സതീശേട്ടന് ജോലി സെറ്റായി മക്കളെ ഇനി കല്യാണം.!! വെബ് സീരീസ് ജിസ്മയും വിമലുമാണ് പുതിയ സന്തോഷവാർത്തയുമായിഎത്തിയിരിക്കുന്നത്..ആശംസകളോടെ ആരാധകർ | Vimal and Jisma jiji new video viral

Vimal and Jisma jiji new video viral : മലയാളി പ്രേക്ഷകരുടെ ഇഷ്ട താരങ്ങൾ ആണ് ജിസ്മയും വിമലും. ആദ്യം ജോലി പിന്നെ കല്യാണം എന്ന ഒരൊറ്റ വെബ് സീരിസിലൂടെ സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരുടെ മനം കവർന്ന താരങ്ങൾ ആണ് ജിസ്മയും വിമലും. വിമൽ സീരിസിൽ സതീശൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചപ്പോൾ ജിസ്മ രേവതി എന്ന കഥാപാത്രമായി ആരാധകരെ അതിശയിപ്പിക്കുന്ന പ്രകടനം കാഴ്ച്ച വെക്കുകയാണ്.

ആദ്യം ജോലി പിന്നെ കല്യാണം എന്ന വെബ് സീരിസിന്റെ കഥയും തിരക്കഥ എഴുതിയതും ജിസ്മ വിമൽ ജോഡികൾ ആണ്. സീരിസിന്റെ സംവിധാനം നിർവഹിച്ചത് വിമൽ ആണ്. മിനി സ്‌ക്രീനിൽ തിളക്കമാർന്ന പ്രകടനം കാഴ്ച്ചവെക്കുന്ന ആങ്കർമാർ കൂടിയാണ് ജിസ്മയും വിമലും.ഇവർ നിരന്തരം പങ്കുവെക്കുന്ന ചിത്രങ്ങളും വിഡിയോകളും നിമിഷം നേരത്തിനുള്ളിൽ സമൂഹ മാധ്യമങ്ങളിലൂടെ വൈറൽ ആവാറുണ്ട്. സമൂഹ മാധ്യമങ്ങളിൽ വളരെ ആക്റ്റീവ് ആണ് താരങ്ങൾ. ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിരവധി ആരാധകരാണ് സോഷ്യൽ മീഡിയയിലും ഇവരെ ഫോള്ളോ ചെയ്യുന്നത്.

അടുത്തിടെ വിമലും ജിസ്മയും തമ്മിൽ പ്രണയത്തിൽ ആണ് എന്ന വിവരം ഒരു അഭിമുഖത്തിൽ പങ്കുവെച്ചിരുന്നു. ജിസ്മ തന്റെ സമൂഹ മാധ്യമ അക്കൗണ്ടിലൂടെ പങ്കുവെക്കുന്ന ചിത്രങ്ങൾ വൈറൽ ആവാറുണ്ട്. ഇപ്പോൾ താരം പങ്കുവെച്ച പുത്തൻ ചിത്രമാണ് ശ്രദ്ധ നേടുന്നത്. വിമൽ ജിസ്മയുടെ കയ്യിൽ മോതിരം അണിയിക്കുന്ന ചിത്രമാണ് ശ്രദ്ധ നേടുന്നത്. പ്രീ മാര്യേജ് ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോൾ. വിമൽ ജിസ്മയെ പ്രൊപ്പോസ് ചെയ്യുന്നതായിട്ടാണ് ചിത്രങ്ങൾ

പകർത്തിയത്. ചിത്രത്തിന് താരം ക്യാപ്ഷൻ നൽകിയത് “ആൻഡ്‌ നൗ ഇട്സ് റിയൽ എന്നാണ് “എത്രയും വേഗം കല്യാണം കഴിക്കണം എന്നാണ് തങ്ങളുടെ രണ്ട് പേരുടെയും ആഗ്രഹമെന്ന് മുൻപ് തുറന്ന് പറഞ്ഞിരുന്നു. എന്നാൽ കുടുംബ ജീവിതത്തിലേക്ക് കടക്കാൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് താനാണെന്ന് വിമൽ പങ്കുവെച്ചു ഇപ്പോൾ അത് സംഭവിക്കാൻ പോവുകയാണ്.