2 നേന്ത്രപ്പഴം ഇനി ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ 😍😍 ഇത് കഴിക്കാൻ ഇനി ഒരു ചായക്കടയിലോട്ടും പോകേണ്ട😋👌| Verity pazhampori recipe

Verity pazhampori recipe malayalam : ചായ കടയിൽ കിട്ടുന്ന പഴം പൊരിക്ക് പ്രത്യേക സ്വാദ് ആണ്. ഇന്ന് നമ്മൾ ഉണ്ടാക്കാൻ പോകുന്നത് അത്തരത്തിലൊരു പഴം പൊരി ആണ്. ഒരു സ്പെഷ്യൽ ചേരുവ ചേർത്ത്. നമ്മുടെ ബേക്കിംഗ് സോഡാ, ബേക്കിംഗ് പൗഡർ ഇവ ഇല്ലാതെ നല്ല സോഫ്റ്റ് ആയി എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. അതിനായി ഒരു മാവ് തയ്യാറാക്കണം. ആദ്യം കപ്പ് ഗോതമ്പു പൊടി എടുക്കാം. മൈദ പൊടി ഉപയോഗിച്ചും ഇത് ചെയ്യാം.

പകുതി ഗോതമ്പ് പൊടി അല്ലെങ്കിൽ പകുതി മൈദയും ഇതിൽ ചേർത്തു കൊടുക്കാം. മൈദ, രണ്ട് ടേബിൾ സ്പൂൺ പഞ്ചസാര എന്നിവ ഗോതമ്പ് പൊടിയിലേക്ക് ചേർക്കാം. പഞ്ചസാര തീർച്ചയായിട്ടും ചേർക്കണം. പഴത്തിന് മധുരം ഉണ്ടെങ്കിൽ പോലും രണ്ട് ടേബിൾ സ്പൂൺ പഞ്ചസാര ചേർക്കുന്നുണ്ട്. ആവശ്യത്തിനുള്ള ഉപ്പ് കൂടി ഇട്ട് കൊടുക്കാം. മധുരം ഒന്ന് ബാലൻസ് ചെയ്യാൻ വേണ്ടി നമുക്ക് ഇതെല്ലാം കൂടെ

ഒന്ന് മിക്സ് ചെയ്ത് എടുക്കാം. മഞ്ഞൾപൊടി വളരെ കുറച്ച് ചേർത്താൽ മതി. ഒരു നിറം കിട്ടാൻ വേണ്ടിയാണ് പഴംപൊരിയിൽ മഞ്ഞൾപ്പൊടി ചേർത്ത് കൊടുത്തിട്ടുള്ളത്. ശേഷം സ്പെഷ്യൽ ഐറ്റം ആയ ദോശ മാവ് അല്ലെങ്കിൽ ഇഡലി മാവ് ആണ് ചേർത്തു കൊടുക്കേണ്ടത്. ഏകദേശം ഒരു മൂന്ന് ടേബിൾസ്പൂൺ മാവ് ചേർത്തു കൊടുക്കാം. അത്യാവശ്യം പുള്ളിച്ച മാവ് ആണ് നല്ലത്. ഒത്തിരി പുളിച്ചത് ഉപയോഗിക്കരുത്.

വളരെ കുറച്ച് ചെറുതായി പുളിച്ചു തുടക്കമാവുന്നത് ചേർത്ത് നന്നായി മിക്സ് ചെയ്ത് എടുക്കാം. ശേഷം മാത്രമാണ് ഇതിൽ വെള്ളം ചേർത്ത് കൊടുക്കുന്നത്. ചെറുചൂടുള്ള വെളളമാണ് ഏറ്റവും നല്ലത്. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ..ഈ വീഡിയോ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന കരുതുന്നു. credit : Mums Daily