പ്രതേകിച്ച് കുട്ടികൾക്ക് ആരോഗ്യ പ്രശ്നങ്ങളും, മറ്റ് ദുരിതങ്ങളും വന്നു കൊണ്ടെ ഇരിക്കും.

ഗണപതി ക്ഷേത്രങ്ങൾ ദർശിക്കുക, ദേവിയെ ഭജിക്കുക എന്നിവയെല്ലാമാണ് പരിഹാരം. പുണർതത്തിന്റെ അവസാന കാൽ ഭാഗം, പൂയം,ആയില്യം നക്ഷത്രക്കാരുടെ ആദ്യഭാഗവും ഉൾപ്പെടുന്ന കർക്കിടക കൂറുക്കാർക്ക് ആരോഗ്യ പ്രശ്നങ്ങൾ, രോഗപീഡകൾ എന്നിവക്കെല്ലാം ഒരു ആശ്വാസമുണ്ടാകും.ശിവനുള്ള വഴിപാടുകൾ ആയ ധാര, പിൻവിളക്ക് എന്നിവയെല്ലാം നടത്തുകയും എല്ലാം ഞായറാഴ്ചയും ശിവക്ഷേത്ര ദർശനം നടത്തുകയും ചെയ്യാവുന്നതാണ്. കൂടുതൽ നാളുകളെ പറ്റി വിശദമായി അറിയാനായി വീഡിയോ കാണാവുന്നതാണ്. credit : Jyothishavartha